ഭാവനയുടെ വിവാഹം അടുത്തയാഴ്ച്ച തൃശൂരില്‍

കൊച്ചി: അഭ്യൂഹങ്ങൾക്ക് വിരാമം. പ്രശദ്ധ മലയാള  സിനിമാതാരം ഭാവനയും കന്നട സിനിമ നിര്‍മ്മാതാവ് നവീനും ഡിസംബര്‍ 22 ന് വിവാഹിതരാകും. തൃശൂരില്‍ നടക്കുന്ന ലളിതമായ ചടങ്ങിലാണ് നവീന്‍ ഭാവനയെ മിന്നു കെട്ടുക. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാവും വിവാഹത്തില്‍ പങ്കെടുക്കുക. ഈ വര്‍ഷം മാര്‍ച്ചില് ഭാവനയുടെ വിവാഹ നിശ്ചയവും അടുപ്പമുള്ളവരെ മാത്രമാണ് അറിയിച്ചിരുന്നത്.bhavana

ഭാവനയുടെ ആദ്യ കന്നട ചിത്രമായ റോമിയോ നിര്‍മ്മിച്ചത് നവീനായിരുന്നു. ആ പരിചയമാണ് പ്രണയമായി വിരിഞ്ഞ് വിവാഹത്തിലെത്തി നില്‍ക്കുന്നത്. വിവാഹം ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ഇതിനെ തുടര്‍ന്ന്‌ വിവാഹം മുടങ്ങിയെന്നും നവീന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയെന്നുമൊക്കെയുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഈ വാര്‍ത്തകള്‍ നിഷേധിച്ച് ഭാവനയുടെ അടുത്ത വൃത്തങ്ങള്‍ രംഗത്തു വരികയും ചെയ്തിരുന്നു.വിവാഹം ആഢംബരപൂര്‍വം നടത്താനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് ചടങ്ങുകള്‍ ലളിതമാക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു.

നടി ഭാവനയുടെ നവീനുമായുള്ള വിവാഹം ജനുവരിയില്‍ ; വിവാഹം മുടങ്ങിയെന്ന വാര്‍ത്ത പ്രചരിപ്പിച്ചത് ദുഷ്ടലാക്കോടെ. പ്രണയസാഫല്യത്തിനൊരുങ്ങി താരംറിമി ടോമി ഭാവനയുമായി ഉണ്ടായിരുന്ന സൗഹൃദം പെട്ടന്ന് അവസാനിപ്പിക്കാന്‍ കാരണം?ദിലീപും കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് ഭാവന മഞ്ജുവിനോട് ഏഷണി പറഞ്ഞു ?കല്യാണം ഒക്ടോബറില്‍ തൃശ്ശൂരില്‍ വച്ച്; ആഢംബരം ഒഴിച്ചു നിര്‍ത്തിയുള്ള വിവാഹത്തിനോട് താത്പര്യം; വിവാഹ ശേഷവും അഭിനയം തുടരുംതന്നെ മോശമാക്കി വീഡിയോ ചിത്രീകരിച്ചു: ഭാവന; പുറത്ത് പറഞ്ഞത് അത് വച്ചുള്ള ഇടപെടലുകള്‍ ഒഴിവാക്കാന്‍; വിഷ്വല്‍ മീഡിയയില്‍ വരാത്തത് കേസ് നടക്കുന്നതിനാല്‍എന്‍െറ വളര്‍ച്ചയില്‍ അസൂയ !ഗൂഡാലോചയും ക്വട്ടേഷനും നടന്നത് തനിക്കെതിരെ:ഇമേജ് തകര്‍ക്കാനും കരിയര്‍ ഇല്ലാതാക്കാനും ശ്രമിക്കുന്നു -ദിലീപ്
Latest
Widgets Magazine