സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി.പ്രണയം തുറന്നു പറയാന്‍ മടിയായിരുന്നു,നവീനെപ്പറ്റി ഭാവന മനസ് തുറക്കുന്നു

മലയാളികള്‍ക്ക് പ്രിയ നടിയായ ഭാവന തന്റെ പ്രണയത്തേക്കുറിച്ചു വിവാഹത്തെക്കുറിച്ചും മനസുതുറക്കുന്നു.അഞ്ചുവര്‍ഷത്തെ പരിചയം പ്രണയത്തിലേയ്ക്കും അത് കഴിഞ്ഞ് അത് വിവാഹത്തിലേയ്ക്കും വഴിമാറിയതിനെ കുറിച്ച് തൃശൂരുകാരിയായ ഭാവന മനസ് തുറക്കുന്നു. ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ മനസ് തുറന്നത്. റോമിയോ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസറായാണ് നവീണിനെ ആദ്യം പരിചയപ്പെടുന്നത് അതും കഥ പറയാനായി സംവിധായകനൊപ്പം കൊച്ചിയില്‍ എത്തിയപ്പോള്‍. അന്നേ അദ്ദേഹത്തില്‍ കണ്ട ഗുണം സിനിമയുമായി ബന്ധപ്പെട്ടല്ലാതെ ഒരുവാക്കോ മെസേജോ പോലും അയക്കാറില്ല എന്നതായിരുന്നുവെന്ന് താരം പറയുന്നു. അടുത്തിടെയാണ് താരത്തിന്റെ കല്യാണ നിശ്ചയം നടന്നത്. ഒക്‌ടോബറിലാണ് കല്യാണം. കന്നട സിനിമ പ്രൊഡ്യൂസര്‍ നവീനാണ് വരന്‍. ഇരുവരുടെയും അഞ്ച് വര്‍ഷം നീണ്ട് പ്രണയമാണ് വിവാഹത്തിലെത്തിച്ചേര്‍നനത്.
ഇരുവരുടെയും പ്രണയം തുടങ്ങിയതിനെ കുറിച്ച് ഭാവന പറയുന്നതിങ്ങനെ…..

ഭാവന അഭിനയിച്ച റോമിയോ എന്ന കന്നട സിനിമയുടെ പ്രൊഡ്യൂസറായിരുന്നു നവീന്‍. റോമിയോയുടെ കഥപറയാന്‍ നവീനും സംവിധായകനും കൊച്ചിയില്‍ വന്നപേ്പാഴാണ് ആദ്യമായി കാണുന്നത്. അന്നേ അദ്ദേഹത്തില്‍ കണ്ട ഗുണം സിനിമയുമായി ബന്ധപെ്പട്ടല്‌ളാതെ ഒരുവാക്കോ മെസേജോ പോലും അയയ്ക്കാറില്‌ള എന്നതാണ് എന്നും ഭാവന പറയുന്നു.bhavana1

റോമിയോയുടെ ഷൂട്ടിങ്ങിനിടയില്‍ ഒരു ദിവസം വൈകുന്നേരം നവീന്‍ റൂമില്‍ വന്നു. അമ്മ റൂമിലുണ്ട്. അവര്‍ തമ്മില്‍ അരമണിക്കുറോളം സംസാരിച്ചു. നവീന് മലയാളമൊഴകെ മറ്റെല്‌ളാ തെന്നിന്ത്യന്‍ ഭാഷകളും സംസാരിക്കാനറിയാം. അമ്മയ്ക്കാണെങ്കില്‍ മലയാളം മാത്രമേ അറിയു. എന്നിട്ടും അവര്‍ തമ്മില്‍ എങ്ങനെ അരമണിക്കൂര്‍ സംസാരിച്ചു .എന്ന് അറിഞ്ഞു കൂടാ എന്നും ഭാവന പറയുന്നു. നവീന്‍ പോയപേ്പാള്‍ അമ്മ പറഞ്ഞു ഞങ്ങളുടെയൊക്കെ മനസില്‍ ഇതുപോലെയുള്ള പയ്യന്മാരാണ് മക്കളെ കല്യാണം കഴിക്കാന്‍ വരേണ്ടത്. അപേ്പാള്‍ അമ്മ അങ്ങനെ പറഞ്ഞു എങ്കിലും താന്‍ കാര്യമാക്കി എടുത്തിരുന്നിലെ്‌ളന്ന് ഭാവന പറയുന്നു.പിന്നെയും കുറേക്കാലം സുഹൃത്തുക്കളായി തുടര്‍ന്നു എന്നും വിളിക്കുമ്പോഴൊക്കെ സംസാരിച്ചിരുന്നത് സിനിമയെക്കുറിച്ചായിരുന്നു എന്നും ഭാവന പറയുന്നു.
തിരക്കുള്ള ആളാണ് എങ്കിലും നല്‌ള സുരക്ഷിതത്വ ബോധം തരാന്‍ നവീന് കഴിഞ്ഞു. പിന്നീട് എപേ്പാഴോ മനസിലായി സൗഹൃദം പ്രണയത്തിലേയ്ക്ക് അടുക്കുകയായിരുന്നു എന്ന്. രണ്ടു പേരും പരസ്പരം വിളിക്കാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. പക്ഷേ, പരസ്പരം പറയാനൊരു മടി.ഒരു കന്നട സിനിമയുടെ ഷൂട്ടിങ്ങിന് രാജസ്ഥനില്‍ ആയിരുന്ന സമയത്താണ് ഇഷ്ടം തുറന്നു പറഞ്ഞത്. എനിക്കൊരു പ്രണയമുണ്ട് നവീനാണ് കക്ഷി എന്ന് വീട്ടില്‍ വന്നു പറഞ്ഞപേ്പാള്‍ അമ്മയ്ക്ക് സന്തോഷമായി. മലയാളി അലെ്‌ളന്ന് പറഞ്ഞപേ്പാള്‍ അച്ഛന് താല്‍പര്യം തോന്നിയില്‌ള. പിന്നീട് നവീനോട് സംസാരിച്ചപേ്പാള്‍ നമുക്ക് ഇത് മതി എന്ന് അച്ഛന്‍ പറഞ്ഞു എന്നും ഭാവന പറയുന്നു.

Latest