ഒളിച്ചോടാനും പദ്ധതിയിട്ടിരുന്നതായി ഭാവനയുടെ വെളിപ്പെടുത്തല്‍

താന്‍ കന്നഡ നിര്‍മ്മാതാവുമായി പ്രണയത്തിലാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഭാവന അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.. ഭാവി വരന്റെ പേര് പറയാതെ ആയിരുന്നു നടി തന്റെ പ്രണയ രഹസ്യം പങ്ക് വച്ചത്. എന്നാല്‍ വീണ്ടും നടി തന്റെ അഞ്ച് വര്‍ഷത്തെ പ്രണയത്തിന്റെ വിശേഷങ്ങള്‍ പങ്ക് വച്ച് പൊതുവേദിയിലെത്തിയിരിക്കുകയാണ്. ഫ്‌ളാവേഴ്‌സ് ടിവിയിലെ കോമഡി സൂപ്പര്‍ നൈറ്റിലാണ് നടി വീണ്ടും വിവാഹക്കാര്യം പങ്ക് വച്ചത്.

അഞ്ച് വര്‍ഷമായി പ്രണയത്തിലാണെന്നും ഒളിച്ചോടാന്‍ പദ്ധതിയിട്ടിരുന്നു വെന്നുമാണ് ഭാവന വെളിപ്പെടുത്തിയത്. ഈ വര്‍ഷം വിവാഹമുണ്ടാകുമെന്നും ഭാവന പറയുന്നു.താന്‍ ഒരു കന്നഡ സിനിമാ നിര്‍മ്മാതാവുമായി പ്രണയത്തിലാണെന്ന് കഴിഞ്ഞ ദിവസം മാത്യഭൂമിയിലെ ചാറ്റ് ഷോയിലൂടെയാണ് ആദ്യം പുറത്ത് വിട്ടത്. കഴിഞ്ഞ വര്‍ഷം വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായും ഭാവന പറഞ്ഞിരുന്നു.

എന്നാല്‍ ചില കാരണങ്ങളാല്‍ വിവാഹം നീണ്ടുപോവുകയായിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു. അതേസമയം, ഭാവി വരന്‍ ആരാണെന്ന് തുറന്നുപറയാന്‍ ഭാവന തയ്യാറായിട്ടില്ല.

Latest
Widgets Magazine