ഭാവനയുടെ വിവാഹ തീയതി തീരുമാനിച്ചു

മലയാളികളുടെ പ്രിയ നടിയായ ഭാവനയും കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ പോവുകയാണ്. ഏറെ കാലമായി പ്രണയത്തിലായിരുന്ന നവീന്‍ എന്ന കന്നഡ സിനിമ നിര്‍മാതാവുമായിട്ടാണ് ഭാവനയുടെ വിവാഹം. വിവാഹ തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും വിവാഹത്തിന് ശേഷം നടി സിനിമയില്‍ തുടരുമോ എന്ന കാര്യത്തെ കുറിച്ചാണ് ഇപ്പോള്‍ ആരാധകര്‍ക്ക് സംശയം. അതിന് വ്യക്തമായ മറുപടി ഭാവന തന്നെ തന്നിരിക്കുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരിക്കുന്നത്. വളരെ ലളിതമായിട്ടായിരുന്നു ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നത്. ശേഷം വിവാഹത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിട്ടിരുന്നില്ലെങ്കിലും 2018 ജനുവരിയില്‍ വിവാഹം ഉണ്ടായിരിക്കുമെന്നാണ് ഭാവന പറയുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരിക്കുന്നത്. കന്നഡ നിര്‍മാതാവായ നവീനുമായി ഏറെ കാലത്തെ പ്രണയമാണ് അടുത്ത വര്‍ഷം സാഫല്യമാവാന്‍ പോവുന്നത്. ഭാവന അഭിനയിച്ച റോമിയോ എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു നവീന്‍. ശേഷം നല്ല സുഹൃത്തുക്കളായിരുന്നെങ്കിലും സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. താന്‍ നവീനുമായി പ്രണയത്തിലായതിന് പിന്നിലെ കാരണം അദ്ദേഹം നല്‍കുന്ന സുരക്ഷിതത്വ ബോധമായിരുന്നെന്ന് ഭാവന മുമ്പ് പറഞ്ഞിരുന്നു. മാത്രമല്ല എന്ത് കാര്യത്തിനും സപ്പോര്‍ട്ട് ചെയ്യുന്ന ആളുമാണ് നവീന്‍. എന്നാല്‍ നടി വിവാഹ ശേഷം സിനിമയില്‍ തുടരുമോ എന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയാണ്. സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തില്‍ നവീന്‍ മുന്‍പന്തിയിലാണ്. അതിനാല്‍ വിവാഹത്തിന് ശേഷവും ഭാവന സിനിമയില്‍ തന്നെ തുടരും എന്ന തീരുമാനത്തിലാണ് നടിയിപ്പോള്‍.

Latest
Widgets Magazine