മോഹൻലാൽ അഭിനയം നിർത്തുന്നു; ഭീമനായി ലാൽ ചമയം അഴിക്കും

സിനിമാ ഡെസ്‌ക്

കൊച്ചി: മലയാള സിനിമയിൽ ആദ്യമായി 150 കോടിയുടെ പണക്കിലുക്കം എത്തിച്ച പുലിമുരുകനു ശേഷം സൂപ്പർതാരം മോഹൻലാൽ അഭിനയം നിർത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. എംടി വാസുദേവൻനായരുടെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായ രണ്ടാമൂഴത്തിലെ ഭീമനായി അരങ്ങിലെത്തിയ ശേഷമാവും ലാൽ അഭിയനം അവസാനിപ്പിക്കുകയെന്നാണ് റിപ്പോർട്ട്.
സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് രണ്ടു വർഷത്തിനു ശേഷം അഭിനയം നിർത്തുമെന്ന സൂചനകൾ മോഹൻ ലാൽ ശക്തമാക്കിയത്. മലയാള സിനിമയ്ക്കു വേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്തു കഴിഞ്ഞു. മലയാളത്തിന്റെ ഭാവി തങ്ങളുടെ കയ്യിൽ ഭദ്രമാണെന്നു പുതുനിര താരങ്ങളും, സംവിധായകരും തെളിയിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ താൻ അടക്കമുള്ള താരങ്ങൾ പുതുമുഖ താരങ്ങൾക്കു വഴിമാറുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എംടി വാസുദേവൻനായരുടെ രണ്ടാമൂഴത്തിലെ ഭീമനെ അവതരിപ്പിക്കുന്നതിനായാണ് ഇനി മോഹൻലാൽ തയ്യാറെടുക്കുന്നത്. എംടിയുടെ തിരക്കഥ കഴിഞ്ഞ ദിവസം മോഹൻലാലിനു ലഭിച്ചു. 600 കോടി രൂപ മുടക്കിയാണ് വൻ പ്രോജക്ട് ഒരുങ്ങുന്നത്. പുലിമുരുകനിലൂടെ മോഹൻലാൽ മലയാളത്തിൽ 150 കടന്നതുൾപ്പെടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മോഹൻലാൽ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു.

Latest
Widgets Magazine