പേളിമാണി യഥാര്‍ത്ഥത്തില്‍ ആരാണെന്ന് അറിയില്ല, പ്രളയ സമയത്ത് കേരളത്തില്‍ ഇല്ലാത്തതില്‍ കുറ്റബോധം: തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്

കൊച്ചി: ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്തായ ശേഷം തനിക്ക് കിട്ടുന്ന പോസിറ്റീവ് റസ്പോണ്‍സില്‍ സന്തോഷമുണ്ടെന്നും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വിളിച്ചാല്‍, വീണ്ടും പങ്കെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും രഞ്ജിനി ഹരിദാസ്. ഷോയില്‍ നിന്നും പുറത്തായശേഷം ഫേസ്ബുക്ക് ലൈവിലൂടെയാണ് രഞ്ജിനി തന്റെ അഭിപ്രായങ്ങള്‍ പ്രേക്ഷകരുമായി പങ്ക് വച്ചത്.

ഷോ യ്ക്കു വേണ്ടി ഹൗസിനുള്ളില്‍ നടന്ന നല്ല മാറ്റങ്ങളും, അറിയാതെ പോയ പ്രളയ ഭീകരതയെക്കുറിച്ചും രഞ്ജിനി ലൈവില്‍ പറഞ്ഞു. പ്രളയ സമയത്ത് കേരളത്തില്‍ ഇല്ലാത്തതില്‍ കുറ്റബോധം തോന്നുന്നെന്നും രഞ്ജിനി. കഴിഞ്ഞ എലിമിനേഷന്‍ എപ്പിസോഡിലാണ് രഞ്ജിനി പുറത്തായത്. ശത്രുവായിരുന്ന താനും സാബുവും (തരികിട സാബു)ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളാണെന്നും രഞ്ജിനി പറഞ്ഞു. മുമ്പ് സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചതിന്റെ പേരില്‍ സാബുവിനെതിരെ രഞ്ജിനി പരാതി നല്‍കിയിരുന്നു.

സാബുവുമായുള്ള പ്രശ്‌നം പറഞ്ഞു തീര്‍ത്തുവെന്നും അതിന് മാപ്പിന്റെ ആവശ്യമൊന്നും വേണ്ടിവന്നില്ലെന്നും രഞ്ജിനി വ്യക്തമാക്കി. തനിക്കു കിട്ടുന്ന പോസിറ്റീവ് പിന്തുണയെക്കുറിച്ച് താരം വാചാലയായി.

പേളി മാണി യഥാര്‍ഥത്തില്‍ ആരാണെന്ന് തനിക്കിപ്പോള്‍ അറിയില്ലെന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു. ബിഗ് ബോസ് ഹൗസിന് പുറത്തെ പേളിയെ തനിക്ക് അറിയാമായിരുന്നു. പിന്തുണ നല്‍കേണ്ട സമയത്ത് അത് താന്‍ നല്‍കിയിട്ടുണ്ടെന്നും രഞ്ജിനി പറഞ്ഞു. ബിഗ്ബോസ് ഹൗസില്‍ ഏറെ ചര്‍ച്ചയാകുന്ന പേളി- ശ്രീനിഷ് പ്രണയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

കുറേ വര്‍ഷങ്ങളായി പോസിറ്റീവ് ഫീഡ് ബാക്ക് ഇല്ലാത്ത വ്യക്തിയായിരുന്നു താനെന്നും എന്നാല്‍ ഇപ്പോള്‍ ഒരുപാട് പിന്തുണ കിട്ടുന്നുണ്ടെന്നും രഞ്ജിനി പറയുന്നു. സോഷ്യല്‍ എക്‌സ്പീരിമെന്റിന്റെ ഭാഗമായിട്ടാണ് അവിടെ പോയത്. സാബുച്ചേട്ടനേയും, അര്‍ച്ചനയേയും ഉള്‍പ്പെടെ ചിലരെ ഷോയില്‍ നിന്ന് പുറത്തായതോടെ മിസ് ചെയ്യുന്നുവെന്ന് രഞ്ജിനി പറഞ്ഞു.

സാബുച്ചേട്ടന്‍ നല്ലൊരു സുഹൃത്താണെന്ന് താന്‍ അഭിമാനത്തോടെ തന്നെ പറയുമെന്നും രഞ്ജിനി പറയുന്നു. സാബുച്ചേട്ടന്‍ ഒരു ഷോവനിസ്റ്റ് ആണെന്നായിരുന്നു ഇതവരെയുള്ള ധാരണ. പക്ഷെ ആ വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അയാള്‍ ഇത്രയ്‌ക്കെ ഉള്ളുവെന്ന് മനസിലാക്കാന്‍ സാധിച്ചു. അതുകൊണ്ട് തന്നെ അദേഹത്തെ ബഹുമാനിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

Latest
Widgets Magazine