Connect with us

Entertainment

ആദ്യത്തെ വിവാഹത്തില്‍ രണ്ട് കുട്ടികള്‍; മൂന്ന് മാസം മുന്‍പ് മറ്റൊരു വിവാഹം; അതും ആദ്യഭാര്യയുടെ സമ്മതത്തോടെ; ഇതിനിടയ്ക്ക് പ്രമുഖ അവതാരകയെ മതംമാറ്റി ലിവിംഗ് ടുഗദര്‍; ഇമ്മാതിരി തലതെറിച്ചവനെ പുറത്താക്കിയില്ലെങ്കില്‍ ലാലേട്ടനോടുള്ള ബഹുമാനം ഇല്ലാതാകുമെന്ന് ആരാധകര്‍

Published

on

മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോ വലിയ കൊട്ടിഘോഷിച്ചു കൊണ്ട് തുടങ്ങിയിട്ടുണ്ട്. വ്യത്യസ്ത സ്വഭാവങ്ങളില്‍ വ്യത്യസ്ത മേഖലയിലുള്ള 16 മത്സരാര്‍ത്ഥികളെയാണ് ഷോയുടെ അണിയറക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൂട്ടത്തില്‍ സൈബര്‍ ലോകത്തിന് വിവാദങ്ങള്‍ കൊണ്ടും സ്വന്തം ജീവിതം കൊണ്ടും ശ്രദ്ധേയനായ ഒരു മത്സരാര്‍ത്ഥിയുണ്ട്. മറ്റാരുമല്ല, കൊച്ചിയിലെ ഫ്രീക്കന്മാരുടെ തലതൊട്ടപ്പനായ ബഷീര്‍ ബഷിയാണ് ഈ താരം. ഒരേസമയം രണ്ട് വിവാഹം ചെയ്ത വ്യക്തിയാണ് ബഷീര്‍. സൈബര്‍ ലോകത്ത് വലിയ പിന്തുണയുള്ള ഈ ഫ്രീക്കനെ മോഹന്‍ലാല്‍ മത്സരത്തിലേക്ക് ക്ഷണിച്ചതും ഒരു സംഭവമാണ് എന്നു പറഞ്ഞു കൊണ്ടായിരുന്നു. എന്തായാലും ബിഗ് ബോസ് വീട്ടില്‍ ആദ്യദിവസം തന്നെ മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ചര്‍ച്ചയായത് ബഷീറിന്റെ കുടുംബകാര്യം തന്നെയായിരുന്നു.

മത്സരാര്‍ത്ഥികള്‍ ഡൈനിങ് ടേബിളിന് ചുറ്റുമിരുന്ന് സംസാരിക്കവേയാണ് ബഷീര്‍ ബഷിയുടെ കുടുംബകാര്യ ചര്‍ച്ചയായത്. താന്‍ രണ്ട് കല്യാണം കഴിച്ചിട്ടുണ്ടെന്നും രണ്ടാം കല്യാണം മൂന്ന് മാസം മുമ്പായിരുന്നു എന്നുമാണ് ബഷീര്‍ പറയുന്നത്. രണ്ടാമത്തെ ഭാര്യ മാംഗ്ലൂരില്‍ പഠിക്കുകയാണെന്നും ബഷീര്‍ വ്യക്തമാക്കുന്നു. എന്താണ് രണ്ട് വിവാഹം കഴിക്കാന്‍ കാരണമെന്നാണ് മാനോജ് കെ വര്‍മ്മ ചോദിച്ചത്. ചെറിയൊരു ഗോസിപ്പും കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നു. ഞാന്‍ തുറന്നു സംസാരിക്കുന്ന വ്യക്തിയായതുകൊണ്ട് ഭാര്യയോടു പറഞ്ഞു. അവളുടെ സമ്മതത്തോടെ കെട്ടി എന്നാണ് ബഷീര്‍ പറഞ്ഞത്.

ഇതിനിടെയാണ് മറ്റൊരു പെണ്‍കുട്ടിയുമായി ലിവിങ് ടുഗെദറായിരുന്നുവെന്നും ബഷീര്‍ പറഞ്ഞു. ഇതിനിടെയാണ് അടുത്തു നിന്ന സാബുമോന്‍ പരിഹസിച്ചു കൊണ്ടു രംഗത്തെത്തിയത്. നിനക്കിതൊരു തൊഴിലടേയ് എന്നായിരുന്നു സാബുമോന്റെ ചോദ്യം. ഇല്ല, ആക്കണംന്നൊണ്ട് എന്നാണ് ബഷീര്‍ നല്‍കിയ മറുപടിയും. എന്തായാലും ഷോ കണ്ടവര്‍ ബഷീറിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

മോഹന്‍ലാലിനുമുണ്ട് വിമര്‍ശനം. ഇത്രയും ആഭാസനായ വ്യക്തിയെ എന്തിന് ഷോയില്‍ പങ്കെടുപ്പിച്ചതെന്ന ചോദ്യവും ഉയരുന്നുണ്ട്. ഷോയില്‍ ബഷീര്‍ ബഷിയാണ് ഷോയുടെ തുടക്കം തന്നെ നുണകള്‍ കൊണ്ട് മൂടിയെന്നാണ് വിമര്‍ശനം. ബിസിനസ് മാന്‍ ആയി കരിയര്‍ തുടങ്ങിയ ബഷീര്‍ ടിവി അവതാരകനും ഡിജെയും അഭിനേതാവും കൂടിയാണ്. താന്‍ രണ്ട് കല്യാണം കഴിച്ചു എന്നാണ് ബഷീര്‍ ഷോയില്‍ പറഞ്ഞത്. പക്ഷെ ബഷീറിന്റെ ആദ്യ വിവാഹം 2009ലായിരുന്നു. ഇതില്‍ രണ്ടു കുട്ടികളുമുണ്ട്. ഇതിനിടെ തിരുവനന്തപുരം സ്വദേശിനായ പെണ്‍കുട്ടിയെ മതംമാറ്റി ബഷീര്‍ വിവാഹം കഴിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ചുംബന സമരം കൊടുമ്പിരി കൊണ്ട വേളയില്‍ അതിനെ എതിര്‍ക്കാനായി രണ്ട് ഭാര്യമാരെയും കൂട്ടി ബഷീര്‍ എത്തിയിരുന്നു. അന്ന് പൊലീസ് ലാത്തിയും ബഷീറിന് ഏല്‍ക്കേണ്ടി വന്നു. 2012ല്‍ തങ്ങള്‍ വിവാഹിതരാണെന്നും പറഞ്ഞാണ് ബഷീറും ചാനല്‍ മോഡലായ ആ യുവതിയുമായി എത്തിയത്. ഹിന്ദു അയ്യര്‍ വിഭാഗത്തിലെ പെണ്‍കുട്ടി മുസ്ലീമായി തട്ടമിട്ടാണ് അന്ന് ബഷീറിനൊപ്പം പ്രത്യക്ഷപ്പെട്ടത്. മാധ്യമങ്ങളോടു തന്റെ രണ്ടാം വിവാഹത്തിന്റെ കഥ ബഷീര്‍ പറഞ്ഞിരുന്നു.

പിന്നീട് ബഷീറുമായി പിണങ്ങിയ യുവതി ഇപ്പോള്‍ മോഡലിങ് രംഗത്ത് സജീവമായിട്ടുണ്ട്. മൂന്ന് മാസം മുന്‍പ് മംഗലാപുരം സ്വദേശിനിയെ കൂടി ബഷീര്‍ വിവാഹം ചെയ്യുകയായിരുന്നു. എന്നാല്‍ രണ്ടാമത്തെ വിവാഹം മറച്ചുവെച്ച് താന്‍ രണ്ട് വിവാഹം കഴിച്ചുവെന്നാണ് ബഷീര്‍ പറഞ്ഞത്. ഷോയില്‍ പറഞ്ഞതിനെതിരെ ബഷീറിന്റെ രണ്ടാം വിവാഹത്തിന് തെളിവുകളുമായി പലരും രംഗത്തെത്തിയെങ്കിലും ബഷീര്‍ രണ്ടാമത്തെ കുട്ടിയെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നും അവര്‍ ലിവിങ് ടുഗദര്‍ ആയിരുന്നുവെന്നുമാണ് ബഷീറും കുടുംബവും പറയുന്നത്. എന്തായാലും ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായി ബഷീര്‍ എത്തിയതോടെ മോഹന്‍ലാലിനോടുള്ള ബഹുമാനം പോലും കുറഞ്ഞെന്ന വിധത്തിലാണ് വിമര്‍ശനങ്ങള്‍. 16 പേര്‍ ഒരു വീട്ടില്‍ 100 ദിവസം ഒരുമിച്ച് താമസിക്കുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.

https://youtu.be/XIfL5sk7j1M

Entertainment

ശരീരഭാഗം ഓപ്പറേഷൻ നടത്തി സൗന്ദര്യമുള്ളതാക്കാൻ നിർദ്ദേശം: അവഗണിച്ച നടിക്ക് ചാൻസ് നഷ്ടപ്പെട്ടു

Published

on

സൗന്ദര്യം നിലനിർത്തുന്നതിനായി ശരീര ഭാഗങ്ങൾ ഓപ്പറേഷൻ നടത്തി കാത്തുസൂക്ഷിക്കുന്ന അഭിനേത്രമാരെക്കുറിച്ച് കേട്ടിട്ടുണ്ട്. മുഖത്ത് മാത്രമല്ല മറ്റ് അവയവങ്ങളിലും സൗന്ദര്യം വരുത്തുന്നതിനായി ധാരാളം ശസ്ത്രക്രിയകൾ നിലവിലുണ്ട്.

ബോളിവുഡ് താരങ്ങളാണ് ഇത്തരത്തിലുള്ള ഓപ്പേറേഷൻസിനെ ആശ്രയിക്കുന്നത്രേ.  ബോളിവുഡിലെ മുതിർന്ന പല നടിമാരും ഇത്തരത്തിൽ ശരീരഭാഗങ്ങൾ ശസ്ത്രക്രീയയിലൂടെ മാറ്റി വയ്ക്കാറുണ്ടത്രേ. എന്നാൽ ഭൂരിഭാഗം താരങ്ങളും ഇത് സമ്മതിച്ചു തരാറില്ല. ശരീര ഭാഗം ഓപ്പറേഷൻ ചെയ്യാത്തതിന്റെ പേരിൽ അവസരം നഷ്ടപ്പെട്ടതിനെ കുറിച്ച് തുറന്നു പറയുകയാണ് ബോളിവുഡ് താരം സൊനാലി സെയ്ഗൽ.

ശരീര ഭാഗം ഓപ്പറേഷൻ നടത്തി മാറ്റി വയ്ക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ മികച്ച റോളുകൾ നഷ്ടപ്പെട്ടെന്ന് ബോളിവുഡ് താരം സൊനാലി സെയ്ഗൽ. ബോളിവുഡിലെ അറിയപ്പെടുന്ന കാസ്റ്റിങ് ഡയറക്ടറിൽ നിന്നുമാണ് തനിയ്ക്ക് ഇത്തരത്തിലുള്ള മോശമായ അനുഭവം നേരിടേണ്ടി വന്നതെന്നും താരം പറഞ്ഞു. ആ ചിത്രത്തിൽ അവസരം ലഭിച്ചപ്പോൾ സിനിമയ്ക്കായി ഒരുപാട് തയ്യാറെടുപ്പു നടത്തിയിരുന്നു. എന്നാൽ ഇതെല്ലാം വെറുതെയാവുകയായിരുന്നെന്നും താരം പറഞ്ഞു.

Continue Reading

Entertainment

ചെറിയ പ്രായം, നല്ല ശമ്പളം കല്യാണം കഴിക്കാന്‍ തീരുമാനിച്ചു: ജീവിതത്തെക്കുറിച്ച് ലന തുറന്ന് പറയുന്നു

Published

on

മലയാളത്തില്‍ വ്യത്യസ്തങ്ങളായ റോളുകള്‍ കൈകാര്യം ചെയ്ത് പ്രേക്ഷക മനസില്‍ ഇടംപിടിച്ച നടിയാണ് ലന. വ്യത്യസ്തമായ ജീവിത വീക്ഷണവും ലനയ്ക്ക് കൈമുതലായുണ്ട്. തന്റെ ജീവിത ഘട്ടങ്ങളിലൂടെ സ്വാംശീകരിച്ചതാണ് തന്റെ വ്യക്തിത്വം എന്നാണ് ലന വെളിപ്പെടുത്തുന്നത്. വിവാഹത്തെക്കുറിച്ചും അതില്‍ നിന്നും പുറത്ത് കടന്നതിനെക്കുറിച്ചും ലന തുറന്ന് പറയുന്നു.

എനിക്ക് കുട്ടികാലം മുതലുള്ള സുഹൃത്ത് ഉണ്ട്. അഭിലാഷ്. അവന് ആ സമയത്ത് ബാംഗ്ലൂരില്‍ ജോലിയുണ്ട്. കോള്‍ സെന്ററിലാണ്, ചെറിയ പ്രായമാണ് നല്ല ശമ്പളമാണ്. അപ്പോള്‍ ഞങ്ങള്‍ തീരുമാനിക്കുകയാണ് എന്നാല്‍ കല്യാണം കഴിച്ചാലോ എന്ന്. പക്ഷെ പുള്ളി ഒരു നിര്‍ബന്ധം വച്ചു. കല്യാണം കഴിഞ്ഞാല്‍ പിന്നെ അഭിനയിക്കാന്‍ പറ്റില്ല.- ലന പറഞ്ഞു.

അങ്ങനെ ഞാന്‍ സിനിമയില്‍ നിന്നും ഒളിച്ചോടി. ആദ്യം സൈക്കോളജിക്ക് വേണ്ടി വിട, ഇപ്പോള്‍ കല്യാണത്തിന് വേണ്ടിയും. കല്യാണം കഴിഞ്ഞ് ഒരു ആറേഴ് മാസം ഞാന്‍ വെറുതെ വീട്ടിലിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി. ഇത് ശരിയാവില്ല, കാരണം അത് വരെ തുടര്‍ച്ചയായി ജോലി ചെയ്തിട്ട് ഇപ്പോള്‍ വരുമാനം ഒന്നുമില്ലാതെ വെറുതെ വീട്ടിലിരിക്കാണ് ഞാന്‍. എനിക്കെന്തെങ്കിലും പ്രൊഡക്ടീവ് ആയി ചെയ്യണം. പക്ഷേ എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ലാതെ ഞാന്‍ ഇരിക്കുകയാണ്.

അന്ന് ആശുപത്രിയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ വന്ന ഫ്രസ്‌ട്രേഷന്‍ വീണ്ടും വന്നു. ആ സമയത്താണ് ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയയിലെ നായികയായി അഭിനയിക്കാമോ എന്ന് ചോദിച്ച് എനിക്കൊരു കോള്‍ വരുന്നത്.. കേട്ട പാതി ഞാന്‍ കയറി ഏറ്റു. അഭിലാഷിനോടൊന്നും ചോദിക്കാന്‍ പോയില്ല. അപ്പോഴേക്കും ആള്‍ക്ക് പക്വത വന്നിരുന്നു, എന്റെ അവസ്ഥ മനസിലായിരുന്നു. ആ സീരിയല്‍ ഹിറ്റായി. അങ്ങനെയാണ് ഞാന്‍ സജീവമായി അഭിനയത്തിലേക്ക് വരുന്നത്. ഇനി ഞാന്‍ ഇവിടുന്നു മരണം വരെ പോകില്ല.

Continue Reading

Entertainment

ടിക് ടോക്കിനുള്ള നിരോധനം നീക്കി…!! അശ്ലീലം തടയാൻ നടപടി വരും; ആപ്പ് ഉടന്‍ പ്ലേ സ്റ്റോറില്‍

Published

on

ചെന്നൈ: കലാപ്രേമികളുടെ പ്രിയ ആപ്പായ ടിക് ടോക് തിരിച്ചുവരുന്നു. ടിക് ടോക് ആപ്പിനെതിരായ നിരോധനം ഉപാധികളോടെ നീക്കിയതിനെത്തുടര്‍ന്നാണിത്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റേതാണ് വിധി. ഹര്‍ജിയില്‍ അടിയന്തരമായി തീരുമാനമെടുക്കണമെന്നു സുപ്രീം കോടതി ഹൈക്കോടതിയോട് നിര്‍ദേശിച്ചിരുന്നു.

അശ്ലീല ഉള്ളടക്കത്തെ തുടര്‍ന്നു ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാതിരുന്നതിനെ തുടര്‍ന്നു 18നാണ്, ആപ്പ് പ്ലേസ്റ്റോറില്‍ നിന്നു നീക്കം ചെയ്തത്. നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ഇതേ കോടതിയുടെ നേരത്തെയുള്ള ഉത്തരവ് ചോദ്യം ചെയ്ത് നിരവധിപ്പേര്‍ രംഗത്ത് വന്നിരുന്നു. ഗൂഗിള്‍, ആപ്പിള്‍ കമ്പനികള്‍ അവരുടെ ആപ് സ്റ്റോറില്‍ നിന്ന് കഴിഞ്ഞ ആഴ്ച ടിക് ടോക് ആപ്പ് നീക്കം ചെയ്തിരുന്നു.

നിരോധനം കോടതി നീക്കം ചെയ്തതോടെ ആപ് സ്റ്റോറുകളില്‍ നിന്ന് ഉടന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. അശ്ലീലവും നഗ്‌നദൃശ്യങ്ങളും ആപ്പില്‍ അപ്ലോഡ് ചെയ്യുന്നത് തടയുന്നതിനുള്ള നപടിയുണ്ടാകുമെന്ന് ടിക് ടോകിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ഉറപ്പ് നല്‍കി. ഇതേ തുടര്‍ന്നാണ് കോടതി നിരോധനം എടുത്ത് കളഞ്ഞത്.

ഈ മാസം മൂന്നിനാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ആപ്പിന് വിലക്കേര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നതിന് കാരണമാവുന്നതായി ആരോപിച്ച് മധുര സ്വദേശി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ കൃപാകരന്‍, എസ്.എസ്. സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തിലിടപെട്ടത്.

Continue Reading
Entertainment2 hours ago

ശരീരഭാഗം ഓപ്പറേഷൻ നടത്തി സൗന്ദര്യമുള്ളതാക്കാൻ നിർദ്ദേശം: അവഗണിച്ച നടിക്ക് ചാൻസ് നഷ്ടപ്പെട്ടു

Kerala3 hours ago

വീഴാൻ പോകുന്നതായി അഭിനയിച്ച് നെഞ്ചത്ത് കൈവച്ചു..!! കല്ലട ബസിലെ ദുരനുഭവം വിവരിച്ച് യുവതി

Kerala4 hours ago

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..!! സംസ്ഥാനത്തെ വലയ്ക്കാന്‍ ചുഴലിക്കാറ്റ്

Crime5 hours ago

കോടതി മുറിക്കുള്ളില്‍ വധഭീഷണി…!! കെവിന്‍ വധക്കേസ് പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി

Kerala8 hours ago

കേരളത്തില്‍ എല്‍.ഡി.എഫ് 18 സീറ്റില്‍ വിജയിക്കും;ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും കോടിയേരി

International12 hours ago

ശ്രീലങ്കന്‍ സ്‌ഫോടനം: സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു

Kerala12 hours ago

രാഹുൽ ഗാന്ധിയുടെ ഭക്ഷണം പരിശോധിക്കാനെത്തി; പോലീസുകാരനെതിരെ നടപടി

Kerala12 hours ago

കെവിന്‍ വധക്കേസില്‍ ഇന്ന് നിര്‍ണ്ണായക ദിവസം; സാക്ഷി പറയാന്‍ നീനു കോടതിയില്‍

International13 hours ago

ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയവര്‍ക്ക് ഇന്ത്യയിലും അനുയായികള്‍..? സൂത്രധാരന്റെ അച്ഛനും പിടിയില്‍

Entertainment13 hours ago

ചെറിയ പ്രായം, നല്ല ശമ്പളം കല്യാണം കഴിക്കാന്‍ തീരുമാനിച്ചു: ജീവിതത്തെക്കുറിച്ച് ലന തുറന്ന് പറയുന്നു

National4 weeks ago

നരേന്ദ്ര മോദിയെ വരാണസിയില്‍ നേരിടാന്‍ പ്രിയങ്ക..!! പ്രതിപക്ഷ ഐക്യസ്ഥാനാര്‍ത്ഥി ആയാല്‍ ഫലം പ്രവചനാതീതം

National2 days ago

ചാവേറുകള്‍ കോടീശ്വരന്മാര്‍..!! പോലീസെത്തിയപ്പോൾ ഭാര്യയും പൊട്ടിത്തെറിച്ചു; ശ്രീലങ്കന്‍ ആക്രമണത്തിന്റെ ചുരുളഴിയുന്നു

International12 hours ago

ശ്രീലങ്കന്‍ സ്‌ഫോടനം: സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു

International2 days ago

തീവ്രവാദം: സൗദിയില്‍ 37 പ്രതികളുടെ തല വെട്ടി..!! ഷിയാ വിഭാഗക്കാരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്

Kerala1 day ago

തരൂരിന് അരലക്ഷം ഭൂരിപക്ഷമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്…!! വടകരയിലെ സ്ഥിതി ഇരുമുന്നണികള്‍ക്കും ആശങ്കയുണര്‍ത്തുന്നത്

Kerala1 day ago

കെ സുരേന്ദ്രന് 27,000 വോട്ടിന്റെ ഭൂരിപക്ഷം..!! ഉയര്‍ന്ന വോട്ടിംഗ് ശതമാനത്തില്‍ മുന്നണികള്‍ കണക്കെടുക്കുമ്പോള്‍

Kerala12 hours ago

രാഹുൽ ഗാന്ധിയുടെ ഭക്ഷണം പരിശോധിക്കാനെത്തി; പോലീസുകാരനെതിരെ നടപടി

Entertainment13 hours ago

ചെറിയ പ്രായം, നല്ല ശമ്പളം കല്യാണം കഴിക്കാന്‍ തീരുമാനിച്ചു: ജീവിതത്തെക്കുറിച്ച് ലന തുറന്ന് പറയുന്നു

Kerala2 days ago

കുമ്മനം രാജശേഖരനെതിരെ പിന്നാക്ക ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചെന്ന് നിരീക്ഷകര്‍..!! പത്തനംതിട്ടയിലും പ്രവചനാതീതം

Kerala2 days ago

നികുതിയായി നല്‍കാനുള്ളത് 15 കോടി…!! ബസുകളില്‍ നിരവധി ക്രമക്കേടുകള്‍; അനധികൃത കടത്തും പിടിച്ചു

Trending

Copyright © 2019 Dailyindianherald