ബിഗ് ബോസില്‍ പ്രണയം; പ്രണയം തുറന്നു പറഞ്ഞ ഷിയാസിന് കിട്ടിയ പണികള്‍... | Daily Indian Herald

വീണ്ടും ജാഗ്രതാ നിര്‍ദേശം!..കനത്ത മഴയ്ക്ക് സാധ്യത…കേരളത്തില്‍ 20,000 കോടിയുടെ നാശനഷ്ടം . കേന്ദ്ര സഹായം 500 കോടി മാത്രം . ചെങ്ങന്നൂരില്‍ രക്ഷാ പ്രവര്‍ത്തനം യുദ്ധകാല അടിസ്ഥാനത്തില്‍

ബിഗ് ബോസില്‍ പ്രണയം; പ്രണയം തുറന്നു പറഞ്ഞ ഷിയാസിന് കിട്ടിയ പണികള്‍…

ഷിയാസിനെ ചുറ്റിപ്പറ്റി ബിഗ് ബോസില്‍ നടക്കുന്ന കാര്യങ്ങളും സഹതാരങ്ങള്‍ക്ക് ഷിയാസിനെക്കുറിച്ചുള്ള അഭിപ്രായങ്ങളിലും ആണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ. ഷിയാസ് എത്തിയതോടെ ബിഗ് ബോസിലെ കളി മറ്റൊരു ലെവലിലേയ്ക്കാണ് നീങ്ങുന്നത് എന്നാണ് പുതിയ വിലയിരുത്തലുകള്‍. ആദ്യം വന്നപ്പോള്‍ മുതല്‍ ഷാിയസ് സ്ത്രീ കളോട് അല്‍പം അടുത്തിടപഴകുന്നു എന്ന വിമര്‍ശനം എല്ലാ കോണില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നു. ഇപ്പോഴിതാ ഷിയാസ് ബിഗ് ബോസ് ഹൗസില്‍ നടത്തിയ പ്രണയാഭ്യര്‍ഥനയുടെ വീഡിയോ വൈറലാവുകയാണ്.

ബിഗ് ബോസ് ഹൗസില്‍ എത്തിയതു മുതല്‍ സ്ത്രീ മത്സരാര്‍ഥികളോട് വേഗം സൗഹൃദത്തിലായ വ്യക്തിയാണ് ഷിയാസ് . പേളി, ദിയ, ഹിമ അര്‍ച്ചന ഒഴികെ എല്ലാവരോടും വളരെ അടുപ്പത്തില്‍ അടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അത് ഒരു പരിധിയില്‍ കൂടുതല്‍ വിജയിക്കാന്‍ ഷിയാസിന് കഴിഞ്ഞില്ല. എങ്കിലും സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് അധികവും ഷിയാസിനെ കാണാന്‍ കഴിയുക.

ഷിയാസിന്റെ പ്രവൃത്തികള്‍ക്ക് സമാനമായ ഒരു ടാസ്‌കും താരത്തിന് കഴിഞ്ഞ ദിവസം കിട്ടി. ബിഗ് ബോസ് ഹൗസിലെ സ്ത്രീ താരങ്ങളോട് പ്രണയം വെളിപ്പെടുത്തുക അതായിരുന്നു ടാസ്‌ക്. ആദ്യത്തെ ഊഴം ശ്വേത മേനോനായിരുന്നു. ബിഗ് ബോസിലെ ഏറ്റവും മുതിര്‍ന്ന മത്സരാര്‍ഥികളില്‍ ഒരാളായ ശ്വേതയോട് പ്രണയാഭ്യര്‍ഥന നടത്താന്‍ പറഞ്ഞ ടാസ്‌ക്. വളരെ ഭംഗിയായി തന്നെ ഷിയാസ് ചെയ്തിരുന്നു. ശ്വേതയും നല്ല ബാക്ക് സപ്പോട്ടായിരുന്നു നല്‍കിയത്.

ശ്വേതയും ഷിയാസും നല്ല കാമുകി കാമുകന്മാരായി തകര്‍ത്ത് അഭിനയിച്ചു. വളരെ സ്വാഭാവികമായ പ്രകടനമായിരുന്നു ഇവരുടേത്. രണ്ട് അന്യ മതക്കാരായ വ്യക്തികളുടെ പ്രണയമനായിരുന്നു ഇവരുടെ പ്രകടനത്തിന്റെ പ്രമേയം. അതില്‍ ഷിയാസിന്റെ അഭിനയത്തിനു മുന്നില്‍ ശ്വേത പതറുകയായിരുന്നു.

ഷിയാസിന്റെ അടുത്ത ഇര അര്‍ച്ചനയായിരുന്നു. അര്‍ച്ചനയോട് പ്രണയം തുറന്നു പറയുന്നതായിരുന്നു ഷിയാസിന് ലഭിച്ച ടാസ്‌ക്ക്. എന്നാല്‍ അര്‍ച്ചനയ്‌ക്കൊപ്പം പിടിച്ച് നില്‍ക്കാന്‍ ഷിയാസിന് കഴിഞ്ഞില്ല. കൊടുത്ത അതേ നാണയത്തില്‍ തന്നെ അര്‍ച്ചന തിരിച്ചടിച്ചു. അര്‍ച്ചനയെന്ന അഭിനയത്രി ആ ടാസ്‌ക്കില്‍ നന്നായി ശോഭിച്ചു. ഒടുവില്‍ ഷിയാസ് അര്‍ച്ചനയ്ക്ക് മുന്നില്‍ തോല്‍വി സമ്മതിച്ച് കൈകൂപ്പി മടങ്ങുകയായിരുന്നു.

അവസാനം ഷിയാസിനെ അടിക്കാന്‍ അര്‍ച്ചന കുപ്പി വരെ എടുത്തു. വളരെ രസകരമായ പ്രകടനമായിരുന്നു അര്‍ച്ചനയുടേയും ഷിയാസിന്റേയും. ഷിയാസ് ടാസ്‌ക്കില്‍ വിജയിക്കാനായി പല തരത്തിലുളള പൊടി കൈകളും നോക്കിയെങ്കിലും അത് അര്‍ച്ചനയുടെ മുന്നില്‍ വിലപ്പോയില്ല. ഒടുവില്‍ ഷിയാസിനു നേരെ താരം കുപ്പിയെടുത്തു വീശിയിരുന്നു. മികച്ച കൈയടിയാണ് ഇവരുടെ രണ്ടു പേരുടേയും പ്രണയം പ്രകടനത്തിന് ലഭിച്ചത്. കൂടുതല്‍ തിളങ്ങിയത് അര്‍ച്ചനയായിരുന്നു.

ഷിയാസിന്റെ അടുത്ത പ്രണയാഭ്യര്‍ഥന ദിയ സനയോടായിരുന്നു. പക്ഷേ ടാസ്‌ക്കില്‍ എല്ലാവരേയും ഞെട്ടിച്ചത് ദിയസനയായിരുന്നു. ദിയയ്ക്ക് മുന്നില്‍ പ്രണയം തുറന്നു പറഞ്ഞ ഷിയാസ് ഇതുവരെ കണ്ട പ്രകടനങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ദിയയുടേത്. അങ്ങോട്ട് ശല്യം ചെയ്യാന്‍ വന്ന ഷിയാസിന് എട്ടിന്റെ പണിയായിരുന്നു ദിയ നല്‍കിയത്. തനി തിരുവനന്തപുരം സ്ലാങ്ങില്‍ സംസാരിച്ച ദിയയുടെ അണ്ണ ഞാന്‍ ഒന്ന് തൊട്ടോട്ടെ എന്ന സംസാര രീതിയായിരുന്നു എല്ലാവരിലും ചിരി പടര്‍ത്തിയത്. അവസാനം ഷിയാസ് കുടുങ്ങി പോയ അവസ്ഥയിലായിരുന്നു. രണ്ടു പേരും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ദിയ സനയ്ക്ക് മുന്നിലും ഷിയാസ് മുട്ട് മടക്കി. ഇവരുടെ പ്രകടനത്തിനും നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്.

ഭിന്നലിംഗക്കാരെ അപമാനിച്ച അഞ്ജലി അമീറിനെതിരെ വിമർശനം; ലൈംഗിക തൊഴിൽ ചെയ്തിട്ടില്ലേ എന്ന് നടിയോട് ചോദ്യം… പെണ്ണുങ്ങളോട് കൊഞ്ചി കുഴഞ്ഞ് ഷിയാസ് സ്വന്തം ഇമേജ് കളയുകയാണ്; തുടക്കത്തിലേ നുളളി ഒതുക്കണം; ഷിയാസിനെതിരെ ആഞ്ഞടിച്ച് ബഷീര്‍ ബിഗ്‌ബോസ് മത്സരാര്‍ത്ഥികളുടെ പ്രതിഫലം പുറത്ത്; ശ്വേത ഒരു ദിവസം വാങ്ങുന്നത് 1 ലക്ഷം രൂപ; മറ്റ് മത്സരാര്‍ത്ഥികളും ഒട്ടും പുറകില്‍ അല്ല ക്യാമറയ്ക്ക് മുന്നില്‍ മാത്രം ചളപള വര്‍ത്തമാനം; ശരിക്കും രഞ്ജിനിയും പേളിയും പാവമാണ്; ദുരന്തം എന്ന് വിളിച്ചവര്‍ തന്നെ കട്ട സപ്പോര്‍ട്ടുമായി രംഗത്ത് ആദ്യത്തെ വിവാഹത്തില്‍ രണ്ട് കുട്ടികള്‍; മൂന്ന് മാസം മുന്‍പ് മറ്റൊരു വിവാഹം; അതും ആദ്യഭാര്യയുടെ സമ്മതത്തോടെ; ഇതിനിടയ്ക്ക് പ്രമുഖ അവതാരകയെ മതംമാറ്റി ലിവിംഗ് ടുഗദര്‍; ഇമ്മാതിരി തലതെറിച്ചവനെ പുറത്താക്കിയില്ലെങ്കില്‍ ലാലേട്ടനോടുള്ള ബഹുമാനം ഇല്ലാതാകുമെന്ന് ആരാധകര്‍
Latest
Widgets Magazine