ബിഗ് ബോസ്: പുറത്തായ അര്‍ച്ചന ലൈവിലെത്തി വോട്ട് ചോദിച്ചു; സഹോദരന് വേണ്ടി വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥന

ബിഗ് ബോസില്‍ നിന്നും പുറത്തായി വീട്ടിലെത്തിയ പ്രശസ്ത സീരിയല്‍ ആര്‍ട്ടിസ്റ്റ് അര്‍ച്ചന ഫേസ്ബുക്ക് ലൈവില്‍ വന്ന് വിശേഷങ്ങള്‍ പങ്കുവച്ചു. ഷോ ഫൈനലിലേക്ക് അടുക്കുന്ന ഘട്ടത്തില്‍ തന്റെ ഫേവറൈറ്റ് മത്സരാര്‍ത്ഥി ആരെന്നും അര്‍ച്ചന പ്രഖ്യാപിച്ചും. സാബുമോന് വോട്ട് ചെയ്യണമെന്നാണ് ലൈവിലെത്തിയ അര്‍ച്ചന അഭ്യര്‍ത്ഥിച്ചത്.

മലയാളികള്‍ കൃത്യമായി ആലോചിച്ച് മാത്രം വോട്ട് രേഖപ്പെടുത്തി ബിഗ് ബോസ് വിജയിയെ തിരഞ്ഞെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അര്‍ഹിക്കുന്ന മത്സരാര്‍ത്ഥിക്ക് ബിഗ്‌ബോസ് ലഭിക്കണമെന്ന് അര്‍ച്ചന ആവര്‍ത്തിച്ച് പറഞ്ഞു. അതിനാല്‍ തന്നെ സാബു ചേട്ടന് വോട്ട് നല്‍കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും, നല്ല സഹോദരനാണ് അദ്ദേഹം എന്നും അവര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അര്‍ച്ചനക്കൊപ്പം ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായിരുന്ന ദിയ സനയും അര്‍ച്ചനയുടെ വീട്ടില്‍ ഉണ്ടായിരുന്നു. തങ്ങള്‍ ഇല്ലെന്ന കാരണത്താല്‍ ഷോ കാണാതിരിക്കരുതെന്നും നിര്‍ബന്ധമായും വോട്ട് ചെയ്യണമെന്നും രണ്ട് പേരും അഭ്യര്‍ത്ഥിച്ചു.

Top