വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ക​​ബ​​റി​​ട​​ത്തി​​ൽ പു​​ഷ്പാ​​ച്ച​​ർ​​ച്ച​​ന ന​​ട​​ത്തി

ഭരണങ്ങാനം: ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ പുഷ്പാച്ചര്‍ച്ചന നടത്തി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ നമ്രശിരസ്കനായി. ഭരണങ്ങാനത്തു കെസിബിസി മദ്യവിരുദ്ധസമിതിയുടെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ നിതീഷ് കുമാര്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പുണ്യജീവിതത്തെക്കുറിച്ച ചോദിച്ചറിഞ്ഞു.
സമ്മേളനത്തിനു മുന്‍പ് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, മാര്‍ ജേക്കബ് മുരിക്കന്‍, തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, വികാരി ജനറാള്‍മാര്‍, വൈദികര്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് അദ്ദേഹം കബറിട ചാപ്പല്‍ സന്ദര്‍ശിച്ചത്. തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ സ്വാഗതം പറഞ്ഞു

Top