ഈ സർക്കാരിൻ്റെ കാലത്ത് ജയിലില്‍ നിന്നിറങ്ങാന്‍ ബിജു രാധാകൃഷ്ണനും; സരിതയുടെ കൂട്ടാളിയും ഗുരുതര രോഗികളായ തടവുകാരുടെ പട്ടികയില്‍

കൊച്ചി: ടിപിയെ കൊന്ന കേസിലെ പ്രതി കുഞ്ഞനന്തനന്‍ ഉള്‍പ്പെടെയുള്ളവരെ ശിക്ഷാ കാലാവധി പൂര്‍ത്തിയാകും മുമ്പ് വിട്ടയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനിടെ ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിനു ജീവപര്യന്തം തടവ് അനുഭവിക്കുന്ന സോളര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണനും ജയിലില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമം.ബിജുവിന്റെ പേര് ഗുരുതര രോഗികളായ തടവുകാരുടെ പട്ടിക തയാറാക്കുന്ന മെഡിക്കല്‍ ബോര്‍ഡിനു മുന്‍പില്‍ എത്തുകയാണ്.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നു മെഡിക്കല്‍ ബോര്‍ഡിനു നല്‍കിയ 14 പേരുള്ള പട്ടികയിലാണു ബിജു രാധാകൃഷ്ണനും ഇടംപിടിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ബിജുവിനെ പരിശോധനയ്ക്കു വിധേയനാക്കി.

വയോധികര്‍, ഗുരുതര രോഗമുള്ളവര്‍, അടിയന്തര ചികില്‍സ വേണ്ടവര്‍ എന്നീ ഗണത്തില്‍പെടുന്ന തടവുകാരെ പരിശോധിക്കാനും റിപ്പോര്‍ട്ട് നല്‍കാനുമാണു മെഡിക്കല്‍ ബോര്‍ഡിന്റെ സേവനം ആവശ്യപ്പെടുന്നത്. സെന്‍ട്രല്‍ ജയിലുകളില്‍, തൊട്ടടുത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘമാണു മെഡിക്കല്‍ ബോര്‍ഡായി പ്രവര്‍ത്തിക്കുക.

ജയില്‍ ആശുപത്രിയിലെ ചികില്‍സ സംബന്ധിച്ച് ആക്ഷേപമുള്ള കേസുകളും ബോര്‍ഡിനു മുന്‍പില്‍ വരും. വിവിധ കേസുകള്‍ക്കായി കോടതിയില്‍ എത്തിക്കുമ്പോഴെല്ലാം തനിക്കു മാരക രോഗങ്ങളുണ്ടെന്നു ബിജു രാധാകൃഷ്ണന്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍, ജയില്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും പലവട്ടം നടത്തിയ പരിശോധനയില്‍ ഗുരുതരരോഗം കണ്ടെത്തിയില്ലെന്നു ജയില്‍ അധികൃതര്‍ പറഞ്ഞു.

വയറുവേദന, കാല്‍മുട്ടുവേദന തുടങ്ങിയ അസുഖങ്ങള്‍ക്കാണു ബിജുവിനെ മുന്‍പ് ആശുപത്രികളില്‍ എത്തിച്ചിട്ടുള്ളത്. രോഗമുണ്ടെന്നു തുടര്‍ച്ചയായി പരാതിപ്പെടുന്നതിനാലാണു മെഡിക്കല്‍ ബോര്‍ഡിനു നല്‍കിയ പട്ടികയില്‍ ബിജുവിനെയും ഉള്‍പ്പെടുത്തിയതെന്നു ജയില്‍ അധികൃതര്‍ പറയുന്നു. കഴിഞ്ഞ എട്ടിനാണു ബിജു ഉള്‍പ്പെടെയുള്ളവരെ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചത്. പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല.

സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടവരെ ശിക്ഷായിളവ് ഉള്‍പ്പെടെയുള്ള ജയില്‍ ആനുകൂല്യത്തിനു പരിഗണിക്കരുതെന്നു ചട്ടമുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യം ലഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ്, ഗുരുതര രോഗിയായി ബിജുവിനെ ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നത്.

സോളാറില്‍ വഴിത്തിരിവ്: ശാലുമേനോന്റെ വീട് ജപ്തിക്ക് ശാലുമേനോന്റെ അശ്ലീല വീഡിയോ പുറത്തുവിട്ടത് സരിതാ നായരെന്ന്.ബിജുവുമായുള്ള ശാലുവിന്റെ ബന്ധം തെറ്റിക്കാനെന്ന് സൂചന ശാലു മേനോനൊപ്പം ആഡംബര ജീവിതത്തിനായി സോളാര്‍ കമ്പനിയുടെ ആറ് കോടി രൂപ ബിജു തട്ടിയെടുത്തു. രാഷ്ട്രീയക്കാര്‍ കൊണ്ടുപോയ കോടികള്‍ വേറെ ഭദ്രമായിരുന്ന ടീം സോളാറിനെ കുത്തുപാളയെടുപ്പിച്ചത് ബിജു രാധാകൃഷ്ണന്റെ ധൂർത്ത്: മൂന്നു കോടി ശാലു മേനോൻ കൊണ്ടുപോയി!..വ്യക്തിജീവിതത്തിൽ വന്ന ദുരന്തങ്ങൾ മുതലാക്കി ഭരണത്തിലിരുന്നവർ ശാരീരികമായി നേടിയെടുത്തതിന് എന്റെ സമ്മതമുണ്ടായിരുന്നില്ല.എല്ലാം തുറന്ന് പറഞ്ഞ് സരിത നായർ ഉമ്മൻ ചാണ്ടി ഒരു കോടി വാങ്ങി!..സോളാറിൽ രണ്ട് സൂപ്പർസ്റ്റാറുകൾക്കും പങ്ക്;ഒരാൾക്ക് വേണ്ടിയാണ് ഗണേശ് ജയിലിൽ പോയി ദിലീപിനെ കണ്ടത്; മറ്റൊരാൾ ഗണേശിന് വേണ്ടി പത്തനാപുരത്ത് പ്രചരണത്തിന് ഇറങ്ങി,ഞെട്ടിക്കുന്ന വിവരങ്ങൾ
Latest