രാഹുൽ ഗാന്ധി കോൺഗ്രസ് തലപ്പത്ത് …കോൺഗ്രസിൽ പുതുയുഗപ്പിറവി

170 കി.മി വേഗതയിൽ ബൈക്ക് പായിച്ചു; യുവാക്കൾക്ക് സംഭവിച്ചത്

ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് അപകടം ഉണ്ടായത്. 170 കിലോ മീറ്റർ വേഗതയിൽ പാഞ്ഞ സ്പോർട്സ് ബൈക്കാണ് അപകടത്തിൽപ്പെട്ടത്. വിജയവാഡയിൽ ബിബിഎ, ബിടെക് വിദ്യാർഥികളായ ഹൃത്വിക് (19), യശ്വന്ത്(21) എന്നിവരാണ് മരിച്ചത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. അപകടത്തിൽപ്പെട്ട വിദ്യാർഥികൾ ആന്ധ്ര, ഹരിയാണ സ്വദേശികളാണ്. സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനായി ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ഇരുവരും താമസസ്ഥലത്തു നിന്നും പുറപ്പെട്ടത്. ആഘോഷത്തിൽ പങ്കെടുത്തതിന് ശേഷം ഞായറാഴ്ച പുലർച്ചെ മറ്റെരു സുഹൃത്തിന്റെ ഡ്യൂക്ക് ബൈക്കിൽ തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. 170 കി.മീ സ്പീഡില്‍ വന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. സമീപത്തെ സിസിടിവിയില്‍ നിന്നും അപകടത്തിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

Latest