ബീച്ചിലും പർദ ധരിക്കണം: മുസ്ലീം സമൂഹത്തിന്റെ കർശന നിർദേശം; അല്ലാത്തവർ മുസ്ലീം സമുദായത്തെ അപമാനിക്കുന്നു

സ്വന്തം ലേഖകൻ

ലണ്ടൻ: ബീച്ചിൽ ബിക്കിനിക്കു പകരം പർദ ധരിക്കണമെന്ന കർശന നിർദേശവുമായി അൽജീരിയയിലെ മുസ്ലീം സർക്കാർ. ബീച്ചിൽ പർദ ധരിച്ച് ഇറങ്ങിയില്ലെങ്കിൽ രാജ്യത്തെയും മതത്തെയും അപമാനിക്കുന്നതിനു തുല്യമാണെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ. സംഭവം വിവാദമായതോടെ ഇതിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അൽജീരിയയിലാണ് ഇ്ത്തരത്തിലൊരു നിർദേശം സർക്കാർ ഏജൻസികൾ പുറപ്പെടുവിച്ചത്. ഇതേ തുടർന്നാണ് അൽജീരിയയിലെ തീര്പ്രദേശമായ അന്നാബായിലെ വനിതകൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ബിക്കിനിയിൽ ടു പീസ് മാത്രം ധരിച്ച് ബീച്ചിലിറങ്ങുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ ചിലർ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിപ്പിക്കുകയും, ഈ പെൺകുട്ടികൾ അൽജീരിയൻ സമൂഹത്തെ അപമാനിച്ചതായി പ്രചരണം നടത്തുകയും ചെയ്തിരുന്നു.

BIKI
ഈ സാഹചര്യത്തിലാണ് ഇപ്പോൾ കോസ്റ്റൽ മേഖലയിലെ പെൺകുട്ടികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യത്ത് ബിക്കിനു നിരോധിച്ചിട്ടില്ല. എന്നാൽ, ബീച്ചിൽ പോലും ഒതുക്കമുള്ളവരാണെന്നു തോന്നിപ്പിക്കുന്നതിനായി ബുർഖധരിക്കുന്ന പെൺകുട്ടികളുടെ എണ്ണം വർധിച്ചു വരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. നീന്തർ പരിശീലിക്കുന്ന പെൺകുട്ടികളിൽ പലരും മുഖം മാത്രം പുറത്തു കാണുന്ന രീതിയിൽ വസ്ത്രം ധരിച്ചാണ് ബീച്ചിൽ പോലും എത്തുന്നത്.
എന്നാൽ, ഇത്തരത്തിൽ ബുർഖധരിക്കുന്നതിനെ എതിർക്കുന്ന പെൺകുട്ടികളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ ഇത്തരത്തിൽ ബുർഖധരിക്കാതെ ബീച്ചിലെത്തുന്ന പെൺകുട്ടികളെഅപമാനിക്കുന്ന രീതിയിൽ നടത്തുന്ന പ്രചരണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ആരംഭിച്ചിട്ടുമുണ്ട്.

Latest
Widgets Magazine