വീട്ടിൽ കയറാനാവില്ലെങ്കിലും പോരാട്ടം തുടരാൻ ബിന്ദുവും കനക ദുർഗയും; മൂന്ന് യുവതികൾ മലകയറിയ വീഡിയോ കുടി ഉടൻ പുറത്ത് വിടും: സംഘപരിവാറിനെ വെല്ലുവിളിച്ച് ചരിത്രം സൃഷ്ടിച്ച യുവതികൾ

സ്വന്തം ലേഖകൻ

മലപ്പുറം: വീടിന്റെ പടി ചവിട്ടാനാവില്ലെങ്കിലും സംഘപരിവാറിനെതിരെ പോരാട്ടം തുടരാൻ ഉറച്ച് ബിന്ദുവും കനക ദുർഗയും. തങ്ങളെ കൂടാതെ മൂന്ന് യുവതികൾ കൂടി മല കയറിയിട്ടുണ്ടെന്നും , ഇവരുടെ വീഡിയോ ഉടൻ പുറത്ത് വിടുമെന്നുമാണ് ഇപ്പോൾ ഇരുവരും വെളിപ്പെടുത്തിയിരിക്കുന്നത്.
സംഘപരിവാറിന്റെ കനത്ത ഭീഷണി നേരിടുന്നതിനിടെയാണ് ബിന്ദുവും കനക ദുർഗയും കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. തങ്ങളെ കൂടാതെ മൂന്ന് യുവതികൾ കൂടി മല കയറിയിട്ടുണ്ടെന്നും , ഇതിന്റെ വീഡിയോ തങ്ങളുടെ പക്കലുണ്ടെന്നുമാണ് ഇപ്പോൾ ബിന്ദുവും കനക ദുർഗയും വെളിപ്പെടുത്തിയിരിക്കുന്നത്. . ഇതിന്റെ വീഡിയോ കൈവശമുണ്ട്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും സമ്മര്‍ദ്ദം മൂലമല്ല, വ്യക്തിപരമായ വിശ്വാസത്തിന്റെയും കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലാണ് ശബരിമലയില്‍ എത്തിയത്. ഇനിയും ശബരിമല ദര്‍ശനം നടത്തുമെന്നും കനകദുര്‍ഗയും ബിന്ദുവും പറഞ്ഞു.
തനിക്കെതിരെ ആക്രമണങ്ങള്‍ക്ക് ആഹ്വാനം നടത്തുന്നതും വ്യാജവാര്‍ത്തകല്‍ പ്രചരിപ്പിക്കുന്നതും സഹോദരന്‍ ഭരത് ഭൂഷണാണെന്ന് കനകദുര്‍ഗ ആരോപിച്ചു. സംഘപരിവാറിന്റെ ചട്ടുകമായി മാറിയിരിക്കുകയാണ് ഇയാള്‍. ശബരിമലക്കു പുറപ്പെട്ടതു മുതല്‍ സഹോദരനില്‍ നിന്നും മാനസിക പീഡനം അനുഭവിക്കുകയാണെന്നും കനകദുര്‍ഗ പറഞ്ഞു.
തന്നെ ആക്രമിക്കുന്നതിന് ഭര്‍തൃമാതാവിനെ പ്രേരിപ്പിച്ചതും, വീട്ടില്‍ കയറ്റരുതെന്ന് ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുന്നതും ആര്‍എസ്എസുകാരാണെന്നും കനകദുര്‍ഗ പറഞ്ഞു.
സംഘപരിവാർ ഭീഷണിയെ തുടർന്ന് ഹൈക്കോടതി ഉത്തരവോടെയാണ് കനക ദുർഗ വീട്ടിൽ പ്രവേശിച്ചത്. ഇവർ വീട്ടിലെത്തിയതോടെ ഭർത്താവും അമ്മയും മറ്റൊരു വീട്ടിലേയ്ക്ക് താമസം മാറ്റുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top