എനിക്ക് ഇരുമുടിക്കെട്ടില്ലെന്ന് പോലീസ് കള്ളവാര്‍ത്ത കൊടുത്തതെന്തിന്? പോലീസിനെതിരെ ബിന്ദു തങ്കം കല്യാണി…

ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി ഉത്തരവിനനുസരിച്ച് മല ചവിട്ടാനെത്തിയ ബിന്ദു തങ്കം കല്യാണി പോലീസിനെതിരെ ആരോപണവുമായി രംഗത്തെത്തി. മല ചവിട്ടാനായി നസംരക്ഷണം ആവശ്യപ്പെട്ട് എരുമേലി സ്റ്റേഷനിലെത്തിയ തന്റെ ഫോണ്‍ പിടിച്ചുവാങ്ങി വ്യക്തിവിവരങ്ങള്‍ സംഘപരിവാറുകാര്‍ക്ക് പോലീസ് നല്‍കി.

ഇതുമാത്രമല്ല, ഇരുമുടിക്കെട്ടുമായാണ് ഞാന്‍ മല ചവിട്ടാനെത്തിയത്. എന്നാല്‍ ഞാന്‍ ഇരുമുടിക്കെട്ടുമായല്ല വന്നതെന്ന് പോലീസ് എന്തിനാണ് കള്ളം പറഞ്ഞത്.തന്റെ ഫേസ്ബുക്കില്‍ ഇട്ട കുറിപ്പിലാണ് ബിന്ദു പൊലീസിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഫോണ്‍ പിടിച്ചു വാങ്ങി
വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി
പ്രതിഷേധക്കാര്‍ക്ക് നല്‍കി
എനിക്കെതിരെ കള്ളപ്രചരണങ്ങള്‍ നടത്തിയത് ആരാണ്??

ഞാന്‍ നോമ്പെടുത്ത്. മാലയിട്ട് ഇരുമുടിക്കെട്ടുമായി അയ്യപ്പനെ കാണാന്‍ പുറപ്പെട്ട ആളാണ്.. കറുപ്പുടുത്ത് ഇരുമുടിക്കെട്ടുമായി പോകാന്‍ ഞാന്‍ എരുമേലി സ്റ്റേഷനില്‍ സംരക്ഷണം ആവശ്യപ്പെട്ടതുമാണ്.. പമ്പയില്‍ കണ്‍ട്രോള്‍ റൂമിലെത്തി അതിനുള്ള സൗകര്യം ചെയ്ത് തരാമെന്ന് അവര്‍ സമ്മതിച്ചതുമാണ്.. ഇതിനിടയില്‍ അതേ പോലീസ് തന്നെ എനിക്ക് ഇരുമുടിക്കെട്ടില്ല എന്ന കള്ള വാര്‍ത്ത കൊടുത്തത് എന്തിന്?? ഞാന്‍ മാവോയിസ്റ്റ് ആണെന്ന ആരോപണം എന്തടിസ്ഥാനത്തിലാണ് നടത്തിയത്?? ശബരിമല ദര്‍ശനത്തിന് ചെന്ന എന്റെയും സുഹൃത്തുക്കളുടേയും ഫോണ്‍ മുണ്ടക്കയം എസ് ഐ പിടിച്ചു വാങ്ങി എന്തൊക്കെ വിവരങ്ങളാണ് മറ്റുള്ളവര്‍ക്ക് നല്‍കിയത്?? സ്റ്റേഷന്‍ എസ് ഐ രാവിലെ പത്തു മണിക്ക് വാങ്ങിക്കൊണ്ടുപോയ ഫോണ്‍ വൈകിട്ട് മൂന്നു മണിക്ക് എങ്ങനെയാണ് മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ നിന്ന് കളഞ്ഞു കിട്ടിയത്???

Top