തലസ്ഥാന നഗരിയില്‍ സംഘര്‍ഷം; ബിനീഷ് കോടിയേരിയുടെ വീടിനു നേരെയും ആക്രമണം

തിരുവനന്തപുരത്ത് പല സ്ഥലങ്ങളിലായി സംഘര്‍ഷം. സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് വിവിധ പ്രദേശങ്ങളില്‍ ആക്രമണമുണ്ടായത്. ആറ്റുകാല്‍, മണക്കാട് പ്രദേശങ്ങളിലെ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് ആക്രമണത്തില്‍ കലാശിച്ചത്.

ബിജെപി സംസ്ഥാന കാര്യാലയമുള്‍പ്പടെ നിരവധി സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍റെ വീടിന് നേരെയും ആക്രമണമുണ്ടായി.
മരുതംകുഴിയിലെ വീടിന് നേരെ പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ് എസ്സാണെന്ന് സിപിഎം ആരോപിക്കുന്നു. സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയത് സിപിഎം ആണെന്ന് ബിജെപിയും ആരോപിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിനീഷ് കോടിയേരിയുടെ മരുതം കുഴിയിലെ വീടിന് നേരെ വെള്ളിയാഴ്ച ആക്രമണത്തില്‍ വീടിന്‍റെ ജനല്‍ ചില്ലുകളും പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ചില്ലുകളും തകര്‍ന്നു. സംഭവ സമയത്ത് കുടുംബാംഗങ്ങള്‍ എല്ലാം വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും ആക്രമണത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പുലര്‍ച്ചയോടെയാണ് അക്രമികള്‍ ആക്രോശവുമായി ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് എത്തിയത്. വീടിന് നേരെ കല്ലെറിയുകയും പോര്‍ച്ചില്‍ നിര്‍ത്തിയിരുന്ന കാറിന്‍റെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു.

ആക്രമണത്തിന് പിന്നില്‍ ആര്‍ എസ് എസ്സാണെന്നാണ് സിപിഎം ആരോപിക്കുന്നത്. എന്നാല്‍ ബിജെപി സംസ്ഥാന കാര്യാലയത്തിന് ഉള്‍പ്പടെ വിവിധ സ്ഥലങ്ങളില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിക്കുന്നു.

Top