വിമാനത്തിന്‍റെ ബിസിനസ് ക്ളാസില്‍ മൈനയുടെ ആര്‍ഭാടയാത്ര വൈറലായി

ഈ മൈനയുടെ പറക്കല്‍ ഒന്നൊന്നര പറക്കലായിപ്പോയി. വിമാനത്തിന്‍റെ ബിസിനസ് ക്ളാസിലാണ് നാട്ടുമൈനയുടെ ആര്‍ഭാട പറക്കല്‍.സീറ്റിന് മുകളില്‍ വളരെ വിശാലമായി ഇരുന്ന് യാത്ര ചെയ്യുന്ന ആ മൈനയുടെ വീഡിയോ ഇപ്പോള്‍ വ്യാപകമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്‌.സിംഗപ്പൂരില്‍നിന്ന് ലണ്ടനിലേക്ക് പോകുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ SQ322 വിമാനത്തില്‍ ജനുവരി ഏഴിനായിരുന്നു സംഭവം. വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെട്ട് 12 മണിക്കൂര്‍ കഴിഞ്ഞാണ് രസകരമായി ആ കാഴ്ച എല്ലാവരേയും അത്ഭുതപ്പെടുത്തിയത്.

വിമാനത്തിന്‍റെ യാത്ര അവസാനിക്കാറായപ്പോഴാണ് അപ്രതീക്ഷിത യാത്രക്കാരിയെകണ്ടത്. ലണ്ടനിലെത്താന്‍ ഏകദേശം രണ്ട് മണിക്കൂര്‍ ബാക്കിയുള്ളപ്പോള്‍ മാത്രമാണ് മൈനയെ കാണുന്നത്. അല്‍പം പാറിപ്പറന്നെങ്കിലും  വിമാനത്തിലെ മറ്റ് യാത്രക്കാരുടെ സഹായത്തോടെ മൈനയെ പിടികൂടുകയും  ലണ്ടനിലെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top