ദിലീപ് കഴിച്ചത് ബിരിയാണി, രണ്ട് ബർഗർ, ആറു കുപ്പി വെള്ളം: ദിലീപിനെയും നാദിർഷായെയും ഒന്നിച്ചും രണ്ടായും ചോദ്യം ചെയ്തു; എല്ലാം വീഡിയോ റെക്കോർഡ് ചെയ്തു

സ്വന്തം ലേഖകൻ

കൊച്ചി: എട്ടു മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിനിടെ ദിലീപ് കുടിച്ചത് ആറു കുപ്പി വെള്ളം. ഒരു ബിരിയാണിയും, രണ്ടു ബർഗറും കഴിച്ച ദിലീപ് എല്ലാം വീഡിയോയിൽ പകർത്തുകയും ചെയ്യുന്നുണ്ട്. ഒരു മണിക്കൂർ ചോദ്യം ചെയ്യുന്നതിനിടെ പത്തു മിനിറ്റ് വീതം ദിലീപിനും നാദിർഷായ്ക്കും വിശ്രമവും അനുവദിച്ചിട്ടുണ്ട്.
ഐജി ബി.സന്ധ്യയുടെ നേതൃത്വത്തിൽ പന്ത്രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇപ്പോൾ ദിലീപിനെയും നാദിർഷായെയും ചോദ്യം ചെയ്യുന്നത്. ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണ് ദിലീപും നാദിർഷായും ആലുവ പൊലീസ് ക്ലബിൽ എത്തിയത്. ദിലീപ് നൽകിയ പരാതിയിൽ മൊഴിയെടുക്കുന്നതിനെന്ന വ്യാജേനെയാണ് ഇരുവരെയും പൊലീസ് ക്ലബിലേയ്ക്കു വിളിച്ചു വരുത്തിയത്.
ആദ്യം രണ്ടു പേരെയും ഒന്നിച്ചിരുത്തി പരാതിയുടെ വിശദാംശങ്ങൾ ചോദിച്ച് അറിയുകയായിരുന്നു. തുടർന്നു ആദ്യം ദിലീപിനെ മാത്രം ഒറ്റയ്ക്കിതിരുത്തി ചോദ്യം ചെയ്തു ഒരു മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിനിടെ പത്തു മിനിറ്റ് ദിലീപിനു വിശ്രമം നൽകി. മേശപ്പുറത്ത് വെള്ളവും ഗ്ലാസും വച്ച ശേഷമായിരുന്നു ചോദ്യം ചെയ്യൽ. ആവശ്യമുള്ളപ്പോഴെല്ലാം വെള്ളം കുടിക്കാൻ അനുവാദം നൽകിയിരുന്നു. പിന്നീട്, നാദിർഷായെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടൊപ്പം ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും പൊലീസ് ചോദ്യം ചെയ്തു. ദിലീപിന്റെയും നാദിർഷായുടെയും അപ്പുണ്ണിയുടെയും മൊബൈൽ ഫോണുകൾ പിടിച്ചു വച്ച ശേഷമായിരുന്നു പൊലീസിന്റെ ചോദ്യം ചെയ്യൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top