അറസ്റ്റ് നിയമവിരുദ്ധമെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍; ഇന്ന് ജാമ്യാപേക്ഷ നല്‍കും

കോട്ടയം: കന്യാസ്ത്രീ പീഡന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് പാലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. അറസ്റ്റ് നിയമവിരുദ്ധമെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ പറഞ്ഞു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ ബിപ്പിനെ കസ്റ്റഡിയില്‍ നല്‍കേണ്ടതില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. അതേസമയം, ഇന്നലെ രാത്രി  നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച  ബിഷപ്പ് ഫ്രാോങ്കോ മുളയ്ക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു.

ഇന്നലെ കോട്ടയം പൊലീസ് ക്ലബ്ബിലേക്കുള്ള യാത്രയ്ക്കിടെയാണ് ബിഷപ്പിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ ക‍ഴിഞ്ഞ ബിഷപ്പിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ അറിയിച്ചു.

ഇസിജിയില്‍ നേരിയ വ്യതിയാനം മാത്രമാണ് കണ്ടെത്താനായത് മറ്റ് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ബിഷപ്പിന് ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഫ്രാങ്കോയെ ഇന്ന് പതിനൊന്ന് മണിയോടെ കോടതിയില്‍ ഹാജരാക്കുമെന്നാണ് ഇന്നലെ എസ്പി പറഞ്ഞിരുന്നത്. അതേസമയം പീഡന കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട കന്യാസ്ത്രീകള്‍ നടത്തിവന്ന സമരം ഇന്ന് അവസാനിപ്പിക്കുമെന്ന് സമരക്കാര്‍ അറിയിച്ചു.

Latest
Widgets Magazine