ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീകളെ കാണുന്നത് കഴുകന്‍ കണ്ണോടെ’; വത്തിക്കാന്‍ പ്രതിനിധിക്കും രാജ്യത്തെ മറ്റു ബിഷപ്പുമാര്‍ക്കും കന്യാസ്ത്രീയുടെ കത്ത്

 

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി വത്തിക്കാന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പീഡനപരാതി നല്‍കി കന്യാസ്ത്രിയുടെ കത്ത്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്കും കത്തോലിക്ക സഭയുടെ രാജ്യത്ത് മറ്റ് 21 ബിഷപ്പുമാര്‍ക്കുമാണ് കന്യാസ്ത്രീ കത്തയച്ചിരിക്കുന്നത്. രാഷ്ട്രീയ ശക്തിയും പണവും ഉപയോഗിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരേയും സര്‍ക്കാരിനേയും ബിഷപ് ഫ്രാങ്കോ സ്വാധീനിച്ചിരിക്കുകയാണെന്നും കന്യാസ്ത്രീ കത്തില്‍ ആരോപിക്കുന്നു. കന്യാസ്ത്രീകള്‍ക്ക് സഭ രണ്ടാനമ്മയാണെന്ന് തന്റെ വിഷയത്തില്‍ തെളിഞ്ഞു. ബിഷപ്പിനെ സംരക്ഷിക്കുന്ന നിലപാടാണ് സഭ സ്വീകരിക്കുന്നതെന്നും കന്യാസ്ത്രീ ആക്ഷേപമുന്നയിക്കുന്നു.

കന്യാസ്ത്രീയ കത്തില്‍ പറയുന്നത്: കഴുകന്‍ കണ്ണുകളുമായാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീകളെ കാണുന്നത്. ബിഷപ്പിന്റെ പേരില്‍ ഇതിന് മുമ്പും മറ്റ് പലരും പരാതി നല്‍കിയിട്ടുണ്ട്. പരാതി നല്‍കുന്നവരെ ഇതര സംസ്ഥാനത്തേക്ക് സ്ഥലം മാറ്റി പരാതി ഒതുക്കുകയാണ് ബിഷപ്പിന്റെ പതിവ് രീതി. ബിഷപ്പുമായുള്ള പ്രശ്നത്തെത്തുടര്‍ന്ന് മിഷണറീസ് ഓഫ് ജീസസില്‍ നിന്ന് അഞ്ച് വര്‍ഷത്തിനിടെ 20 കന്യാസ്ത്രീകള്‍ പിരിഞ്ഞുപോയിട്ടുണ്ട്.ഇന്നലെ അയച്ച കത്തില്‍ സഭ സംരക്ഷണം നല്‍കുന്നത് ബിഷപ്പിന് മാത്രമെന്നും കന്യാസ്ത്രീകള്‍ക്ക് നീതി നല്‍കുന്നില്ലെന്നും കുറ്റപ്പെടുത്തുന്നുണ്ട്. ഹൈക്കോടതി ജംഗ്ഷനില്‍ കന്യാസ്ത്രീക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുള്ള ക്ര്‌സ്ത്യന്‍ ജോയിന്റ് കൗണ്‍സലിന്റേയും കന്യാസ്ത്രീകളുടേയും സമരം തുടരുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top