കന്യാസ്ത്രീ മോശക്കാരി ,അവരുടെ സ്വാഭാവം വ്യക്തമായി അറിയാമെന്ന് പിസി ജോര്‍ജ്

കോട്ടയം: പതിമൂന്ന് തവണ ബലാത്സംഗം ചെയ്തപ്പോഴും മിണ്ടാതിരുന്ന കന്യാസ്ത്രീ പതിനാലാം തവണ അങ്ങിനെ ചെയ്തപ്പോഴാണോ പരാതി കൊടുക്കുന്നത്. കാമഭ്രാന്തിളകിയ ആ കന്യാസ്ത്രീയെ വിശ്വാസിക്കാന്‍ കൊള്ളില്ലെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. ജലന്ധര്‍ ബിഷപ്പിനെതിരേ ബലാത്സംഗ ആരോപണം ഉന്നയിച്ച സംഭവത്തില്‍ ആരോപണം നടത്തിയ കന്യാസ്ത്രീയ്‌ക്കെതിരേ പിസി ജോര്‍ജ്ജ് വീണ്ടും ആഞ്ഞടിച്ചു.

കന്യാസ്ത്രീ മോശക്കാരിയാണെന്നും അവരുടെ സ്വാഭാവം വ്യക്തമായി അറിയാമെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഒരു ബന്ധു കന്യാസ്ത്രീക്കെതിരെ ബിഷപ്പിന് നല്‍കിയിട്ടുണ്ടെന്നും ആകത്ത് തന്റെ കൈവശമുണ്ടെന്നുമാണ് പിസി ജോര്‍ജ് പറയുന്നത്. അത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. കന്യാസ്ത്രീ അത്ര ശുദ്ധ വ്യക്തിത്വമല്ല. അവരുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ജീവിതം അറിയാം.

അവരുടെ ജീവിതം ഒരു കന്യാസ്ത്രീക്ക് എന്നല്ല മനുഷ്യസ്ത്രീക്ക് പോലും ചേര്‍ന്നതല്ലെന്നും പിസി ജോര്‍ജ് ആരോപിച്ചു. കന്യാസ്ത്രീ ഇപ്പോള്‍ ഉന്നയിച്ച് ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കണം. അവരെ പറ്റിയുള്ള എല്ലാ കാര്യങ്ങള്‍ക്കും തെളിവുകളുണ്ട്. പോലീസിന് എല്ലാം കൈമാറും. അപ്പോള്‍ എല്ലാം വ്യക്തമാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

Latest
Widgets Magazine