കന്യാസ്ത്രീകളുടെ സമരത്തെ തള്ളി കെസിബിസി; കന്യാസ്ത്രീകളുടേയും വൈദികരുടേയും നടപടി തെറ്റ്; തുടരന്വേഷണവും വിചാരണയും നിക്ഷ്പക്ഷമാകണം

കോട്ടയം: ബിഷപ്പ് ഭ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തെ തള്ളി കെസിബിസി. വഴിവക്കില്‍ സമരം ചെയ്ത് സഭയെ അവഹേളിച്ചു സമരം ചെയ്ത കന്യാസ്ത്രീകളുടേയും വൈദികരുടേയും നടപടി തെറ്റ്. തുടരന്വേഷണവും വിചാരണയും നിക്ഷ്പക്ഷമാകണം. കോടതിയില്‍ സത്യം തെളിയുമെന്ന് പ്രതീക്ഷിക്കുന്നു. കുറ്റാരോപിതന് നിരപരാധിത്വം തെളിയിക്കാന്‍ അവസരം കിട്ടട്ടെയെന്നും കെസിബിസി പറഞ്ഞു. ബിഷപ്പിനെതിരെ കുറ്റം തെളിയിക്കപ്പെട്ടാല്‍ അനുശാസിക്കുന്ന ശിക്ഷ കിട്ടണം. ഇതിന്റെ മറവില്‍ സഭയെ അവഹേളിക്കാന്‍ ശ്രമം തുടരുന്നു. ചില മാധ്യമപ്രവര്‍ത്തകരും നിക്ഷിപ്ത താല്‍പര്യക്കാരും ഇക്കൂട്ടതിലുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രീക്ക് നീതി ലഭിച്ചില്ല എന്ന ആരോപണം ശരിയല്ല. പരാതി കിട്ടിയപ്പോള്‍ തന്നെ സഭ നടപടിയെടുത്തിട്ടുണ്ട്. ഈ നടപടി സന്യാസ നിയമങ്ങള്‍ക്കും സഭാ നിയമങ്ങള്‍ക്കും വിരുദ്ധമാണെന്നും സഭ വ്യക്തമാക്കി.

ഫ്രാങ്കോ ഞങ്ങളെ കൊല്ലും; മരണ ഭയത്തില്‍ കന്യാസ്ത്രികള്‍…. ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു; കേരളത്തില്‍ പ്രവേശിക്കരുതെന്ന് നിര്‍ദേശം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; കേസ് അട്ടിമറിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെച്ചു പുരോഹിതര്‍ക്കെതിരെയുള്ള കേസുകള്‍: വിശ്വാസത്തകര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ പരസ്യമായി മാപ്പ് ചോദിക്കുന്നു, കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണയ്ക്കുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് ‘യേശുക്രിസ്തുവിനെ ശിക്ഷിച്ചത് കുറ്റം ചെയ്തിട്ടാണോ?’;ഫ്രാങ്കോ മുളയ്ക്കലിനെ ക്രിസ്തുവിനോട് താരതമ്യപ്പെടുത്തി ബിഷപ്പ് മാത്യു അറയ്ക്കല്‍…
Latest
Widgets Magazine