ബിഷപ്പ്‌ ഡോ: കെ പി യോഹന്നാന്‍ ഇനി അറിയപ്പെടുക മാര്‍ അത്തനേഷ്യസ്‌ യോഹാന്‍

തിരുവല്ല: ബിലീവേഴ്സ്‌ ചര്‍ച്ച്‌ പരമാധ്യക്ഷന്‍ ബിഷപ്പ്‌ ഡോ: കെ പി യോഹന്നാന്‍ ഇനി അറിയപ്പെടുക മാര്‍ അത്തനേഷ്യസ്‌ യോഹാന്‍. ഇന്നലെ തിരുവല്ലയില്‍ നടന്ന ചടങ്ങില്‍ ആണ്‌ പുതിയ പേര്‌ പ്രഖ്യാപിച്ചത്‌.കുർബാന മധ്യേ സഭയുടെ പരമാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ (ഡോ. കെ. പി. യോഹന്നാൻ മെത്രാപ്പോലീത്ത) മെത്രാപ്പോലീത്തയാണ് അഭിഷിക്തരുടെ പുനർനാമകരണ പ്രഖ്യാപനം നിർവഹിച്ചത്. സഭാ ആസ്ഥാനത്തു നടന്ന ചടങ്ങിൽ ഡോ. സാമുവൽ മാർ തെയോഫിലോസ് (ബിഷപ് സാമുവൽ മാത്യു), ജോഷ്വാ മാർ ബർണബാസ് ( ബിഷപ് പ്രൈസൺ ജോൺ), മാത്യൂസ് മാർ സിൽവാനിയോസ് ബിഷപ് ജോ ജോ മാത്യൂസ് ) എന്നിവർ സഹകാർമികരായിരുന്നു. തിരുവല്ലയിൽ നാമകരണ ശുശ്രൂഷ നടന്ന സമയത്ത് മറ്റ് 57 രൂപതാ കേന്ദ്രങ്ങളിലും ഇതു സംബന്ധിച്ച കല്പന വായിച്ചു.MAR ATHANETIOUS

ക്രിസ്തു ശിഷ്യനും സുവിശേഷ രചയിതാവുമായ വിശുദ്ധ യോഹാന്റെയും വേദപാരംഗതനായ സഭയുടെ വിശ്വാസരക്ഷകൻ അത്തനേഷ്യസിന്റയും നാമങ്ങളാണ് സഭാധ്യക്ഷൻ സ്വീകരിച്ചത്. സഭാ എക്സിക്യൂട്ടീവ് കൗൺസിലും സിനഡും നടത്തിയ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് പുനർനാമകരണത്തിനു തീരുമാനമായത്.മെത്രാപ്പോലീത്തയുടെ കല്പന സഭാ സെക്രട്ടറി റവ. ഡോ.ഡാനിയേൽ ജോൺസൺ വായിച്ചു.തുടർന്ന് എപ്പിസ്ക്കോപ്പമാർ സ്വീകരിക്കുന്ന വിശുദ്ധ പിതാക്കന്മാരുടെ ജീവിതത്തിന്റെ ലഘു വിവരണം പി ആർ ഒ ഫാ. സിജോ പന്തപ്പള്ളിൽ അവതരിപ്പിച്ചു. തുടർന്നായിരുന്നു പുനർനാമകരണ പ്രഖ്യാപനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top