കൊന്തയേന്തിയ സമരമുഖം !..ഒടുവിൽവില്ലൻ ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിൽ

കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിൽ. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ബിഷപ്പിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തെളിവുകളും മൊഴികളും അടക്കം കേസിൽ ബിഷപ്പിന് എതിരായ സാഹചര്യത്തിലാണ് അനിവാര്യമായ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

ബലാല്‍ത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍, പ്രകൃതിവിരുദ്ധ പീഠനം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ബിഷപ്പിനെതിരെ കേസെടുത്തിരിക്കുന്നത്. തെളിവുകളും മൊഴികളും പരിശോധിച്ചതില്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് പൊലീസിന് ബോധ്യപ്പെട്ടതായി എസ്.പി വ്യക്തമാക്കി. 2014 മെയ് അഞ്ച് മുതല്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. രൂപതയ്ക്ക കീഴിലെ കുറവിലങ്ങാട്ടെ മഠം ഗസ്റ്റ് ഹൗസില്‍വെചച് പീഡിപ്പിച്ചുവെന്നാണ് പരാതി. 2016 വരെ പതിമൂന്ന് തവണ പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ പരാതിയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചോദ്യം ചെയ്യല്ലില്‍ സ്വന്തം ഭാഗം വിശദീകരിക്കാന്‍ ബിഷപ്പിന് ആവശ്യമായ സമയം പൊലീസ് നല്‍കിയിരുന്നു. പിന്നീട് ഈ മൊഴികളിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ബിഷപ്പിന്‍റെ പ്രതിരോധം പൊലീസ് തകര്‍ത്തത്. കന്യാസ്ത്രീയുടെ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു ബിഷപ്പിന്‍റെ നിലപാട് എന്നാല്‍ അതിനെ പൊളിക്കുന്ന രീതിയിലുള്ള മൊഴികള്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്ലില്‍ ബിഷപ്പില്‍ നിന്നു തന്നെ ലഭിച്ചു.ROSARY STRIKE-SPL

മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിൽ ബിഷപ്പിന്റെ മൊഴികൾ പലതും പരസ്പര വിരുദ്ധമാണെന്നും കള്ളമാണെന്നും പോലീസിന് ബോധ്യമായിരുന്നു. ബിഷപ്പിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ കൂടിയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. നീതി ആവശ്യപ്പെട്ട് കൊച്ചിയിൽ സമരത്തിലിരിക്കുന്ന കന്യാസ്ത്രീകളുടെ വിജയം കൂടിയാണ് ബിഷപ്പിന്റെ അറസ്റ്റ്. സമരപ്പന്തലിൽ ആഘോഷവും മുദ്രാവാക്യങ്ങളും ഉയർന്ന് കഴിഞ്ഞു.

ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതിയുമായി കന്യാസ്ത്രീ നീതി തേടിയെത്തിയപ്പോള്‍ ആദ്യം വാതിലടച്ചത് സഭാനേതൃത്വം. പോലീസും ഒത്തുകളിക്കുന്നുവെന്ന സംശയത്തിലാണ് സഹനത്തിന്റെ പാതയില്‍ നിന്ന് സമരപാതയിലേക്ക് ഒരുകൂട്ടം കന്യാസ്ത്രീകള്‍ നീങ്ങിയത്. നീതി കിട്ടിയിട്ടേ മടങ്ങൂവെന്ന കന്യാസ്ത്രീകളുടെ ഉറച്ച തീരുമാനത്തിന്റെ ഫലം. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും വനിതാ സംഘടനകളും സമരത്തെ കണ്ടില്ലെന്ന് നടിച്ചെങ്കിലും കന്യാസ്ത്രീകള്‍ക്ക് വലിയ പിന്തുണയാണ് കേരളീയ സമൂഹം നല്‍കിയത്.രണ്ട് മാസത്തെ അന്വേഷണത്തിന്‍റെ ഭാഗമായി ഒരുപാട് തെളിവുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. അതിനൊപ്പം ഗൂഢാലോചന വാദം തരണം ചെയ്യാനുള്ള വിവരങ്ങള്‍ ബിഷപ്പില്‍ നിന്നും ലഭിച്ചത് പൊലീസിന് ഗുണം ചെയ്തെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ പറയുന്നു. ആചാര വസ്ത്രങ്ങളില്ലാതെ ബിഷപ്പിനെ സാധാരണ വസ്ത്രത്തില്‍ വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോയിരുന്നു.കോട്ടയത്തേക്ക് കൊണ്ടുപോകുമ്പോഴും ആചാരവസ്ത്രങ്ങൾ ഇല്ലായിരുന്നു .BISHOP FRANCO NUN STRIKE

പരാതിക്കാരിയെ സ്വാധീനിക്കാനുള്ള നീക്കം പരാജയപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്താനും അപകടപ്പെടുത്താനും ശ്രമം നടന്നതായി വാര്‍ത്തകള്‍ പുറത്തുവന്നു. വധിക്കാന്‍ ശ്രമിക്കുന്നതായി കാണിച്ച് കന്യാസ്ത്രീ പോലീസില്‍ പരാതി നല്‍കി. പിന്‍മാറാന്‍ തയ്യാറാവാതെ സമരവുമായി തെരുവിലേക്കിറങ്ങി.കന്യാസ്ത്രീയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് മിഷണറീസ് ഓഫ് ജീസസ് മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചപ്പോഴും നിയമത്തിന്റെ വഴിയിലൂടെയാണ് അവര്‍ നേരിട്ടത്.

സ്വന്തം മൊഴി ഫ്രാങ്കോ മുളയ്ക്കലിന് കുരുക്കായി…ആചാര വസ്ത്രങ്ങളില്ലാതെ ബിഷപ്പ് ഫ്രാങ്കോ

ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതിയിൽ ഒടുവിൽ കന്യാസ്ത്രീക്ക് നീതി .കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് രാത്രി എട്ട് മണിയോടെ രേഖപ്പെടുത്തിയെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ അറിയിച്ചു.ബലാല്‍ത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍, പ്രകൃതിവിരുദ്ധ പീഠനം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ബിഷപ്പിനെതിരെ കേസെടുത്തിരിക്കുന്നത്. തെളിവുകളും മൊഴികളും പരിശോധിച്ചതില്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് പൊലീസിന് ബോധ്യപ്പെട്ടതായി എസ്.പി വ്യക്തമാക്കി.
ചോദ്യം ചെയ്യല്ലില്‍ സ്വന്തം ഭാഗം വിശദീകരിക്കാന്‍ ബിഷപ്പിന് ആവശ്യമായ സമയം പൊലീസ് നല്‍കിയിരുന്നു. പിന്നീട് ഈ മൊഴികളിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ബിഷപ്പിന്‍റെ പ്രതിരോധം പൊലീസ് തകര്‍ത്തത്. കന്യാസ്ത്രീയുടെ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു ബിഷപ്പിന്‍റെ നിലപാട് എന്നാല്‍ അതിനെ പൊളിക്കുന്ന രീതിയിലുള്ള മൊഴികള്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്ലില്‍ ബിഷപ്പില്‍ നിന്നു തന്നെ ലഭിച്ചു.

രണ്ട് മാസത്തെ അന്വേഷണത്തിന്‍റെ ഭാഗമായി ഒരുപാട് തെളിവുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. അതിനൊപ്പം ഗൂഢാലോചന വാദം തരണം ചെയ്യാനുള്ള വിവരങ്ങള്‍ ബിഷപ്പില്‍ നിന്നും ലഭിച്ചത് പൊലീസിന് ഗുണം ചെയ്തെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ പറയുന്നു. നാളെ പാലാ മജിസ്ട്രേറ്റ് കോടതിയില്‍ പ്രതിയെ ഹാജരാക്കും. മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കും. തെളിവെടുപ്പും ലൈംഗീക പരിശോധനയും കസ്റ്റഡിയില്‍ വാങ്ങിയ ശേഷം നടത്തുമെന്ന് എസ്.പി അറിയിച്ചു.

Top