അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല!!! ബിഷപ്പിനെ ഇന്ന് കോടതിയില്‍ ഹാജരാക്കില്ല; ബിഷപ്പിനെതിരെ തെളിവുകള്‍ ലഭിച്ചുവെന്ന് കോട്ടയം എസ്പി

തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്ന് പോലീസ്. കോട്ടയം എസ്പി ഹരിശങ്കറാണ് വിവരങ്ങള്‍ മാധ്യമങ്ങളോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ വെള്ളിയാഴ്ച യാണ് ബിഷപ്പ് കുറ്റക്കാരനാണ് എന്ന് തെളിഞ്ഞിരിക്കുന്നത്. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണെന്നാണ് എസ്പി ന്ല്‍കുന്ന വിവരം.

അറസ്റ്റ് ചെയ്തതിന് ശേഷം മാത്രമേ വൈദ്യപരിശോധനയ്ക്കായി ബിഷപ്പിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകുകയുള്ളൂ. രാത്രിയിലാകും ബിഷപ്പിനെ വൈദ്യപരിശോധനയ്ക്ക വിധേയമാക്കുക. അതിന് ശേഷം കോട്ടയത്തേക്ക് കൊണ്ടപോകുമെന്നും വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെള്ളിയാഴ്ച രാവിലെ ഐജി വിജയ് സാഖറേയുടെ ഓഫീസില്‍ എസ്.പി ഹരിശങ്കര്‍ നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ബിഷപ്പിന്റെ മൊഴികള്‍ വിശദമായി വിലയിരുത്തി. അറസ്റ്റിനുള്ള അനുമതി ഐജിയില്‍ നിന്ന് വാങ്ങിയാണ് എസ്.പി ചോദ്യം ചെയ്യല്‍ നടക്കുന്ന തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ല് ഓഫീസിലേക്ക് പുറപ്പെട്ടത്. ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ച സ്ഥിതിക്ക് അറസ്റ്റിലേക്ക് കടക്കാമായിരുന്നു. എന്നാല്‍ ഒരു രാത്രിയുടെ ആനുകൂല്യം കൂടി ബിഷപ്പിന് ലഭിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

നാളെ തുറന്ന കോടതിയില്‍ ഹാജരാക്കി ബിഷപ്പിനെ കസ്റ്റഡിയില്‍ വാങ്ങുകയാണ് പോലീസിന്റെ ലക്ഷ്യമെന്ന് മിയമ വിദഗ്ധര്‍ കരുതുന്നു. യാതൊരു പിഴവും വരാതിരിക്കുന്നതിനാണ് പോലീസ് ഇത്തരത്തില്‍ നടപടി എടുത്തിരിക്കുന്നത് എന്നും കരുതുന്നു. എന്നാല്‍ അറസ്റ്റ് വൈകിപ്പിക്കുന്നതില്‍ വിമര്‍ശനം ഉയരുകയാണ്.

Top