ചോദ്യം ചെയ്യല്‍; പത്തിന് ഹാജരാകേണ്ട ഫ്രാങ്കോ എത്തിയത് പതിനൊന്ന് മണിക്ക്

കൊച്ചി: ജലന്ധറില്‍ ചോദ്യം ചെയ്യാനെത്തിയ അന്വേഷണ സംഘത്തെ ബിഷപ്പ് ഹൗസില്‍ മണിക്കൂറുകള്‍ കാത്തിരുത്തിയ ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലും ഇത് തന്നെ ആവര്‍ത്തിച്ചു. രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകേണ്ട ഫ്രാങ്കോ എത്തിയത് ഒരു മണിക്കൂര്‍ വൈകി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി കെ.സുഭാഷിന് മുന്നില്‍ രാവിലെ രാവിലെ 10 മണിക്കുള്ളില്‍ ഹാജരാകാനാണ് ബിഷപ്പിന് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ ഫ്രാങ്കോ എത്തിയത് 11 മണിക്ക്. രാവിലെ മുതല്‍ അന്വേഷണ സംഘം ബിഷപ്പിനായി കാത്തിരുന്നെങ്കിലും അദ്ദേഹം എവിടെയാണെന്ന ഒരു വിവരവും പൊലീസിനുണ്ടായിരുന്നില്ല. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഐ.ജി വിജയ് സാക്കറെയുമായി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തി. യോഗം തീര്‍ന്നതിന് പിന്നാലെ 11 മണിയോടെ സഹോദരന്റെ കാറില്‍ ബിഷപ്പ് തൃപ്പൂണിത്തുറയില്‍ എത്തുകയായിരുന്നു. ബിഷപ്പ് കൃത്യ സമയത്ത് എത്താതിരുന്നത് പോലീസിനെ ആശങ്കയിലാക്കിയിരുന്നു.

രാവിലെ ഒന്‍പത് മണിയോടെതന്നെ ചോദ്യാവലി തയ്യാറാക്കി തൃപ്പൂണിത്തുറ പൊലീസ് ക്ലബില്‍ അന്വേഷണ സംഘം കാത്തിരുന്നു. നേരത്തെ വൈക്കം ഡിവൈ.എസ്.പി ഓഫീസിലും ഏറ്റുമാനൂരിലും കോട്ടയത്തും വച്ച് ചോദ്യം ചെയ്യുമെന്നാണ് പൊലീസ് പറഞ്ഞതെങ്കിലും ഇന്നലെ രാത്രിയോടെ തൃപ്പൂണിത്തുറയിലേക്ക് മാറ്റുകയായിരുന്നു. അതിനനുസരിച്ച് എല്ലാവിധ സന്നാഹങ്ങളും ഒരുക്കി പൊലീസ് കാത്തിരുന്നെങ്കിലും രാവിലെ പത്തുമണിവരെ ബിഷപ്പിനെക്കുറിച്ച് ഒരു വിവരവുമുണ്ടായില്ല. ഒരുവേള ബിഷപ്പ് ഹാജരാകില്ലേ എന്ന ചോദ്യവും ഉയര്‍ന്നു. അതിനിടെ ചോദ്യം ചെയ്യലിന് പതിനൊന്ന് മണിയോടെ ബിഷപ്പ് എത്തുമെന്ന അറിയിപ്പ് വന്നു. അപ്പോഴും ബിഷപ്പ് എവിടെയാണെന്ന് വ്യക്തത ഉണ്ടായില്ല. പൊലീസിന്റെ സുരക്ഷ ബിഷപ്പ് ആവശ്യപ്പെട്ടിരുന്നില്ല. അതിനാല്‍ പൊലീസ് അതിന് മുതിര്‍ന്നതുമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് വിമാന മാര്‍ഗം കോയമ്പത്തൂരില്‍ എത്തിയ ഫ്രാങ്കോ മുളയ്ക്കല്‍ റോഡ് മാര്‍ഗമാണ് തൃശൂരിലെ ബന്ധുവീട്ടില്‍ എത്തിയത്. ഇവിടെയാണ് ഇന്നലെ തങ്ങിയത്. അതീവ രഹസ്യമായാണ് ബിഷപ്പ് ബന്ധുവിന്റെ വീട്ടില്‍ എത്തിയത്. ഇന്നലെ കേരളത്തില്‍ എത്തിയ ബിഷപ്പ് പി.ആര്‍.ഒ മുഖേന അന്വേഷണ സംഘവുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും സൂചന. രാവിലെ 10ന് തൃപ്പൂണിത്തുറ കൊച്ചി സിറ്റി പൊലീസിന്റെ വനിതാ സെല്‍ ഓഫീസിലേക്ക് എത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രാവിലെ ഏഴിന് കൂടുതല്‍ വിവരം അറിയിക്കാമെന്നും പൊലീസ് അറിയിച്ചിരുന്നു.

Top