കേരളത്തിൽ ബിജെപി നാല് സീറ്റ് പിടിച്ചെടുക്കും!!തരൂരിനെ തോൽപ്പിക്കാൻ സുരേന്ദ്രൻ!ലക്ഷ്യം തിരുവനന്തപുരം,ആറ്റിങ്ങൽ,പത്തനംതിട്ട,തൃശൂർ സീറ്റുകൾ

പത്തനംതിട്ട: 2021 ൽ കേരളം പദ്ധതിയിട്ടിരിക്കുന്ന ബിജെപി 2019 ലെ പാർലമെന്റ് തിരെഞ്ഞെടുപ്പിൽ നാല് സീറ്റ് പിടിച്ചെടുക്കുമെന്ന് നേതാക്കൾ അവകാശപ്പെടുന്നത് . അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരണം. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഒരു സെമി ഫൈനല്‍ മാത്രമാണ്. 2021ലാണ് യഥാര്‍ത്ഥ ഫൈനല്‍ എന്നാണ് ബിജെപി നേതാക്കൾ പറയുന്നത് .പതുക്കെ പതുക്കെ കേരളത്തില്‍ സംഘപരിവാറിന് വളക്കൂറുള്ള മണ്ണ് അവര്‍ ഒരുക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കേരളം ബിജെപിക്ക് പാകമായിക്കഴിഞ്ഞു എന്ന് പുതിയ അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു .ശബരിമല സമരത്തോടെ കേരളത്തിൽ ബിജെപിക്ക് കുതിപ്പാണ് ഉണ്ടായിരുന്നതെന്നും .വിലയിരുത്തുന്നു.2014 ലോക്സഭ തിരഞ്ഞെടുപ്പിൽ തോറ്റ സീറ്റുകൾ പിടിച്ചെടുക്കാൻ ബിജെപി ഒരുക്കിയിരിക്കുന്ന പ്രത്യേക കർമ്മ പദ്ധതിയിൽ കേരളത്തിലെ 4 മണ്ഡലങ്ങൾ. തോറ്റ 100 സീറ്റുകളിൽ ഇത്തവണ വിജയം ലക്ഷ്യമിട്ട് കേന്ദ്ര നേതാക്കളുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങി.

തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, തൃശൂർ എന്നിവയാണ് കേരളത്തിൽ ശ്രദ്ധ പതിപ്പിക്കുന്ന മണ്ഡലങ്ങൾ. ഇവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കു മുന്നോടിയായി ബിജെപി – ആർഎസ്എസ് സംയുക്ത യോഗം 4ന് കൊച്ചിയിൽ ചേരും. ആർഎസ്എസിന്റെയും ബിജെപിയുടെയും കേന്ദ്ര, സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കും. ദേശീയ സെക്രട്ടറി എച്ച്. രാജ, നളീൻകുമാർ കട്ടീൽ എന്നിവർക്കാണ് തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ഏകോപനച്ചുമതല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമല മുഖ്യ തിരഞ്ഞെടുപ്പു വിഷയമാക്കാൻ തീരുമാനിച്ചതിനാൽ ശബരിമല സമരത്തിലെ നേതാക്കളെ മുഴുവൻ മത്സരിപ്പിക്കാനും ആലോചിക്കുന്നു. സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയടക്കം മുഴുവൻ പേരും മത്സര രംഗത്തുണ്ടായേക്കും. അതേസമയം, കുമ്മനം രാജശേഖരനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. ബിജെപി ഗവർണർമാർ രാഷ്ട്രീയത്തിൽ മടങ്ങിയെത്തുന്ന രീതിയില്ലെന്നാണ് നേതാക്കൾ പറയുന്നത്.

തിരുവനന്തപുരത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ പേരും പരിഗണനയിലുണ്ട്. പത്തനംതിട്ടയിൽ പി.എസ്.ശ്രീധരൻ പിള്ള, പാലക്കാട് ശോഭാ സുരേന്ദ്രൻ, എറണാകുളത്ത് എ.എൻ.രാധാകൃഷ്ണൻ, കണ്ണൂരിൽ സി.കെ.പത്മനാഭൻ, കാസർകോട്ട് പി.കെ.കൃഷ്ണദാസ് എന്നീ പേരുകളും സാധ്യതാ പട്ടികയിലുണ്ട്. ആറ്റിങ്ങൽ, തൃശൂർ മണ്ഡലങ്ങളിൽ അപ്രതീക്ഷിത സ്ഥാനാർഥികൾ ഉണ്ടായേക്കും.

2021ല്‍ കേരളത്തില്‍ നേട്ടമുണ്ടാക്കുക എന്നത് ബിജെപിയുടെ അഭിമാന പ്രശ്‌നം കൂടിയാണ്. ബിജെപിക്ക് തനിച്ചത് സാധിക്കില്ല എങ്കില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നും നേതാക്കളെ മറുകണ്ടം ചാടിച്ച് ലക്ഷ്യം കാണാനുള്ള ശ്രമങ്ങളും നടക്കുന്നു. കോണ്‍ഗ്രസില്‍ നിന്നടക്കം നേതാക്കള്‍ ബിജെപിയുടെ പടിവാതില്‍ക്കല്‍ വന്ന് കിടപ്പാണത്രേ!.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈഴവ വോട്ടുകള്‍ ലക്ഷ്യമിട്ട് വെള്ളാപ്പളളി നടേശന്റെ ബിഡിജെഎസിനെ കൂടെ നിര്‍ത്തിയെങ്കിലും കാര്യമായ നേട്ടമൊന്നുമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുമാണ് ഇനി ബിജെപിക്ക് മുന്നിലുള്ളത്. അമിത് ഷായുടെ ചാണക്യബുദ്ധിയില്‍ കേരളത്തിന് വേണ്ടി എന്തൊക്കെ തന്ത്രങ്ങളാണ് വിരിഞ്ഞിരിക്കുന്നതെന്ന് കാണാനിരിക്കുന്നതേ ഉള്ളൂ. ചില സൂചനകള്‍ പുതിയ അധ്യക്ഷന്‍ നല്‍കുന്നുണ്ട്.k surendran bjp

ഹിന്ദുവോട്ടുകള്‍ മാത്രം പോരെന്നും ന്യൂനപക്ഷ വോട്ടുകള്‍ കൂടി ആകര്‍ഷിക്കാന്‍ കഴിയേണ്ടതുണ്ടെന്നും ബിജെപിക്കറിയാം. കെഎം മാണിയെ എന്‍ഡിഎയിലേക്ക് എത്തിക്കാന്‍ ഒരു ഘട്ടത്തില്‍ കരുനീക്കങ്ങള്‍ നടന്നതുമാണ്. എന്നാല്‍ രാജ്യസഭാ സീറ്റ് കിട്ടിയതോടെ മാണി കേരള കോണ്‍ഗ്രസുമായി യുഡിഎഫിലേക്ക് മടങ്ങിപ്പോയിരിക്കുന്നു. മാണി വിഷയത്തില്‍ യുഡിഎഫിലും കോണ്‍ഗ്രസിലുമുള്ള അതൃപ്തി മുതലെടുക്കാന്‍ ബിജെപിക്ക് നീക്കമുണ്ട്. രാജ്യസഭാ സീറ്റ് വിവാദത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്നും വിഎം സുധീരന്‍ രാജി വെച്ച സുധീരന്റെ അതേ വികാരമുള്ള നേതാക്കള്‍ കോണ്‍ഗ്രസിനകത്ത് ഇനിയുമുണ്ടെന്ന് ബിജെപി കണക്ക് കൂട്ടുന്നു. അത്തരത്തില്‍ അതൃപ്തരായ നേതാക്കളെ തങ്ങളുടെ പാളയത്തിലെത്തിക്കുക എന്ന അജണ്ടയാണ്  ബിജെപി നോട്ടമിടുന്നത്.bjp cpm congress

കോണ്‍ഗ്രസ് ഉള്‍പ്പെടെ നിരവധി പാര്‍ട്ടികളിലെ നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്നാണ് ശ്രീധരന്‍ പിള്ളയുടെ അവകാശ വാദം. ചില പാര്‍ട്ടികളിലെ അതൃപ്തരായ നേതാക്കള്‍ പുറത്ത് വന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയുടെ ഭാഗമായി മാറുമെന്നും ശ്രീധരന്‍ പിള്ള പറയുന്നു. ബിജെപിക്ക് തൊട്ടുകൂടാത്തവരായി കേരളത്തില്‍ ആരുമില്ല.പൊതുവേ സൗമ്യനും മാന്യനുമാണെന്ന പേരുളള ശ്രീധരന്‍ പിള്ളയെ കുമ്മനത്തിന് ശേഷം അധ്യക്ഷ സ്ഥാനത്തേക്ക് എത്തിച്ചത് തന്നെ മറ്റ് പാര്‍ട്ടി നേതാക്കള്‍ അടക്കമുള്ളരോടുള്ള ബന്ധം കൂടി കണ്ട് കൊണ്ടാണ്. അധ്യക്ഷനായി ചുമതല ഏറ്റെടുത്തതിന് പിന്നാലെ ത്രിപുര പോലെ കേരളവും പിടിച്ചെടുക്കുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞതിന്റെ അര്‍ത്ഥവും മറ്റൊന്നല്ല. ത്രിപുരയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒന്നാകെ ബിജെപി വിലയ്ക്ക് വാങ്ങിയ അവസ്ഥ ആയിരുന്നു.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കൊണ്ടായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കുന്നു. ബിജെപിയിലേക്ക് വരാന്‍ ആരെങ്കിലും പടിവാതില്‍ക്കല്‍ നില്‍ക്കുകയാണോ എന്ന് ചോദിച്ചാല്‍ തന്ത്രം മുന്‍കൂട്ടി വെളിപ്പെടുത്താന്‍ സാധിക്കില്ല എന്നാണ് ശ്രീധരന്‍ പിള്ളയുടെ മറുപടി. അതില്‍ നിന്ന് തന്നെ തന്ത്രം എന്താണെന്ന് സുവ്യക്തം.പഴയ ചില കണക്കുകളും ബിജെപി അധ്യക്ഷന്‍ എടുത്ത് കാണിക്കുന്നു. കഴിഞ്ഞ തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മില്‍ നിന്നും 90,000 വോട്ടാണ് ബിജെപിക്ക് ചോര്‍ന്ന് കിട്ടിയത്. അഞ്ച് മണ്ഡലങ്ങളില്‍ ബിജെപിക്ക് രണ്ട് ലക്ഷത്തില്‍ കൂടുതല്‍ വോട്ട് കിട്ടി. 1.75 ലക്ഷത്തില്‍ കൂടുതല്‍ വോട്ട് കിട്ടിയ 11 മണ്ഡലങ്ങളുമുണ്ട്. അത് വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഇനിയും കൂടും.

Top