നൂറിന്റെ മികവിൽ വിജയ് രൂപാണി വീണ്ടും ഗുജറാത്ത് മുഖ്യമന്ത്രിയാകും..സ്വതന്ത്രന്റെ പിന്തുണ ഭരണകക്ഷിക്ക്. അടുത്ത ലക്ഷ്യം കര്‍ണാടക

ഗാന്ധിനഗര്‍: വിജയ് രൂപാണി വീണ്ടും ഗുജറാത്ത് മുഖ്യമന്ത്രിയാകും. നിതിന്‍ പട്ടേലിനാണ് ഉപമുഖ്യമന്ത്രി സ്ഥാനം. അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി നിയമസഭാ യോഗത്തിലാണ് തീരുമാനം.ഗുജറാത്ത് നിയമസഭയിൽ അംഗങ്ങളുടെ എണ്ണം നൂറ് തികച്ച് ബിജെപി. സെൻട്രൽ ഗുജറാത്തിൽനിന്ന് വിജയിച്ച സ്വതന്ത്രൻ രത്തൻസിങ് റാത്തോഡാണ് ഉപാധികളില്ലാതെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് നൂറംഗങ്ങളുള്ള ഭരണപക്ഷത്തെ നയിക്കാനാകും.

ബിജെപിയുടെ അടുത്ത ലക്ഷ്യം കര്‍ണാടകത്തില്‍ അധികാരം പിടിച്ചെടുക്കുക എന്നതാണ്. പ്രചാരണത്തിന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ടെത്തുമെന്നാണ് റിപ്പോര്‍ട്ട്. ജനുവരിയില്‍ അമിത് ഷാ ബെംഗളൂരുവില്‍ ക്യാമ്പുചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.കര്‍ണാടകത്തില്‍ ത്രികോണപേരാട്ടത്തിനാണ് വേദിയൊരുങ്ങുന്നത്. കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മിലാണ് പ്രധാന പേരാട്ടമെങ്കിലും ജനതാദള്‍എസിനെ അവഗണിക്കാന്‍ കഴിയില്ല. 2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 40 സീറ്റുകള്‍ നേടിയ പാര്‍ട്ടിയെന്നനിലയില്‍ ജനതാദള്‍എസിന്റെ നിലപാട് നിര്‍ണായകമാകും.

ബിജെപിയിലെ വിഭാഗീയത തിരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനാണ് അമിത് ഷാ നേരിട്ടെത്തുന്നത്. കര്‍ണാടകത്തില്‍ പാര്‍ട്ടിയുടെ ചുമതലയുള്ള മുരളീധര്‍ റാവു, തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ എന്നിവരും മുഴുവന്‍സമയവും കര്‍ണാടകത്തിലുണ്ടാകും. സംസ്ഥാനത്തെ 224 സീറ്റില്‍ 150 സീറ്റുകള്‍ നേടണമെന്നാണ് സംസ്ഥാനനേതൃത്വത്തിന് നല്‍കിയ നിര്‍ദേശം. ഇതനുസരിച്ചുള്ള പ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്യുന്നത്. സ്ഥാനാര്‍ഥിനിര്‍ണയം അടക്കമുള്ള വിഷയങ്ങളില്‍ പരാതിയുണ്ടെങ്കില്‍ നേരിട്ട് അറിയിക്കണമെന്നാണ് നിര്‍ദേശം. ഇതിലൂടെ സംസ്ഥാനനേതാക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി ചുമതലയേറ്റെടുത്തിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ രാഹുല്‍ഗാന്ധിക്കും നിര്‍ണായകമാണ്.ഏപ്രില്‍ അവസാനവാരത്തില്‍ തെരഞ്ഞെടുപ്പുണ്ടാകുമെന്നാണ് കരുതുന്നത്. അടുത്തവര്‍ഷം മേയ് 13നാണ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. അവകാശവാദങ്ങളേറെ ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തിരഞ്ഞെടുപ്പ് വിജയം കര്‍ണാടകത്തില്‍ അനുകൂല തരംഗമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. എന്നാല്‍, സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും ജനക്ഷേമപദ്ധതികള്‍ അനുകൂലമാകുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ഹിന്ദുവോട്ടുകള്‍ ധ്രുവീകരിക്കുന്നതിനുള്ള നീക്കം ബിജെപി തുടങ്ങിക്കഴിഞ്ഞു.

ഉത്തരകന്നഡയിലെ സാമുദായിക സഘര്‍ഷങ്ങള്‍ ഇതിനു തെളിവാണ്. എന്നാല്‍, ജാതിസമവാക്യങ്ങളും കന്നഡവാദവും ഉയര്‍ത്തി ബിജെ.പി.യുടെ ഹിന്ദുവോട്ട് ധ്രുവീകരണത്തെ തടയാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം അവഗണിച്ചാണ് മുഖ്യമന്ത്രി കന്നഡവാദവുമായി മുന്നോട്ടുപോകുന്നത്. കര്‍ണാടകത്തില്‍ പാര്‍ട്ടിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മുഴുവന്‍സമയവും കര്‍ണാടകത്തില്‍ തങ്ങിയാണ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുന്നത്. കര്‍ഷകപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജനതാദള്‍എസും പ്രചാരണരംഗത്ത് സജീവമാകും. വൊക്കലിഗ സമുദായത്തിന്റെ പിന്തുണയാണ് പാര്‍ട്ടിയുടെ ശക്തി.vijay (1)

അതേസമയം ഗുജ്‌റാത്തിൽ ആറാം തവണയും ഭരണം നേടിയ ബിജെപിക്ക് 99 സീറ്റുകളാണ് കിട്ടിയത്. രണ്ടക്കത്തിലേക്ക് പ്രകടനം ഇടിഞ്ഞത് പാർട്ടിക്ക് വലിയ ക്ഷീണമായിരുന്നു. തിരഞ്ഞെടുപ്പിനെ മുന്നിൽനിന്നു നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവർക്കു വിജയത്തിനിടയിലും സന്തോഷിക്കാൻ സാധിക്കാതെയായി. എന്നാൽ, രത്തൻസിങ്ങിന്റെ പിന്തുണയോടെ ആ പേരുദോഷം മാറ്റി മൂന്നക്കത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ബിജെപി.കോൺഗ്രസിൽനിന്ന് പുറത്തായപ്പോഴാണ് രത്തൻസിങ് സ്വതന്ത്രനായി മൽസരിക്കാൻ‌ തീരുമാനിച്ചത്. ആകെയുള്ള 182 അംഗ നിയമസഭയിൽ 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 99 സീറ്റുകൾ നേടി ഭരണത്തുടർച്ച നേടിയിട്ടും മോദിയുടെ ജന്മനാട്ടിൽ ബിജെപിയുടെ പ്രകടനം മോശമായി എന്നായിരുന്നു വിലയിരുത്തൽ. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ബിജെപി നൂറിൽ താഴെ സീറ്റിലേക്ക് കൂപ്പുകുത്തിയത്.അതേസമയം, ശക്തമായ മൽസരം കാഴ്ചവച്ച കോൺഗ്രസ് തനിച്ച് 77 സീറ്റുകളിൽ വിജയിച്ചു. ജിഗ്നേഷ് മെവാനി ഉൾപ്പെടെ മൂന്ന് സ്വതന്ത്രരരുടെ പിന്തുണയോടെ 80 സീറ്റുകൾ കോൺ‌ഗ്രസ് സഖ്യം നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി 116, കോൺഗ്രസ് 60 എന്നിങ്ങനെയായിരുന്നു കക്ഷിനില.

അമിത് ഷായുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പ്രവര്‍ത്തകരുടെ കൂട്ടപ്പരാതി; കേരളത്തിലെ ബിജെപി സംഘടനാപ്രശ്‌നങ്ങളില്‍ ഇടപെട്ട് അമിത് ഷാ അടുത്തതായി തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് കേരളവും, ബംഗാളും ഒഡീഷയുമാണെന്ന് വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത് അമിത്ഷായുടെ മകന്റെ സ്വത്ത് സമ്പാദനം: വാര്‍ത്ത പുറത്ത് വിട്ട പത്രത്തിന് കോടതി നോട്ടീസ്; നടപടി അപകീര്‍ത്തി കേസില്‍ ബിജെപി ബാന്ധവത്തിന് കെഎം മാണി ശ്രമിച്ചെന്ന് പിസി ജോര്‍ജ്ജ്; പൊളിച്ചത് അല്‍ഫോണ്‍സ് കണ്ണന്താനവും പിസി തോമസും ചേര്‍ന്ന് കശാപ്പ് നിരോധിച്ചിട്ടില്ല, കൊണ്ടുവന്നത് ചില മാനദണ്ഡങ്ങള്‍: അമിത് ഷാ
Latest
Widgets Magazine