ബിജെപിക്കു കത്തിന്റെ കുത്ത്: പാർട്ടിയിൽ ഗ്രൂപ്പിസം ശക്തം; അടിക്കടിയും തിരിച്ചടിയുമായി ഇരുവിഭാഗവും

പൊളിറ്റിക്കൽ ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന ബിജെപിയിൽ ഒരിടവേളയ്ക്കു ശേഷം ഗ്രൂപ്പ് യുദ്ധം ശക്തമാക്കി വീണ്ടും കത്ത് വിവാദം. കത്തുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇരുഗ്രൂപ്പുകളും.
ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി മുളീധരൻ, പാർട്ടി സംസ്ഥാന സെക്രട്ടറി വി വി രാജേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപിയിലെ ഒരു വിഭാഗം പാർട്ടിയ്ക്കകത്ത് പ്രചരിപ്പിക്കുന്ന കത്ത് പുറത്ത് വന്നു. അഴിമതിക്കാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ സേവ് ബിജെപി ഫോറം
ആരംഭിക്കുമെന്ന മുന്നറിയിപ്പും കത്തിലുണ്ട്. കഴക്കൂട്ടത്ത് മത്സരിച്ച വി മുരളീധരനെതിരായ ആരോപണങ്ങളുമായാണ് കത്ത് ആരംഭിക്കുന്നത്. മുരളീധരൻ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി കഴക്കൂട്ടത്ത് വാടകയ്‌ക്കെടുത്ത വീട് സമാന്തര ബിജെപി സംസ്ഥാന കാര്യാലയമായി ഇപ്പോഴും പ്രവർത്തിക്കുന്നു. കുമ്മനത്തിനും മീതെ പ്രവർത്തിക്കാനായി ഈ ഓഫീസിന് രണ്ടര ലക്ഷം രൂപയാണ് മാസം ചെലവെന്നും കത്തിൽ പറയുന്നു.

വി വി രാജേഷിനെതിരെയാണ് ഗുരുതരമായ മറ്റ് ആരോപണങ്ങൾ. സാമ്പത്തിക കാര്യങ്ങളിൽ വൻ പുലിയാണ് രാജേഷെന്നാണ് പേര് പറയാതെ കത്തിൽ പറയുന്നത്. എസ് എഫ് ഐ പശ്ചാത്തലമുള്ള സംസ്ഥാന സെക്രട്ടറിക്ക് ഇപ്പോഴുള്ള സ്വത്ത് ഞെട്ടിപ്പിക്കുന്നതാണെന്ന് കത്തിൽ പറയുന്നു. 2007 ൽ ഹീറോ ഹോണ്ട ബൈക്കിൽ തിരുവനന്തപുരം നഗരത്തിലെത്തിയ ഈ
നേതാവ് യുവമോർച്ച പ്രസിഡന്റിന്റെ ആശ്രിതനായി പിന്നീട് ഇയാൾക്ക് അലാവുദ്ദീനെയും അത്ഭുത വിളക്കിനെയും അമ്പരപ്പിക്കുന്ന വളർച്ചയായിരിന്നുവെന്നും കത്തിൽ പറയുന്നു. 2010 ൽ സ്വന്തം ആൾ ബിജെപി സംസ്ഥാന പ്രസിഡന്റായി വന്നപ്പോൾ യുവമോർച്ച സംസ്ഥാന സെക്രട്ടറിയും അവിടുന്നിങ്ങോട്ട് സംസ്ഥാന പ്രസിഡന്റിന്റെയും സംഘടനാ
സെക്രട്ടറിയുടെയും ബിനാമി ഇടപാടുകാരനാവുകയും ചെയ്തു. അഭിഭാഷകനാണെങ്കിലും സ്ഥിരവരുമാനമില്ലാത്ത രാജേഷ് 2011 ൽ വട്ടിയൂർക്കാവിൽ മത്സരിക്കുമ്പോൾ 24 ലക്ഷത്തിന്റെ ആസ്തി ഉണ്ടെന്നും നാല് ലക്ഷത്തി തൊണ്ണൂറായിരം രൂപ ബാധ്യത ഉണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. എന്നാൽ 2016 തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് മത്സരിക്കുമ്പോൾ
24 ലക്ഷത്തിന്റെ ആസ്തി ഉണ്ടെന്നും നാല് ലക്ഷത്തി തൊണ്ണൂറായിരം രൂപ ബാധ്യത ഉണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. എന്നാൽ 2016 തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് മത്സരിക്കുമ്പോൾ ബാധ്യതകൾ ഒന്നുമില്ലാതെ ഒരു കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് കാട്ടിയത്. എന്നാൽ രാജേഷിന് 80 കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്നാണ് കത്തിൽ
പറയുന്നത്. വഞ്ചിയൂരിൽ കോടികൾ വിലമതിക്കുന്ന കൊട്ടാര സദൃശമായ വീടുള്ള രാജേഷിന് നിരവധി ആഡംബര വാഹനങ്ങൾ ഉള്ളതായും കത്തിലുണ്ട്. ബിജെപിയുടെ മൂന്ന് സംസ്ഥാന നേതാക്കൾ ചേർന്ന് മംഗലാപുരത്ത് നടത്തുന്ന ടിൻ ബിയർ കമ്പനിയുടെ അമരക്കാരൻ കൂടിയാണത്രേ വി വി രാജേഷ്. റിയൽ എസ്റ്റേറ്റ് രംഗത്ത് രാജേഷ് സജീവമാണെന്നും കത്ത്  പറയുന്നു. വഞ്ചിയൂരിലെ വിവേകാന്ദ നഴ്‌സറി വിദ്യാലയം ഒരു ക്രിസ്ത്യൻ യുവതിക്ക് വേണ്ടി പൂട്ടിച്ചതിന് പിന്നിലും രാജേഷ് ആണെന്നും ആ യുവതി ഇന്ന് മഹിളാ മോർച്ചയുടെ ഭാരവാഹിയാണെന്നും ആരോപിക്കുന്നു.
ശോഭാ സുരേന്ദ്രനെതിരായ ആരോപണങ്ങളാണ് പിന്നാലെയുള്ളത്. പാർട്ടിയുടെ ഏക വനിതാ ജനറൽ സെക്രട്ടറിയാകട്ടെ വൻ സാമ്പത്തിക ക്രമക്കേടുകളുമായി മുന്നേറുന്നുവെന്ന് കത്തിൽ പറയുന്നു. കാൽകോടി രൂപയുടെ ആഡംബര വാഹനം സ്വന്തമാക്കിയ ശോഭാ സുരേന്ദ്രനെ ബിനാമി ഇടപാടുകളിൽ ഭർത്താവ് രംഗത്തുണ്ടെന്നും ആരോപണമുണ്ട്.
തിരുവന്തപുരം ന?ഗരസഭാ പ്രതിപക്ഷ നേതാവ് ?ഗിരികുമാറിനെതിരെ വൻ ആരോപണമാണ് കത്ത് ഉന്നയിക്കുന്നത്. അവിഹിത ?ഗർഭത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ കഴിയാതെ നെട്ടോട്ടമോടുകയാണെന്നും ഒതുക്കി തീർക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും പാർട്ടിയെ പിടിച്ചുലയ്ക്കും വിധം ഈ വിഷയം പുറത്തു വന്നു കഴിഞ്ഞുവെന്നും കത്തിലുണ്ട്.
പാലക്കാട്, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള സംസ്ഥാന നേതാക്കൾക്കെതിരെയും. പാലക്കാട്, തിരുവനന്തപുരം ന?ഗര സഭകളിലെ ബിജെപി അഴിമതികളെക്കുറിച്ചും കത്തിൽ പരാമർശിക്കുന്നുണ്ട്. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പു കാലത്ത് മാരാർജി ഭവനിൽ നിന്ന് നാലു സ്യൂട്‌കേസുകളിലായി കടത്തിയ കോടിക്കണക്കിന് രൂപ എവിടേയ്ക്കാണ്
കൊണ്ട് പോയതെന്നും കത്തിലുണ്ട്. എല്ലാ അഴിമതി ആരോപണങ്ങൾക്കും നേതൃത്വം മറുപടി പറയണമെന്ന് കത്ത് ആവശ്യപ്പെടുന്നു. അല്ലെങ്കിൽ ബൂത്ത് തലം മുതൽ സേവ് ബിജെപി ഫോറം ഉയർന്നു വരും എന്ന മുന്നറിയിപ്പോടെയാണ് കത്ത് അവസാനിക്കുന്നത്.

Latest
Widgets Magazine