ചില നേതാക്കള്‍ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു, അമിത് ഷായ്ക്ക് രമേശിന്റെ പരാതി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ ആരോപണവുമായി ബന്ധപ്പെട്ട് എം.ടി. രമേശ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പരാതി നല്‍കും.രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ തന്റെ പേര് ഉള്‍പ്പെടുത്താന്‍ ഗൂഢാലോചനയുണ്ടായെന്ന് അമിത് ഷായെ ധരിപ്പിക്കുമെന്ന് രമേശ് പറഞ്ഞു.
ആരോപണത്തില്‍ തന്റെ നിരപരാധിത്വം തെളിയിക്കണമെന്നാണ് രമേശിന്റെ പ്രധാന ആവശ്യം.ചില നേതാക്കള്‍ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിച്ചുവെന്നും നാളെ നടക്കാനിരിക്കുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുമെന്നും എം.ടി രമേശ് അറിയിച്ചു.

അതിനിടെ മെഡിക്കൽ കോളജ് കോഴവിവാദത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ ഇന്ന് ചേരാനിരുന്ന പാർട്ടി കോർ കമ്മിറ്റിയോഗം റദ്ദാക്കി. എന്നാൽ സംസ്ഥാന കമ്മിറ്റി യോഗം തിരുവനന്തപുരത്തു നടക്കും. നേരത്തെ രണ്ട് യോഗങ്ങളും ആലപ്പുഴയിൽ ചേരുന്നതിനായിരുന്നു തീരുമാനിച്ചിരുന്നത്. പാർട്ട് അധ്യക്ഷൻ കുമ്മനം രാജശേഖരന് കടുത്ത പനി ആയതിനാൽ ആശുപത്രിയിലേക്ക് മാറ്റിയതിന്റെ പശ്ചാത്തലത്തിലാണ് കോർകമ്മിറ്റിയോഗം റദ്ദാക്കിയത്. എന്നാൽ യോഗത്തിൽ റിപ്പോർട്ടിനെ അനുകൂലിച്ചും റിപ്പോർട്ട് പുറത്തുവിട്ടതിനെ എതിർത്തും ശക്തമായ വിമർശനങ്ങൾ ഉയർന്നേക്കും. കേന്ദ്ര നേതൃത്വം നേരിട്ട് അന്വേഷണം നടത്തണമെന്ന ആവശ്യം ഔദ്യോഗികപക്ഷം ഉയർത്താൻ സാധ്യതയുണ്ട്. അതിനാൽതന്നെ കേന്ദ്ര തീരുമാനം വന്നതിന് ശേഷം മാത്രമായിരിക്കും യോഗം ചേരുക എന്ന റിപ്പോർട്ടുകളുമുണ്ട്.അതിനിടയിൽ, ബിജെപിയിലെ കേരളഘടകത്തിലെ പ്രമുഖർ ഉൾപ്പെടുന്ന കോഴവിവാദത്തിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. വിജിലൻസ് എസ്‌പി ജയകുമാറിനാണ് അന്വേഷണ ചുമതലയുള്ളത്. മെഡിക്കല് കോളജ് അനുവദിക്കുന്നതിനായി അഞ്ചരക്കോടി രൂപ ചില നേതാക്കൾ കോഴയായി വാങ്ങിയെന്നാണ് ആരോപണം. എന്നാൽ, സംഭവത്തിൽ ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറി എം ടി. രമേശ് അടക്കമുള്ള നേതാക്കൾക്കു പങ്കില്ലെന്ന് വിവാദത്തെക്കുറിച്ച് അന്വേഷിച്ച സംസ്ഥാന സെക്രട്ടറി എ.കെ. നസീർ. ബിജെപി. സഹകരണ സെൽ കൺവീനർ പണം വാങ്ങിയെന്നു സമ്മതിച്ചെന്നും നസീർ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top