തെരുവ് ഗുണ്ടയെക്കാള്‍ തരംതാണ് ബിജെപി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്- അധ്യാപികമാരെ അധിക്ഷേപിച്ച് പ്രസംഗിക്കുന്ന വീഡിയോ പുറത്ത്

തിരുവനന്തപുരം: അധ്യാപികമാരെ അധിക്ഷേപിച്ച ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷിനെതിരെ പരാതി. ധനുവച്ചപുരം വി ടി എം എന്‍ എസ് എസ് കോളേജിലെ അധ്യാപികമാര്‍ കോളേജിനുള്ളില്‍ അനാശാസ്യവും ആഭാസവും നടത്തുകയാണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് പറഞ്ഞിരുന്നു. സുരേഷ് ഒരു പൊതു പരിപാടിക്കിടയില്‍ പ്രസംഗിക്കവെയാണ് പരാമര്‍ശിച്ചത്. പ്രസംഗത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.

സുരേഷിന്റെ പ്രസംഗത്തിന് ശേഷം അധ്യാപകര്‍ക്ക് നേരെ ഭീഷണിയുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് കോളേജ് അധികൃതര്‍ പരാതി നല്‍കിയത്.

Latest
Widgets Magazine