അജിത് ജോഗിയുടെ കാലുമാറ്റം വോട്ടാക്കാനായില്ല; ഛത്തീസ്ഗഡില്‍ ബിജെപിക്ക് അടിതെറ്റിയതിങ്ങനെ

ഡല്‍ഹി: ഛത്തീസ്ഗഢില്‍ ബിജെപിക്ക് അടി തെറ്റി. അത് മുതലെടുക്കാന്‍ ഒരു പരിധി വരെ കോണ്‍ഗ്രസിന് കഴിയുകയും ചെയ്തു. പാര്‍ട്ടിയുടെ മുഖമായ അജിത് ജോഗി പാര്‍ട്ടി വിട്ട് ജനതാ കോണ്‍ഗ്രസിലേക്ക് ചേക്കേറിയത് കോണ്‍ഗ്രസിനെ ആശങ്കയിലാഴ്ത്തിയിരുന്നു. ആ ആശങ്കയില്‍ നിന്ന് കൂടുതല്‍ പ്രചരണവും പ്രവര്‍ത്തനങ്ങളും നടത്തിയത് കോണ്‍ഗ്രസിനെ പിന്തുണച്ചുവെന്ന് ഫലങ്ങളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ അത് മുതലെടുക്കാന്‍ ബിജെപിക്കൊട്ട് പറ്റിയതുമില്ല.

മാവോയിസ്റ്റ് ആക്രമണത്തില്‍ നിരവധി നേതാക്കള്‍ കൊല്ലപ്പെട്ടത് പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞുപോകുന്നതിന് കാരണമായിരുന്നു. അതുകൊണ്ട് തന്നെ ഒരു കൂട്ടം പുതുമുഖങ്ങളെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നിര്‍ത്തിയത്. എന്നിട്ടും കോണ്‍ഗ്രസിന് ബിജെപിയുടെ തന്ത്രങ്ങളെ പിന്തള്ളി മുന്നില്‍ വന്നത് അത്ഭുതകരമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആകെയുള്ള 96 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 64 ഇടങ്ങളില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുമ്പോള്‍ 18 ഇടങ്ങളില്‍ മാത്രമാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും പിരിഞ്ഞ് ജനതാ കോണ്‍ഗ്രസില്‍ ചേര്‍ന്ന് മത്സരിച്ച അജിത് ജോഗിക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കാത്തതും നിരാശ ഉയര്‍ത്തിയിട്ടുണ്ട്. ജോഗിയുടെ ഈ മാറ്റം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ബിജെപി കരുതിയത്.

Top