ശബരിമല സുവർണ്ണാവസരം:പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിക്കുക 10സീറ്റുകൾ!..വട്ടപ്പൂജ്യമായി സിപിഎം;രണ്ടു സീറ്റിലൊതുങ്ങി കോൺഗ്രസ്.വിചിത്രമായ കണക്കുകൾ

 സ്വന്തം ലേഖകൻ
ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിലൂടെ ബിജെപി കേരളത്തിൽ പന്ത്രണ്ട് സീറ്റുകൾ നേടുമെന്ന് ബിജെപി രഹസ്യ സർവേ ഫലം. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി വന്ന ശേഷം ബിജെപി കേന്ദ്ര നേതൃത്വം നടത്തിയ രഹസ്യ സർവേയിലാണ് ഇതു സംബന്ധിച്ചുള്ള വിവരം ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഇരുപത് നിയോജക മണ്ഡലങ്ങളിലും ബിജെപി തീരുമാനിച്ച സ്ഥാനാർത്ഥികളുടെ പട്ടിക നിരത്തിയാണ് സർവേ നടത്തിയത്. ഇതിൽ പത്തിടത്ത് ബിജെപി വിജയിക്കുമ്പോൾ, നാലിടത്ത് ബിഡിജെഎസും, പി.സി തോമസും, ജനപക്ഷവും ഓരോ സീറ്റിൽ വിതവും വിജയിക്കും. കോൺഗ്രസിനും മുസ്ലീം ലീഗിനും രണ്ട് സീറ്റ് വീതം ലഭിക്കുമ്പോൾ സിപിഎം വട്ടപ്പൂജ്യമായി മാറുമെന്നും സർവേ ഫലം വ്യക്തമാക്കുന്നു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന കെ.സുരേന്ദ്രനാണ് സർവേയിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്. 68 ശതമാനം വോട്ടോടെ കാസർകോട് മണ്ഡലത്തിൽ സുരേന്ദ്രൻ വിജയിക്കുമെന്ന ഫലമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖറിച്ച് 42 ശതമാനം വോട്ടാണ് സർവേയിൽ പ്രവചിച്ചിരിക്കുന്നത്. വർക്കലയിൽ കോൺഗ്രസ് വിജയിക്കുമ്പോൾ, 38 ശതമാനം വോട്ടുമായി ബിജെപി രണ്ടാം സ്ഥാനത്ത് എത്തും. amit shahഎസ്എൻഡിപി സമുദായത്തിനു നിർണ്ണായക സ്വാധീനമുള്ള കൊല്ലം മണ്ഡലത്തിൽ ബിഡിജെഎസ് നിശ്ചയിക്കുന്ന സ്ഥനാർഥി 52 ശതമാനം വോട്ടുമായി വിജയിക്കുമെന്നാണ് സർവേയിലെ വിലയിരുത്തൽ.
മാവേലിക്കര നിയോജക മണ്ഡലത്തിൽ നിലവിലെ എം.പി കൊടിക്കുന്നിൽ സുരേഷാണെങ്കിൽ കോൺഗ്രസിന് വിജയ സാധ്യതയുണ്ട്. ഇവിടെ സിപിഎമ്മാവും രണ്ടാം സ്ഥാനത്ത് എത്തുക. എൻഡിഎ സഖ്യത്തിന്റെ ഭാഗമായി പി.സി ജോർജിന്റെ മകൻ ഷോൺ ജോർജ് മത്സരിക്കുന്ന പത്തനംതിട്ട മണ്ഡലത്തിൽ 65 ശതമാനം വോട്ടാണ് സർവേ പ്രവചിക്കുന്നത്. ഇടുക്കിയിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയും, കോട്ടയത്ത്  ത്രികോണ മത്സരം വരുമ്പോൾ എൻഡിഎ സ്ഥാനാർത്ഥിയായ കേരള കോൺഗ്രസ് നേതാവ് പി.സി തോമസും വിജയിക്കുമെന്നാണ് സർവേയിലെ കണ്ടെത്തൽ.
എറണാകുളത്ത് എ.എൻ രാധാകൃഷ്ണൻ 39 ശതമാനം വോട്ട് നേടിയാണെങ്കിലും വിജയിക്കും. ആലപ്പുഴയിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി 70 ശതമാനമാണ് വോട്ട് പ്രതീക്ഷിക്കുന്നത്. തൃശൂരിൽ എം.ടി രമേശിനും, പാലക്കാട് ശോഭാ സുരേന്ദ്രനും കാര്യമായ വെല്ലുവിളിയുണ്ടാകില്ലെന്നാണ് കണക്കൂ കൂട്ടൽ. ചാലക്കുടിയിൽ പട്ടികജാതി മോർച്ചാ നേതാവ് സുധീറിനെ മത്സര രംഗത്തിറക്കുമ്പോൾ, വയനാട്ടിൽ ബിജെപി സന്തോഷ് പണ്ഡിറ്റിനെയാണ് മത്സരിപ്പിക്കുന്നത്. കണ്ണൂരിൽ വത്സരൻ തില്ലങ്കരി തന്നെ നേരിട്ട് മത്സര രംഗത്തിറങ്ങുമ്പോൾ, വടകരയിൽ മുസ്ലീം വോട്ടുകൾ ലക്ഷ്യമിട്ട് അലി അക്ബറിനെ രംഗത്തിറക്കുന്നുണ്ട്.
അമിത് ഷായുടെ നിർദേശാനുസരണം ബിജെപിയുടെ സൈബർ വിഭാഗമാണ് രഹസ്യമായി കേരളത്തിൽ സർവേ നടത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാവും ശബരിമല വിഷയത്തിലെ ബിജെപിയുടെ തുടർ സമരവും പാർലമെന്റെ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവും.
1. തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർ  ബിജെപി
2. വർക്കല – കോൺഗ്രസ്
3. കൊല്ലം – ബിഡിജെഎസ്
4. മാവേലിക്കര – കോൺഗ്രസ്
5. പത്തനംതിട്ട – ഷോൺ ജോർജ് ജനപക്ഷം
6. ആലപ്പുഴ – തുഷാർ വെള്ളാപ്പള്ളി ബിഡിജെഎസ്
7. കോട്ടയം – പി.സി തോമസ്
8. എറണാകുളം – എ.എൻ രാധാകൃഷ്ണൻ ബിജെപി
9. ഇടുക്കി – ബിഡിജെഎസ്
10. തൃശൂർ – എം.ടി രമേശ് ബിജെപി
11. ചാലക്കുടി – സുധീർ ബിജെപി
12. പാലക്കാട് – ശോഭാ സുരേന്ദ്രൻ ബിജെപി
13. ആലത്തൂർ – ബിഡിജെഎസ്
14. കോഴിക്കോട് – വി.വി രാജേഷ് ബിജെപി
15. മലപ്പുറം – മുസ്ലിം ലീഗ്
16. മഞ്ചേരി – മുസ്ലീം ലീഗ്
17. വടകര – അലി അക്ബർ ബിജെപി
18. കണ്ണൂർ – വത്സൻ തില്ലങ്കേരി ബിജെപി
19. കാസർകോട് – കെ.സുരേന്ദ്രൻ ബിജെപി
20. വയനാട് –  സന്തോഷ് പണ്ഡിറ്റ് ബിജെപി
Latest
Widgets Magazine