ആട്ടിറച്ചി കഴിക്കരുത്, അമ്മയായി കാണണം: ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍; പ്രതിഷേധമുയര്‍ത്തി ബിജെപി അംഗങ്ങള്‍

കൊല്‍ക്കത്ത: ആടുകളെ അമ്മയായാണ് ഗാന്ധിജി കണ്ടതെന്ന് ബി.ജെ.പി. ബംഗാള്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസ്. പരാമര്‍ശത്തെ എതിര്‍ത്ത് മുന്‍ ബി.ജെ.പി. നേതാവും ത്രിപുര ഗവര്‍ണറുമായ തഥാഗത റോയി ട്വീറ്റ് ചെയ്തതോടെ അത് കൂടുതല്‍ വിവാദങ്ങളിലേക്ക് വളര്‍ന്നു.

ബീഫ് കഴിക്കുന്നതിന്റെ പേരില്‍ മറ്റുള്ളവരെ ആക്രമിക്കുന്നവര്‍ ആട്ടിറച്ചി കഴിക്കരുതെന്നാണ് ബോസ് അഭിപ്രായപ്പെട്ടത്. പശ്ചിമ ബംഗാള്‍ ബി.ജെ.പി ഉപാധ്യക്ഷനാണ് ചന്ദ്രകുമാര്‍ ബോസ്. സുഭാഷ് ചന്ദ്ര ബോസിന്റെ മൂത്ത സഹോദരന്‍ ശരത് ചന്ദ്രബോസിന്റെ ചെറുമകനാണ് ചന്ദ്രകുമാര്‍ ബോസ്. ഗാന്ധിജി ആടിനെ മാതാവായി കണക്കാക്കിയിരുന്ന ആളാണെന്നും ഹിന്ദുക്കള്‍ അപ്രകാരം കാണണമെന്നും ചന്ദ്രകുമാര്‍ ബോസ് ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബീഫ് കഴിക്കുന്നവര്‍ക്കെതിരെ അക്രമസംഭവങ്ങള്‍ വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് ചന്ദ്രകുമാര്‍ ബോസിന്റെ പ്രസ്താവന. ഗാന്ധിജി തന്റെ മുത്തച്ഛന്‍ ശരത് ചന്ദ്ര ബോസിനെ കാണാന്‍ പതിവായി വരുമായിരുന്നെന്നും അപ്പോഴെല്ലാം അദ്ദേഹം ആട്ടിന്‍പാലാണ് കുടിച്ചിരുന്നതെന്നും ഹിന്ദു സംരക്ഷകനായിരുന്ന ഗാന്ധിജി ആടിനെ മാതാവായി ബഹുമാനിച്ചിരുന്നുവെന്നുമായിരുന്നു ചന്ദ്രകുമാര്‍ ബോസിന്റെ ട്വീറ്റ്. ഇത് പരിഗണിച്ച് ഹിന്ദുക്കള്‍ ആട്ടിറച്ചി കഴിക്കരുതെന്നും ബോസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ചന്ദ്രകുമാര്‍ ബോസിന്റെ നിലപാടിനെതിരെ ബി.ജെ.പി കേന്ദ്രങ്ങള്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ത്രിപുര ഗവര്‍ണര്‍ തതാഗത റോയി തന്നെ ചന്ദ്രകുമാര്‍ ബോസിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. പശുവാണ് ഹിന്ദുക്കളുടെ മാതാവെന്നും ആടിനെ മാതാവായി കണക്കാക്കാനാകില്ലെന്നും തതാഗത റോയ് പറഞ്ഞു. താന്‍ ഹിന്ദു സംരക്ഷകനാണെന്ന് ഗാന്ധി ഒരിക്കലും പറഞ്ഞിട്ടില്ല. ആടിനെ മാതാവായി കാണണമെന്ന് ശരത് ചന്ദ്ര ബോസോ ഗാന്ധിജിയോ പറഞ്ഞിട്ടില്ലെന്നും തതാഗത റോയി പറഞ്ഞു.

Top