ശബരിമലയില്‍ ആക്രമണം നടത്തിയവരില്‍ പൊലീസുകാരനുമെന്ന് ബി.ജെ.പി നേതാവ്

കൊച്ചി:ശബരിമലയില്‍ ആക്രമണം നടത്തിയവരില്‍ പൊലീസുകാരനുമെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്, പത്തനംതിട്ട എ.ആര്‍ ക്യാമ്പിലെ ഡ്രൈവറായ ഇബ്രാഹിം കുട്ടിയുടെ ചിത്രമാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനെന്ന പേരില്‍ പൊലീസ് പുറത്ത് വിട്ടത് എന്നും രമേശ് ആരോപിച്ചു.പത്തനംതിട്ട പൊലീസ് പുറത്ത് വിട്ട 210 പേരുടെ കൂട്ടത്തിലാണ് ജില്ലയിലെ എ.ആര്‍ ക്യാമ്പിലെ ഡ്രൈവറായ ഇബ്രാഹിം കുട്ടിയുടെ ചിത്രവും ഉള്ളത്. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ എന്നതരത്തിലാണ ഇബ്രാഹിം കുട്ടിയുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പൊലീസുകാരും സിപിഎം ഗുണ്ടകളുമാണ് ശബരിമലയില്‍ കുഴപ്പങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് തെളിയിക്കുന്നതാണിത്. ക്യാമറ കള്ളം പറയാത്തതിനാല്‍ ഇയാള്‍ കുടുങ്ങി പോയെന്ന് മാത്രം. പൊലീസ് വേഷമിട്ട സിപിഎം ഗുണ്ടകളും ഇതില്‍ നുഴഞ്ഞു കയറിയിരുന്നു.

മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിന് തടസ്സമായി നിന്ന ഹിന്ദു യുവാക്കളെ ഏത് വിധേനയും ജയിലില്‍ അടച്ച് ഭക്തരുടെ മുന്നേറ്റത്തെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനാണ് ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. അതിലെ ഭൂരിപക്ഷം ചിത്രങ്ങളും വ്യാജമാണ്. ശബരിമല ദര്‍ശനത്തിന് പോയവരുടെയും ബഹളം കണ്ടു നിന്നവരുടെയുമൊക്കെ ചിത്രങ്ങള്‍ ഇതിലുണ്ട്. നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാനുള്ള പിണറായിയുടെ ഒരു ശ്രമവും അനുവദിക്കില്ലെന്നും അദ്ദേഹം ഫെയിസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top