വാജ്‌പെയിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാന്‍ പോയ വള്ളം മറിഞ്ഞു; പ്രമുഖ ബിജെപി നേതാക്കള്‍ അപകടത്തില്‍പ്പെട്ടു

മുന്‍പ്രധാനമന്ത്രി എ.ബി. വാജ്പെയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്ന ചടങ്ങില്‍ അപകടം. ചടങ്ങില്‍ പങ്കെടുക്കാന്‍ ആള്‍ക്കാരെ കയറ്റിപ്പോയ പോയ ബോട്ട് മറിഞ്ഞു. പ്രാദേശിക ബിജെപി നേതാക്കളും ജില്ലാ നേതാക്കളും സഞ്ചരിച്ചിരുന്ന ബോട്ടാണ് മറിഞ്ഞത്.

ഇന്ന് കുവനോ നദിയില്‍ നിമഞ്ജനം ചെയ്യാന്‍ പോകും വഴിയായിരുന്നു അപകടമുണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഒരു എംപി, എംഎല്‍എമാരും ജില്ലാ ജഡ്ജിയും പോലീസ് എസ്പിയും അടക്കമുള്ള പ്രമുഖരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ആളുകളുടെ എണ്ണം കൂടിയതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഈ ബോട്ടില്‍ 17 പേരിലധികമുണ്ടായിരുന്നുവെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബോട്ട് തീരത്തോട് അടുത്തപ്പോള്‍ എല്ലാവരും ഇറങ്ങാന്‍ തിരക്കുകൂട്ടിയിരുന്നു ഇതാണ് ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിനും മറിയുന്നതിനും കാരണമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാജ്പേയുടെ ചിതാഭസ്മം എല്ലാം സംസ്ഥാനങ്ങളുടേയും പ്രധാനനദികളില്‍ ഒഴുക്കുന്നതിന് വേണ്ടി സംസ്ഥാന യൂണിറ്റ് പ്രസിഡന്റ്മാര്‍ക്ക് കൈമാറിയിരുന്നു.

Top