നെയ്യാറ്റിന്‍കരയില്‍ രാഷ്ട്രീയ സംഘര്‍ഷം, ബോംബേറ്; ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ആക്രമണം കുമ്മനം രാജശേഖരന്റെ സന്ദര്‍ശനം കഴിഞ്ഞ ഉടന്‍

നെയ്യാറ്റിന്‍കര: തലസ്ഥാനത്തിനടുത്ത് നെയ്യാറ്റിന്‍കരയില്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സിപിഎമ്മാണ് ആക്രമണത്തിന് പിന്നില്‍ എന്ന് അനില്‍, വിനോദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരുടെ നില ഗുരുതരമാണ്.

താനൂര്‍ ഭാഗത്താണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആദ്യം നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. പ്രദേശത്ത് പോലീസ് ക്യാമ്പിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാലങ്ങളായി രാഷ്ട്രീയ ആക്രമണങ്ങള്‍ നടക്കുന്ന പ്രദേശമാണിത്. കഴിഞ്ഞ സെപ്തംബര്‍ ഏഴിന് തിരുവനന്തപുരത്തെ ബിജെപി ഓഫീസിന് മുന്നിലേക്ക് ബോംബാക്രമണമുണ്ടായിരുന്നു. കുമ്മനം ഓഫീസില്‍ നിന്നും പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകമാണ് ബൈക്കില്‍ എത്തിയ ആളുകള്‍ ബോംബ് എറിഞ്ഞത്.

Top