മുസ്ലീങ്ങളെ കൊലപ്പെടുത്തിയ ഗോരക്ഷകരുടെ കോടതി ചിലവ് വഹിക്കും: ബിജെപി എംഎല്‍എ

ന്യൂഡല്‍ഹി: വിവാദ പ്രസ്താവനയുമായി ബിജെപി എംപി. പശുക്കളെ മോഷ്ടിച്ചതിന്റെ പേരില്‍ മുസ്ലീങ്ങളെ കൊലപ്പെടുത്തിയ ഗോരക്ഷാ പ്രവര്‍ത്തകരുടെ കോടതി ചിലവ് വഹിക്കുമെന്ന പ്രസ്താവനയാണ് ബിജെപി എംഎല്‍എയെ വിവാദത്തില്‍ ചാടിച്ചത്. ജാര്‍ഖണ്ഡിലെ ഗൊദ്ദിയില്‍ നിന്നുമുള്ള എംഎല്‍എയാണ് ദൂബെ.

സുപ്രീംകോടതി വരെ പോയിട്ടാണെങ്കിലും ഗോരക്ഷകരെ നിയമത്തിന്റെ പിടിയില്‍ നിന്ന് പുറത്തു കൊണ്ടുവരുമെന്നും ദൂബെ പറഞ്ഞു. പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് ജാര്‍ഖണ്ഡില്‍ രണ്ട് മുസ്ലീമുകളെ മര്‍ദ്ദിച്ചു കൊന്നത്. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എംഎല്‍എയുടെ പ്രസ്താവന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആ ഗ്രാമത്തിലുള്ള എല്ലാവരും ചേര്‍ന്നാണ് യുവാക്കളെ മര്‍ദ്ദിച്ചതെന്നും പിന്നെ എന്തിനാണ് നാല് പേരെ മാത്രം പ്രതിയാക്കിയിരിക്കുന്നത് എന്നും ദൂബെ ചോദിക്കുന്നു. ചാര്‍കു അന്‍സാരി (35), മൂര്‍ത്താസാ അന്‍സാരി (30) എന്നിവരെയാണ് ആള്‍ക്കൂട്ടം ജൂണ്‍ 13ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

പശുക്കളെ നഷ്ടപ്പെട്ടുവെന്ന് പറയുന്നവരെയാണ് ഇപ്പോള്‍ കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഇവര്‍ക്കൊപ്പം കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

Top