നാലിൽ ഒതുങ്ങി കോൺഗ്രസ് ;ബി.ജെ.പിയുടെ ഭരണം 19 സംസ്ഥാനങ്ങളിലേക്ക്.പത്ത് വർഷത്തിനുള്ളിൽ കോൺഗ്രസിനു പ്രതീക്ഷയില്ല

ന്യുഡല്‍ഹി: 44 ലോകസഭാ സീറ്റുള്ളുള്ള കോൺഗ്രസ് നാല് ശസ്സ്‌ഥാനത്തേക്കുമായി ചുരുങ്ങി.ബി.ജെ.പിയുടെ ഭരണം 19 സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിച്ചു. ഇന്ത്യ ഭരിക്കാൻ ഇനി അടുത്തകാലത്തതൊന്നും കോൺഗ്രസ് ശക്തമല്ല എന്നുള്ള സൂചകളാണ് ഈ തിരഞ്ഞെടുപ്പും കാണിക്കുന്നത് .ഗുജറാത്തിനൊപ്പം ഹിമാചല്‍ പ്രദേശ് കൂടി പിടിച്ചെടുത്തതോടെ ബി.ജെ.പിയുടെ ഭരണം ആകെയുള്ള 29ല്‍ 19 സംസ്ഥാനങ്ങളിലേക്ക് നീണ്ടു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപിയും പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടിയ ഗുജറാത്തിൽ ഇവർ ഇരുവരും തന്നെയായിരുന്നു മുഖ്യപ്രചാരകരും. ബിജെപിക്കു ഗുജറാത്ത് വിജയം അഭിമാനത്തിന്റെ പ്രശ്നമായപ്പോൾ കോൺഗ്രസിനു ജീവൻ വീണ്ടെടുക്കാനുള്ള വെല്ലുവിളിയായിരുന്നു . ഹിമാചൽപ്രദേശിൽ കൂടി ഭരണം നഷ്ടപ്പെട്ടതോടെ രാജ്യത്ത് ഇനി കോൺഗ്രസ് ഭരണത്തിൽ നാലു സംസ്ഥാനങ്ങൾ മാത്രമായി ചുരുങ്ങി – കർണാടക, പഞ്ചാബ്, മേഘാലയ, മിസോറം.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കക്ഷി ഇത്രയധികം സംസ്ഥാനങ്ങളില്‍ ഭരണം നേടുന്നത്. 24 ര്‍ഷം മുന്‍പ് 18 സംസ്ഥാനങ്ങള്‍ കൈവശമുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ റെക്കോര്‍ഡ് ആണ് ഇതോടെ തകര്‍ന്നത്.

1993ല്‍ 26 സംസ്ഥാനങ്ങളാണ് രാജ്യത്തുണ്ടായിരുന്നത്. അന്ന് കോണ്‍ഗ്രസും സഖ്യ കക്ഷികളും കൂടി 15 ഇടത്ത് ഭരണം നടത്തിയിരുന്നു. സി.പി.എം രണ്ട് സംസ്ഥാനങ്ങള്‍ കൈവശം വച്ചിരുന്നു. 2014ലെ പൊതുതെരഞ്ഞെടുപ്പിനു മുന്‍പ് നിര്‍ണായമായ ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ അധികാരം പിടിച്ചിരുന്നു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരം പിടിച്ചു. ബി.ജെ.പിയുടെ കൂട്ടുകക്ഷിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് സിക്കിം പിടിച്ചപ്പോള്‍ ആന്ധ്രയില്‍ തെലുങ്കുദേശം പാര്‍ട്ടി കൂട്ടുകെട്ട് വിജയിച്ചു. ആന്ധ്ര വിഭജനത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു അത്.modi-and-rahul-gandhi

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഹാരാഷ്ട്രയില്‍ ശിവസേനയ്‌ക്കൊപ്പം ചേര്‍ന്ന് അധികാരം സ്ഥാപിച്ചു. ഹരിയാനയില്‍ പാര്‍ട്ടി ഒറ്റയ്ക്ക് ഭരിക്കുന്നു. ഝാര്‍ഖണ്ഡിലും സഖ്യകക്ഷിക്കൊപ്പം ചേര്‍ന്ന് ഭരണം തുടരുകയാണ്. കശ്മീരില്‍ പി.ഡി.പിക്കൊപ്പം അധികാരത്തിന്റെ കുളിര്‍മ ആസ്വദിക്കുകയാണ് ബി.ജെ.പി.ഡല്‍ഹി, ബിഹാര്‍ തെരഞ്ഞെടുപ്പുകളിലാണ് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. ഡല്‍ഹി ആം ആദ്മി പാര്‍ട്ടി പിടിച്ചപ്പോള്‍ ബിഹാര്‍ മഹാസഖ്യം കൊണ്ടുപോയി. പിന്നീട് ജനതാദളിനെ പിളര്‍ത്തി അധികാരം കൈപ്പടിയിലൊതുക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു.

2016ല്‍ അസം ആയിരുന്നു ഊഴം. 15 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ച് അസമിലെ 126ല്‍ 60 സീറ്റുകള്‍ പിടിച്ചെടുത്തു. സെപ്തംബറില്‍ അരുണാചല്‍ പ്രദേശ് ബിജെപിയുടെ കൈകളിലായി. പശ്ചിമ ബംഗാള്‍, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ മാത്രമാണ് പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയാതെപോയത്. കേരളത്തില്‍ ചരിത്രത്തില്‍ ആദ്യമായി അക്കൗണ്ട് തുറന്നു എന്ന ആശ്വാസം മാത്രം. 2017 നേട്ടങ്ങളുടെ വര്‍ഷമായിരുന്നു. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ വന്‍ ഭൂരിപക്ഷം നേടിയപ്പോള്‍ ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ കഷ്ടിച്ച് കരകയറി. അതേവര്‍ഷം തന്നെ പഞ്ചാബ് കൈവിട്ട് പോയത് വലിയ നിരാശയുമായി.ഗുജറാത്തും ഹിമാലയവും സ്വന്തമാക്കിയതോടെ ഇനി 2018ലെ പോരാട്ടമാണ് ബി.ജെ.പിയുടെ ലക്ഷ്യം. മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര, കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് ബി.ജെ.പിയുടെ ഈ പടയോട്ടം.1993ല്‍ 26 സംസ്ഥാനങ്ങളാണ് രാജ്യത്തുണ്ടായിരുന്നത്. അന്ന് കോണ്‍ഗ്രസും സഖ്യ കക്ഷികളും കൂടി 15 ഇടത്ത് ഭരണം നടത്തിയിരുന്നു. സി.പി.എം രണ്ട് സംസ്ഥാനങ്ങള്‍ കൈവശം വച്ചിരുന്നു

Top