ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും. ബിജെപിയെന്ന് അഭിപ്രായസര്‍വേ. നോട്ട് നിരോധനം മോഡിക്ക് ഗുണം ചെയ്യുമെന്നും സൂചന

ന്യുഡല്‍ഹി :ആദ്യസര്‍വേ ഭലങ്ങള്‍ കോണ്‍ഗ്രസിന് ആശാവഹമല്ല .അടുത്ത് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കമെന്ന് ഇന്ത്യാടുഡേ – ആക്സിസ് പോള്‍ സര്‍വേപുറത്തുവന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കലിന് വോട്ടര്‍മാരില്‍ യാതൊരു ചലനവുമുണ്ടാക്കാന്‍ സാധിച്ചില്ല. മാത്രമല്ല, ബിജെപിയുടെ വോട്ടു ശതമാനം വര്‍ധിക്കാന്‍ ഇടയാക്കിയെന്നും സര്‍വേ പറയുന്നു. ഒക്ടോബറിലാണ് സര്‍വേ ആരംഭിച്ചത്. ഡിസംബറില്‍ അവസാനിക്കുകയും ചെയ്തു.സര്‍വേയിലെ പ്രധാന കണ്ടെത്തലുകള്‍ ഇങ്ങനെ:

∙ ഒക്ടോബറില്‍ 31 ശതമാനമായിരുന്ന വോട്ട് വിഹിതം ഡിസംബറില്‍ 33 ശതമാനമായി ഉയര്‍ന്നു.
∙ 403 അംഗ നിയമസഭയില്‍ 206 – 2016 സീറ്റുകള്‍ വരെ ബിജെപിക്ക് ലഭിക്കും. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 47 സീറ്റുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്
∙ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയാകും രണ്ടാമത്തെ വലിയ കക്ഷി. 26 ശതമാനം വോട്ടുകള്‍ നേടുന്ന എസ്പി 92-97 സീറ്റുകളും സ്വന്തമാക്കും.

∙ വോട്ടു ശതമാനത്തില്‍ എസ്പിയും മായാവതിയുടെ ബിഎസ്പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാകും നടക്കുക. 79-85 സീറ്റുകള്‍ ബിഎസ്പി സ്വന്തമാക്കും

∙ കോണ്‍ഗ്രസിന് ഇത്തവണയും ഉത്തര്‍പ്രദേശ് പിടിച്ചെടുക്കാനാകില്ലെന്നും സര്‍വേ പറയുന്നു. കഴിഞ്ഞ 27 വര്‍ഷമായി തുടരുന്ന തകര്‍ച്ച ഇത്തവണയും അവരെ പിടിച്ചുലയ്ക്കും. ആറു ശതമാനം വോട്ടുകള്‍ നേടി വെറും 5-9 സീറ്റുകളാകും അവര്‍ സ്വന്തമാക്കുക.

∙ രാഷ്ട്രീയ ലോക്ദള്‍, അപ്നാദള്‍, ഇടതു പാര്‍ട്ടികള്‍ തുടങ്ങിയവയ്ക്ക് 7-11 സീറ്റുകളും ലഭിക്കും.
∙ സര്‍വേയില്‍ പങ്കെടുത്ത 33 ശതമാനം പേരും അഖിലേഷ് യാദവ് തന്നെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണ്.

ബിജെപിക്ക് ലഭിച്ച വോട്ടുകള്‍ ഒക്ടോബറില്‍ 31 ശതമാനവും ഡിസംബറില്‍ ലഭിച്ച വോട്ടുകള്‍ 33 ശതമാനവുമായിരുന്നു. ആകെയുള്ള 403 സീറ്റുകളില്‍ 206 മുതല്‍ 216 വരെ സീറ്റുകള്‍ ബിജെപിക്കായിരിക്കുമെന്നും സര്‍വേ പറയുന്നു.

നിലവിലെ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിക്കാണ് രണ്ടാം സ്ഥാനം. 26 ശതമാനം വോട്ടുകളാണ് സമാജ് വാദി പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നത്. 92 മുതല്‍ 97 വരെ സീറ്റുകള്‍ ഇവര്‍ക്ക് ലഭിക്കുമെന്നും സര്‍വേയില്‍ പറയുന്നു.

വോട്ടുവിഹിതത്തില്‍ മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി സമാജ് വാദി പാര്‍ട്ടിക്ക് ഒപ്പം തന്നെയാണ്. 79 മുതല്‍ 85 വരെ സീറ്റുകള്‍ മായാവതിയുടെ പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് സര്‍വേ.

മൂല്യം കൂടിയ 500, 1000 നോട്ടുകള്‍ റദ്ദാക്കുന്നതിനുള്ള നരേന്ദ്ര മോദിയുടെ തീരുമാനത്തിനുശേഷം നടക്കുന്ന വലിയ തിരഞ്ഞെടുപ്പെന്ന നിലയില്‍ ബിജെപിക്ക് നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്. ഫെബ്രുവരി പതിനൊന്നിനാണ് ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴു ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മാര്‍ച്ച് 11നു നടക്കും.

Latest
Widgets Magazine