പ്രതിഷേധങ്ങള്‍ ഫലം കണ്ടു; കറുത്തവരെയും മുസ്ലീങ്ങളെയും പരിഗണിച്ച് ഓസ്‌കാര്‍ വൈവിധ്യങ്ങളെ കാക്കുന്ന വേദിയായി

ലോസ് ഏഞ്ചല്‍സ്: കറുത്ത വര്‍ഗ്ഗക്കാര്‍ക്കും മുസ്ലീങ്ങള്‍ക്കും വേണ്ട പ്രാധാന്യം നല്‍കി ഇത്തവണത്തെ ഓസ്‌കാര്‍ ശ്രദ്ധനേടിയിരിക്കുകയാണ്. മഹേര്‍ഷലാ അലിയിലൂടെ ഒരു കറുത്തവര്‍ഗക്കാരനായ മുസ്ലിം ആദ്യമായി ഓസ്‌കാര്‍ നേടുകയും ചെയ്തു. വയോള ഡേവിസിലൂടെ ഒരു കറുത്തവര്‍ഗക്കാരിയും ഓസ്‌കാര്‍ കിരീടം ചൂടിയപ്പോള്‍ 2016ലെ ഒരു കൂട്ടമാളുകളുടെ പ്രതിഷേധത്തിന് അര്‍ത്ഥമുണ്ടായിരിക്കുകയാണ്.

ഓസ്‌കാര്‍ നോമിനേഷനില്‍ വൈവിധ്യം ഇല്ലാത്തതിലുള്ള പ്രതിഷേധം എന്ന നിലയില്‍ 2016ലെ ഓസ്‌കാര്‍ പുരസ്‌കാരദാന ചടങ്ങിനെ ഹോളിവുഡിലെ ചില പ്രമുഖര്‍ ബഹിഷ്‌കരിച്ചിരുന്നു. അര്‍ഹതയുണ്ടായിരുന്നിട്ടും കറുത്തവര്‍ഗക്കാരെ മാറ്റിനിര്‍ത്തിയതിലും വെളുത്തവര്‍ഗക്കാരല്ലാത്ത ഒരാള്‍ക്കും പോലും നോമിനേഷന്‍ നല്‍കാത്തതിലും പ്രതിഷേധിച്ചായിരുന്നു തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടി ജാഡ പിന്‍കെറ്റ് സ്മിത്ത്, നടന്‍ വില്‍ സ്മിത് സംവിധായകന്‍ സ്‌പൈക്ക് ലീ, ബ്രിട്ടീഷ് ഗായിക അനോഹ്നി തുടങ്ങിയവരാണ് പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചത്. ഇത്തരം പ്രതിഷേധങ്ങളുടെ ഫലമാണ് ഇത്തവണത്തെ ഓസ്‌കാര്‍ നോമിനേഷനിലെ വൈവിധ്യം. ഇത്തവണ ഓസ്‌കാറിന്റെ എല്ലാ നാലു കാറ്റഗറികളിലും നിറമുള്ളവര്‍ കൂടി പരിഗണിക്കപ്പെട്ടു. മികച്ച സഹനടിക്കുള്ള കാറ്റഗറിയില്‍ നോമിനേഷന്‍ നേടിയത് മൂന്നുപേരാണ്.

മികച്ച ചിത്രത്തിനുള്ള കാറ്റഗറിയില്‍ പരിഗണിച്ച ഫെന്‍സസ്, ഹിഡണ്‍ ഫിഗേഴ്‌സ്, മൂണ്‍ലൈറ്റ്’ എന്നീ ചിത്രങ്ങളില്‍ ഭൂരിപക്ഷവും കറുത്തവര്‍ഗക്കാരായ നടീനടന്മാരായിരുന്നു. ‘ഫെന്‍സസ്’ എന്ന ചിത്രത്തിലൂടെ ഡെന്‍സല്‍ വാഷിങ്ടണ്‍ മികച്ച നടനുള്ള നോമിനേഷന്‍ നേടി. ഇതേ ചിത്രത്തിലെ അഭിനയത്തിനാണ് വിയോള ഡേവിസ് സഹനടിക്കുള്ള ഓസ്‌കാര്‍ സ്വന്തമാക്കിയത്. മൂണ്‍ലൈറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് നയോമി ഹാരിസ് എന്ന കറുത്തവര്‍ഗക്കാരിയും നോമിനേഷന്‍ നേടി.

Top