ബ്ലാസ്‌റ്റേഴ്‌സിനു വൻ തിരിച്ചടി: ജിങ്കൻ അടക്കമുള്ള ഇന്ത്യൻ താരങ്ങളെ നഷ്ടമാകും

സ്‌പോട്‌സ് ഡെസ്‌ക്

തിരുവനന്തപുരം: രണ്ടാം സീസണിൽ പോയിന്റ് പ്ട്ടികയിൽ ദുരന്തമായി മാറിയ കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും തകർച്ചയിലേയ്ക്ക്. കേരളം ഫൈനലിലെത്തിയ രണ്ടു സീസണിലും കേരളത്തിന്റെ പ്രതിരോധനത്തിൽ മതിലും, ആക്രമണത്തിൽ കുന്തമുനയുമായി സന്തോഷ് ജിങ്കാനെ ബ്ലാസ്‌റ്റേഴ്‌സിനു നഷ്ടമാകുമെന്നു സൂചന.
ഐഎസ്എല്ലിലേക്ക് പുതിയ ടീമുകളെ പ്രഖ്യാപിച്ചതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആശങ്ക ശക്തമായത്. ബാസ്റ്റർസിൻറെ സൂപ്പർ താരങ്ങളെ മറ്റ് ടീമുകൾ റാഞ്ചുമോയെന്നതാണ് ബ്ലാസ്റ്റേഴ്സ് ആരാധകരെ ആശങ്കപ്പെടുത്തുന്ന ഘടകം. ബംഗളൂരു ടീമിന്റെ വരവ് ഈ താരങ്ങളെ കൂടി ബ്ലാസ്റ്റേഴ്സിന് നഷ്ടപ്പെടുന്നതിന് ഇടയാക്കുമോയെന്നാണ് ആരാധകർ ആശങ്കപ്പെടുന്നത്.
ഐഎസ്എല്ലിലെ മുഴുവൻ ടീമുകളിലേയും കളിക്കാരെ ഡ്രാഫ്റ്റ് സംവിധാനത്തിലൂടെ വീണ്ടും ലേലം നടത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഒരോ ടീമിനും തങ്ങളുടെ പഴയ രണ്ടു താരങ്ങളെ മാത്രം നിലനിർത്താനായേക്കാം. ബാക്കിയുള്ള കളിക്കാരെ ഡ്രാഫ്റ്റിനായി വിട്ടുകൊടുക്കേണ്ടി വരും. അങ്ങനെയായാലും കേരള ബ്ലാസ്റ്റേഴ്സിനു ഈ മൂന്നു താരങ്ങളേയും നിലനിർത്താൻ കഴിയില്ല.
കാരണം സികെ വിനീതും റിനോ ആൻറോയും ബംഗളൂരു എഫ്സിയുമായാണ് കരാർ. ജിങ്കനുമായുളള ബ്ലാസ്റ്റേഴ്സിൻറെ കരാർ ഈ വർഷത്തോടെ അവസാനിക്കുകയും ചെയ്തു. ഇതോടെയാണ് ആരോൺ ഹ്യൂസിനെ പോലുളള വിദേശ താരങ്ങൾക്ക് പുറമെ ഇന്ത്യൻ സൂപ്പർ താരങ്ങളേയും ബ്ലാസ്റ്റേഴ്സിന് നഷ്ടപ്പെടുന്ന നില വരുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസമാണ് പുതുതായി രണ്ട് ടീമുകളെ കൂടി പ്രഖ്യാപിച്ചത്. ഐ ലീഗ് ക്ലബ്ബായ ബംഗളൂരു എഫ്‌സിയുടെ ഉടമകളായ ജിൻഡാൽ സൗത്ത് വെസ്റ്റിന്റെ (ജെഎസ്ഡബ്‌ള്യു) ടീമും, ടാറ്റാ സ്റ്റീലിന്റെ ജംഷഡ്പുർ ആസ്ഥാനമായുള്ള ടീമുമാണ് ഐഎസ്എൽ നാലാം സീസണിൽ പുതിയതായി ചേരുക. ഇതോടെ ഐഎസ്എൽ കളിക്കുന്ന ടീമുകളുടെ എണ്ണം പത്താകും. ഐഎസ്എല്ലിൻറെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് പുതിയ ടീമുകളെ ഐഎസ്എൽ പ്രഖ്യാപിച്ചത്.
അത്ലറ്റിക്കോ ഡി കൊൽക്കത്ത, ചെന്നൈയിൻ എഫ്സി, ഡൽഹി ഡൈനാമോസ് എഫ്സി, എഫ്സ ഗോവ, എഫ്സി പുണെ സിറ്റി, കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, മുംബൈ സിറ്റി എഫ്സി എന്നിവയാണ് നിലവിൽ ഐഎസ്എലിന്റെ ഭാഗമായിട്ടുള്ള ടീമുകൾ.
നാലാം സീസൺ മുതൽ മൂന്നു ടീമുകൾ കൂടി ഐഎസ്എല്ലിന്റെ ഭാഗമാകുമെന്നാണു സംഘാടകർ ഏതാനും ആഴ്ചകൾക്കു മുൻപ് പ്രഖ്യാപിച്ചത്. അണ്ടർ 17 ലോകകപ്പിന് ശേഷമാണ് ഇത്തവണ ഐഎസ്എൽ നടക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top