എല്ലാ ജില്ലയിലും ബ്ലാസ്‌റ്റേഴ്‌സിന്റെ ഫുട്‌ബോൽ സ്‌കൂൾ വരുന്നു; കേരളത്തിൽ ഇനി ഫുട്‌ബോളിന്റെ വസന്ത കാലം

സ്‌പോട്‌സ് ഡെസ്‌ക്

കൊച്ചി: കേരളത്തിൽ ഇനി ഫുട്‌ബോളിന്റെ വസന്തകാലം വരുന്നു. കേരളത്തിന്റെ ഐ.എസ്.എൽ. ക്ലബായ കേരള ബ്ലാസ്റ്റേഴ്സും കേരളാ ഫുട്ബോൾ അസോസിയേഷനും ചേർന്ന് താഴെത്തട്ടിൽ ഫുട്ബോൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഫുട്ബോൾ സ്‌കൂളുകൾ ആരംഭിക്കും.
സ്‌കൂളുകളാണ് അംഗീകാരമുള്ള കോച്ചുമാരുടെ പരിശീലനത്തിനു കീഴിൽ വിവിധ ജില്ലകളിലായി ഒരുങ്ങുന്നത്. ഇതോടനുബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ സ്‌കൂളിന്റെ ലോഗോ പ്രകാശനം കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.എം.എ. മേത്തറും ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ. വരുൺ തൃപുരാനേനിയും കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നിർവഹിച്ചു.
ആദ്യം ജില്ലകളിൽ ഫുട്ബോൾ സ്‌കൂളുകൾ സ്ഥാപിക്കുകയും ഈ ഫുട്ബോൾ സ്‌കൂളുകൾ തമ്മിലുള്ള ലീഗ് മത്സരങ്ങളുമാണ് പദ്ധതിയിലുള്ളത്. ഇവിടെ മികവു തെളിയിക്കുന്നവരെ കൂടുതൽ മികച്ച പരിശീലനത്തിനായി ഡെവലപ്പ്മെന്റ് കേന്ദ്രങ്ങളിലേക്കു തെരഞ്ഞെടുക്കും. ഈ വർഷം തന്നെ ഇതിനായി അഞ്ചു കേന്ദ്രങ്ങൾ തുടങ്ങും. പുതിയ പദ്ധതിയുടെ സാങ്കേതിക സഹായം ലഭ്യമാക്കുന്നത് കെ.എഫ്.എ. ആയിരിക്കുമെന്നും സ്‌കോർ െലെൻ സ്പോർട്സിനാണ് നടത്തിപ്പിന്റെ മേൽനോട്ടമെന്നും ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ: വരുൺ തൃപുരനേനി പറഞ്ഞു.
ജൂെലെ ഒന്നിന് രജിസ്ട്രേഷൻ ആരംഭിക്കും. ഇതിനായി 9745591111, 9745592222, 9745593333, 9745594444 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ  ദ്ധക്ഷഗ്‌ന്വക്ഷ്യഗ്‌നക്ഷക്ഷദ്ധ്യദ്ധന്റ.്യഗ്‌നണ്ഡ എന്ന ഇമെയിലിൽ അപേക്ഷിക്കുകയോ ചെയ്യാം. 10, 12, 14, 16 പ്രായപരിധികൾ പരിഗണിച്ചാണ് ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. സ്‌കൂളുകളിലും പരിശീലന മുറകൾ ഈ പ്രായപരിധി പരിഗണിച്ചായിരിക്കും. ജില്ലകളിൽ പരസ്പരം മത്സരിച്ച് വിജയിക്കുന്ന സ്‌കൂൾ ടീമുകൾ സംസ്ഥാന ചാമ്പ്യൻഷിപ്പിനായി ഏറ്റുമുട്ടും.
മികച്ച ടീം, മികച്ച കളിക്കാരൻ എന്നിവ എല്ലാ പ്രായപരിധിയിലുള്ളവരിൽനിന്നും തെരഞ്ഞെടുക്കും. ഈ മത്സരങ്ങളും പ്രകടനങ്ങളും വിലയിരുത്തിയാണ് ബ്ലാസ്റ്റേഴ്സ് പുതുതായി നിയമിച്ച ടെക്നിക്കൽ ഡയറക്ടർ താങ്ബോയ് സിങ്തോയുടെ മേൽനോട്ടത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഫുട്ബോൾ വികസന കേന്ദ്രത്തിലേക്ക് ഭാവിയിലെ മികച്ച ഫുട്ബോളർമാരെ വാർത്തെടുക്കാനായി തെരഞ്ഞെടുക്കുന്നത്.
താഴേത്തട്ടിൽ നിന്നും ഫുട്ബോൾ പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ കേരള ബ്ലാസ്റ്റേഴ്സുമായി ചേർന്നുള്ള ഈ ഉദ്യമം പ്രതീക്ഷയോടെയാണ് കാണുന്നതെന്നും കെ.എഫ്.എ. പ്രസിഡന്റ് കെ.എം.എ. മേത്തർ പറഞ്ഞു. വിദ്യാർഥികളുടെ സ്‌കൂൾ പഠനത്തെ ബാധിക്കാത്ത രീതിയിൽ ഫുട്ബോൾ പരിശീലനം ക്രമീകരിക്കാൻ ശ്രദ്ധിക്കുമെന്ന് കെ.എഫ്.എ. സെക്രട്ടറി അനിൽകുമാർ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ട്രാറ്റജിക് ഉദ്യമങ്ങളുടെ മേധാവി സൻജിത് ജോസഫും ചടങ്ങിൽ പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top