നവദമ്പതിമാര്‍ അവരുടെ കല്യാണ ദിവസം വ്യത്യസ്ഥമാക്കിയത് രക്ത ദാനത്തിലൂടെ; പ്രശംസ നേടി വധൂവരന്‍മാര്‍  

 

 

ലഖ്‌നൗ : കല്യാണ ദിവസം വ്യത്യസ്ഥമാക്കുവാന്‍ വേണ്ടി വന്‍ തുകകള്‍ ചിലവഴിക്കുന്നവരെ തങ്ങളുടെ  മനസ്സിന്റെ വലുപ്പം കൊണ്ട് തോല്‍പ്പിച്ചിരിക്കുകയാണ് ഈ നവദമ്പതിമാര്‍. തങ്ങളുടെ വിവാഹ ദിവസം  രക്തം ദാനം ചെയ്താണ് ഇവര്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. കൂടാതെ വിവാഹ ദിവസം അവിടെ എത്തി ചേര്‍ന്ന 60 ലധികം പേരും ഇവരോടൊപ്പം ഈ രക്തദാനത്തില്‍ പങ്കാളികളായി. മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള  ഉജ്ജയിന്‍ സ്വദേശികളായ ഗുഞ്ജനും ഭാര്യ ഓസിന്‍ ജൈനുമാണ് തങ്ങളുടെ വിവാഹം ഈ മഹത്തരമായ സാമൂഹ്യ സേവനത്തിലൂടെ വ്യത്യസ്ഥമാക്കി തീര്‍ത്തത്. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന ഗുഞ്ജന്‍ ഇതിന് മുന്‍പ് 34 തവണ രക്ത ദാനം ചെയ്ത വ്യക്തിയാണ്. നേരത്തെ തന്നെ കല്യാണ ദിവസം തനിക്ക് രക്തം ദാനം ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് ഗുഞ്ജന്‍ തന്റെ ഭാവി വധുവിനെയും ഇരു വീട്ടുകാരെയും അറിയിച്ചിരുന്നു. ഗുഞ്ജന്റെ തീരുമാനത്തിന് കൂടെ നില്‍ക്കാന്‍ ഓസിന് പൂര്‍ണ്ണ സമ്മതം. ഇതോടെ ഇരുവരുടെയും വീട്ടുകാരും അടുത്ത ബന്ധുക്കളും ഈ ഉദ്യമത്തില്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നു. അങ്ങനെ 60 ലധികം പേര്‍ ഈ വിവാഹ ദിവസം രക്തം ദാനം ചെയ്യാന്‍ തയ്യാറായി.

ഇനി ഭാര്യമാരെ കബളിപ്പിക്കാനാവില്ല: ഭര്‍ത്താവിന്റെ ശമ്പളം അറിയാന്‍ ഭാര്യമാര്‍ക്കും അവകാശം വീടിന് തീ പിടിച്ചപ്പോള്‍ ചിരിച്ച് നിന്ന് സെല്‍ഫിയെടുത്ത ദമ്പതികള്‍; ഇതിന് പിന്നില്‍ ഒരു കാരണമുണ്ട് ഇന്ത്യന്‍ സ്വദേശിനിയായ യുവതിയെ എട്ട് വര്‍ഷത്തോളം വീട്ടിനുള്ളില്‍ അടിമയാക്കി പീഡിപ്പിച്ചു ;ദമ്പതിമാര്‍ അറസ്റ്റില്‍   ദ​മ്പ​തി​ക​ള്‍​ക്ക് സ​മു​ദാ​യ ഭ്ര​ഷ്​​ട്:​ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ കേസെസ​ടു​ത്തു.. യാദവ നേതാവിനെ സി.പി.എം സസ്‌പെന്‍ഡ് ചെയ്തു കോണ്ടം ഇല്ലാതെ ലൈംഗികതയില്‍ ഏര്‍പ്പെട്ടാലും എയ്ഡ്‌സ് പകരില്ല; ദമ്പതികള്‍ക്കിടയില്‍ ആന്റിറിട്രോവിറല്‍ തെറാപ്പി നടത്തൂ
Latest
Widgets Magazine