ലോകാവസാനം? ബ്ലഡ് മൂണ്‍ വീണ്ടും; ഭീതി വിതച്ച് മതവിശ്വാസികള്‍….  

ന്യൂയോര്‍ക്ക്: ലോകം ഒരിക്കല്‍ കൂടി അത്യപൂര്‍വമായ ബ്ലഡ് മൂണിന് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. ജനുവരി 31 ലോകം മുഴുവന്‍ ആകാംഷയോടെ കണ്ട ബ്ലഡ് മൂണ്‍ ഇത്തവണ വരുന്നത് അല്‍പ്പം ദൈര്‍ഘ്യത്തോടെയാണ്. കടുംചുവപ്പ് നിറത്തില്‍ തന്നെയായിരിക്കും ഇത്തവണ ബ്ലഡ് മൂണ്‍ ദൃശ്യമാകുക. നേരത്തെ ബ്ലഡ് മൂണിനൊപ്പം സൂപ്പര്‍ മൂണും കൂടിയ ദൃശ്യമായിരുന്നു. എന്നാല്‍ ഇത് സൂപ്പര്‍ മൂണ്‍ മാത്രമാണ് ദൃശ്യമാകുക. അതേസമയം ലോകം വലിയ ഭീതിയിലാണ്.

ക്രിസ്തീയ വിശ്വാസികള്‍ ലോകം അവസാനിക്കുകയാണെന്ന് ഇപ്പോഴേ പ്രചാരണം തുടങ്ങിയിട്ടുണ്ട്. ജൂലായിലാണ് ബ്ലഡ് മൂണ്‍ ദൃശ്യമാകുക. ഇത് ലോകാവസാനമാണെന്നാണ് ക്രിസ്തീയ പുരോഹിതര്‍ പ്രവചിക്കുന്നത്. എന്തായാലും ശാസ്ത്ര വിശ്വാസികളല്ലാത്തവര്‍ വലിയ ഭയത്തോടെയാണ് ബ്ലഡ് മൂണിനെ കാണുന്നത്. എന്നാല്‍ ശാസ്ത്രപ്രേമികള്‍ പുതിയൊരു വിസ്മയം കാണാനുള്ള ഒരുക്കത്തിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആകാശത്തെ അദ്ഭുത കാഴ്ച്ചയ്ക്ക് ഇത്തവണ ദൈര്‍ഘ്യമേറും. കഴിഞ്ഞ തവണത്തെ അത്യപൂര്‍വ ദൃശ്യം കാണാതിരുന്നവര്‍ക്ക് വീണ്ടും ബ്ലഡ് മൂണ്‍ ദര്‍ശിക്കാനുള്ള അവസരം കൂടിയാണ് ഇത്. ജൂലൈയിലെ ബ്ലഡ് മൂണ്‍ 2001 മുതല്‍ 2100 വരെയുള്ളതില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയതാവുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഒരുമണിക്കൂറും 43 മിനുട്ടുമായിരിക്കും ഇതിന്റെ ദൈര്‍ഘ്യം. ജനുവരി 31ന് കണ്ട സൂപ്പര്‍ ബ്ലഡ് മൂണിനേക്കാളും 40 മിനുട്ട് ദൈര്‍ഘ്യ കൂടുതല്‍ ഇതിനുണ്ടാകും.

ഇത്ര ദൈര്‍ഘ്യമേറിയൊരു ബ്ലഡ് മൂണിനെ കാണാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ് ശാസ്ത്രലോകം. ബ്രിട്ടീഷ് സമയം രാത്രി 8.22നും 9.22നും ഇടയിലാണ് സൂപ്പര്‍ മൂണ്‍ ദൃശ്യമാകുക. അതേസമയം ഇത് കൃത്യമായ സമയം ആകാനിടയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയില്‍ എപ്പോഴാണ് ബ്ലഡ് മൂണ്‍ ദൃശ്യമാകുക എന്ന് വ്യക്തമല്ല. 21ാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയതാകും ബ്ലഡ് മൂണെന്ന് ഉറപ്പാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ വരുംദിവസങ്ങളിലായിട്ട് പുറത്തുവരുമെന്നാണ് സൂചന.

ജൂലായില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ മറയുന്നത് കൊണ്ടാണ് ഇത്തരമൊരു പ്രതിഭാസം സംഭവിക്കുന്നത്. ഭൂമിയുടെ നിഴലില്‍ നിന്ന് മാറുന്നതോടെ ഗ്രഹണം സംഭവിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതിനിടയില്‍ കുറച്ച് സമയത്തേക്ക് ചന്ദ്രന്‍ ചുവപ്പും ഓറഞ്ചും കലര്‍ന്ന നിറത്തില്‍ കാണപ്പെടും പിന്നീട് മറയുകയും ചെയ്യും. ഭൗമോപരിതലത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശത്തിന് ദിശാമാറ്റം സംഭവിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു. ഈ ദിശാമാറ്റം ചന്ദ്രനില്‍ പ്രതിഫലിക്കുമെന്നും ഇവര്‍ പറയുന്നു. ഇത് സമയം കടന്നുപോകുന്തോറും മാറിക്കൊണ്ടിരിക്കും.

ഈ പ്രക്രിയകള്‍ നാലുമണിക്കൂറു കൊണ്ടാണ് ചന്ദ്രന്‍ പൂര്‍ത്തിയാക്കുക. ഈ സമയം കൊണ്ട് ഭൂമിയെ ഭ്രമണം ചെയ്യുകയും ചെയ്യും. അതേസമയം രാത്രി 10.20 മുതല്‍ ചന്ദ്രനെ അതിന്റെ പൂര്‍ണതയില്‍ തന്നെ ആസ്വദിക്കാന്‍ കഴിയുമെന്ന് ശാസ്ത്രനിരീക്ഷകര്‍ പറയുന്നു. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ കേന്ദ്രത്തില്‍ നിന്ന് ഏറ്റവും അകലെയുള്ള സ്ഥാനം ഭ്രമണം ചെയ്യുന്നത് വളരെ കുറഞ്ഞ വേഗത്തിലായിരിക്കും ഈ സമയത്ത്. അതുകൊണ്ട് ഭൂമിയെ മൊത്തം ഭ്രമണം ചെയ്യാന്‍ സാധാരണ ഉള്ളതിനേക്കാള്‍ കൂടുതല്‍ സമയം എടുക്കും. ഇതാണ് ബ്ലഡ് മൂണിന്റെ ദൈര്‍ഘ്യത്തിന് കാരണം.

സൂര്യഗ്രഹണം പോലെ അപകടം പിടിച്ചതല്ല ബ്ലഡ് മൂണെന്ന് നാസ പറയുന്നു. നഗ്ന നേത്രങ്ങള്‍ കൊണ്ട് നേരിട്ട് കാണാന്‍ സാധിക്കുമെന്നും ഇവര്‍ പറഞ്ഞു. ഈ വര്‍ഷം 11 ചാന്ദ്ര പ്രതിഭാസങ്ങളാണ് ഉള്ളതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ജനുവരി 31ന് കണ്ടത് വൂള്‍ഫ് മൂണാണ്. മാര്‍ച്ച് 31ന് വോം മൂണാണ് കണ്ടത്. പിങ്ക് മൂണ്‍, ഫ്‌ളവര്‍ മൂണ്‍, സ്‌ട്രോബറി മൂണ്‍, ബക്ക് മൂണ്‍, സ്റ്റുര്‍ഗണ്‍ മൂണ്‍, ഫുള്‍ കോണ്‍ മൂണ്‍, ഹണ്ടേഴ്‌സ് മൂണ്‍, ബീവേഴ്‌സ് മൂണ്‍, കോള്‍ഡ് മൂണ്‍ എന്നിവയാണ് ഈ വര്‍ഷത്തെ പ്രധാന ചാന്ദ്ര പ്രതിഭാസങ്ങള്‍.

ബ്ലഡ് മൂണ്‍ വീണ്ടും വരുന്നത് ലോകത്തിന്റെ നാശമാണെന്ന് ക്രിസ്തീയ വിശ്വാസികള്‍ ഉറച്ചുവിശ്വസിക്കുന്നു. ബൈബിളില്‍ ചന്ദ്രന്‍ രക്തനിറത്തിലാവുന്നത് ലോകാവസാനമാണെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് ഇവരുടെ വാദം. പ്രമുഖ വൈദികനായ പോള്‍ ബെഗ്ലിയും ഇത് തന്നെയാണ് പറയുന്നത്. അവസാന ദിനങ്ങള്‍ എത്തി കഴിഞ്ഞു എന്നാണ് അദ്ദേഹം പറയുന്നത്. ഇവര്‍ വിശ്വാസികള്‍ക്കിടയില്‍ വലിയ രീതിയില്‍ പ്രചാരണം നടത്തുന്നുമുണ്ട്. ബ്ലഡ് മൂണിന്റെ അന്ന് ഭൂമി കുലുക്കം ഉണ്ടാവുമെന്നും സൂര്യന്‍ കറുത്ത നിറമാവുമെന്നും ഇവര്‍ പ്രവചിക്കുന്നു. വെളിപ്പാടിന്റെ പുസ്തകത്തില്‍ അങ്ങനെ പറയുന്നുണ്ടെന്നാണ് വിശ്വാസികള്‍ പറയുന്നത്.

ബ്ലഡ് മൂണ്‍ ഏത് വന്‍കരയില്‍ ഉള്ളവര്‍ക്കും കാണാനാവുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ആസ്‌ത്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലായിരിക്കും ഇത് ആദ്യം കാണുക. ദക്ഷിണ അമേരിക്കയിലെ ചില ഭാഗങ്ങളില്‍ ബ്ലഡ് മൂണിന്റെ അവസാന നിമിഷങ്ങളെ കാണാന്‍ സാധിക്കൂ. അതും അസ്തമയത്തിന് ശേഷമുള്ള കുറച്ച് സമയം മാത്രമായിരിക്കും അത്. ബ്ലഡ് മൂണിന്റെ തുടക്കം ന്യൂസിലന്റിലുള്ളവര്‍ക്കാണ് ആദ്യം ദര്‍ശിക്കാനാവുക. തെക്കെ അമേരിക്കയും ആര്‍ട്ടിക്ക് പസഫിക്ക് മേഖലയിലുള്ളര്‍ക്കും ഇത് തീരെ കാണാന്‍ സാധിക്കില്ല. ബ്രിട്ടനില്‍ ഗ്രഹണത്തിന്റെ തുടക്കം നഷ്ടമാകും.

Top