കമ്പ്യുട്ടര്‍ ഗെയ്മില്‍ ജയിച്ച പതിനാറുകാരന് നീലചിത്ര നായിക സമ്മാനം.

മോസ്‌കോ:ഓണ്‍ലൈന്‍ മത്സരത്തില്‍ വിജയിച്ച റഷ്യയിലെ 16കാരന് കിട്ടിയ സമ്മാനം കേട്ടാല്‍ ആരുമൊന്ന് ഞെട്ടിപ്പോകും. സുന്ദരിയായ നീലച്ചിത്ര നായികയ്‌ക്കൊപ്പം ഒരുമാസം ഹോട്ടലില്‍ താമസം! റുസ്യന്‍ ഷെദ്രിന്‍ എന്ന വിദ്യാര്‍ത്ഥിക്കാണ് മോസ്‌കോയിലെ ഹോട്ടലില്‍ എക്കാത്തറീന മക്കറോവ എന്ന നീലച്ചിത്ര നായികയ്‌ക്കൊപ്പം താമസിക്കാനുള്ള അവസരം ലഭിച്ചിരിക്കുന്നത്.

എന്നാല്‍, ഈ സമ്മാനം സ്വീകരിക്കുന്നതിനോട് റുസ്യന്റെ അമ്മയക്കും സഹോദരിക്കും യോജിപ്പില്ല. പക്ഷേ, അതൊന്നും കേള്‍ക്കാന്‍ പയ്യന്‍ തയ്യാറല്ല. മക്കറോവയുടെ അഴകളവുകളില്‍ ഭ്രമിച്ച റുസ്യന്‍, തന്റെ ഉള്ളം തിളയ്ക്കുകയാണെന്നാണ് ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്. ബാലനടനായി അഭിനയിച്ചിട്ടുള്ളയാളാണ് റുസ്യന്‍, ഈ സമ്മാനത്തെക്കുറിച്ച് കേട്ടപ്പോള്‍ തനിക്ക് ആദ്യം വിശ്വസിക്കാനായില്ലെന്നും എന്നാല്‍, സത്യമാണെന്ന് മനസ്സിലായപ്പോള്‍ ഏറെ സന്തോഷമായെന്നും അവന്‍ പറഞ്ഞു. കൂട്ടുകാര്‍ക്കെല്ലാം ഇപ്പോള്‍ തന്നോട് അസൂയയാണെന്നും റുസ്യന്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, ഒരു നീലച്ചിത്ര നായികക്കൊപ്പം മകന്‍ ഒരു മാസം ഹോട്ടലില്‍ കഴിയുന്നത് അംഗീകരിക്കാനാവില്ലെന്ന് റുസ്യന്റെ അമ്മ വെറ ഷെദ്രിന പറയുന്നു. ഇതിനു പകരം ഒരുലക്ഷം റൂബിള്‍ സമ്മാനമായി നല്‍കട്ടെ, അവന് ആഗ്രഹമുള്ളതെല്ലാം വാങ്ങാനാകുമല്ലോ. എക്കാത്തറീനയെപ്പോലൊരു നടിക്കൊപ്പം ഒരാഴ്ചപോലും ജീവിക്കാന്‍ മകനെ അനുവദിക്കില്ലെന്നും വെറ പറയുന്നു. എന്നാല്‍, അമ്മയെ സമാധാനിപ്പിക്കാമെന്ന് തനിക്കുറപ്പുണ്ടെന്ന് റുസ്യന്‍ പറഞ്ഞു.

വേണമെങ്കില്‍ റുസ്യന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് സമ്മാനം കൈമാറാനാവും. റുസ്യന്‍ തന്റെ പിതാവിന് ഈ സമ്മാനം നല്‍കുന്നതിനെയും വെറ എതിര്‍ക്കുന്നു. റുസ്യന്റെ 17കാരിയായ സഹോദരി ഡയാന ഷെദ്രിനയും ഇതിനെതിരാണ്. വേണമെങ്കില്‍ ഒരു കാമുകിയെ കണ്ടെത്തി അവള്‍ക്കൊപ്പം ജീവിച്ചോട്ടെ, എങ്കിലും നീലച്ചിത്ര നായികക്കൊപ്പം ഒരുമാസം താമസിക്കേണ്ടെന്നാണ് ഡയാനയുടെയും അഭിപ്രായം.

കമ്പ്യൂട്ടര്‍ ഗെയിമുകളുടെ അനുബന്ധ സാമഗ്രികള്‍ വില്‍ക്കുന്ന പുതിയ വെബ്‌സൈറ്റാണ് ഈ ആശയം മുന്നോട്ടുവച്ചത്. സൈറ്റ് സന്ദര്‍ശിക്കുന്ന ഒരു ലക്ഷാമത്തെ സന്ദര്‍ശകനാണ് ഈ സമ്മാനം ലഭിക്കുന്നത്. സമ്മാനം നേടുന്നയാള്‍ക്കൊപ്പം ഒരു മാസം താമസിക്കാമെന്ന കരാറില്‍ താന്‍ മൂന്നുമാസം മുമ്പ് ഒപ്പുവച്ചതായി എക്കാത്തറീന പറയുന്നു. 16 വയസ്സ് നല്ല പ്രായമാണന്നും റുസ്യനുമായി ചര്‍ച്ച ചെയ്തശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും എക്കാത്തറീന പറഞ്ഞു.

പോണ്‍സ്റ്റാറിനൊപ്പം ഒരു മാസം താമസമാണ് ഓണ്‍ലൈന്‍ മത്സരത്തില്‍ ജയിച്ച റുസ്യന്‍ ഷെദ്രിന്‍ എന്ന വിദ്യാര്‍ത്ഥിക്ക് ലഭിച്ച സമ്മാനം. എക്‌റ്റെറിന മക്രൊവ എന്ന പോണ്‍സ്റ്റാറിനൊപ്പം ഒരു ഹോട്ടലില്‍ ഒരു മാസം താമസിക്കാനുള്ള അവസാരമായിരുന്നു ഷെര്‍ദിന് ലഭിച്ചത്. കോമ്പറ്റീഷനില്‍ വിജയിയായത് ഒരു ഞെട്ടലിലൂടെയാണ് ഷെര്‍ദിനും അമ്മയും സഹോദരിയും ഉള്‍ക്കൊണ്ടത്. തന്റെ ജീവിതത്തിന്റെ ഈ 20കളില്‍ ഒരു 16കാരനൊപ്പം ഒരുമിച്ച് കഴിയേണ്ടി വരുമെന്ന് ചിന്തിച്ചിട്ട് പോലുമില്ലെന്ന് എക്‌റ്റെറിനയും പറഞ്ഞു. ഈ സമ്മാനം ചിലപ്പോള്‍ അവന്റെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നാണ് അമ്മയും സഹാദരിയും പറയുന്നത്.

ബാലതാരമായ ഷെര്‍ദിന്‍ അമ്മയക്കും സഹോദരിക്കുമൊപ്പം റഷ്യയിലാണ് ജീവിക്കുന്നത്. മത്സരത്തില്‍ താന്‍ വിജയിച്ചെന്ന് അറിഞ്ഞപ്പോള്‍ അത് താന്‍ ആദ്യം വിശ്വസിച്ചില്ല. എന്നാല്‍ സത്യം തിരിച്ചറിഞ്ഞപ്പോള്‍ വെബ്‌സൈറ്റിനോട് താന്‍ നന്ദി പറഞ്ഞെന്നും ഷെര്‍ദിന്‍ പറഞ്ഞു. പിന്നീട് താന്‍ തന്റെ സുഹൃത്തുക്കളെ വിളിച്ച് ഇക്കാര്യം അറിയിച്ചുവെന്നും അവന്‍ പറഞ്ഞു. ചില ചിത്രങ്ങളില്‍ താന്‍ എക്‌റ്റെറിനയെ കണ്ടിട്ടുണ്ട്. തന്നെക്കാളും വലുപ്പമുണ്ട് അവര്‍ക്ക്. അവരെ കാണുന്നതില്‍ തനിക്ക് വളരെ സന്തോഷവും അതേസമയം സമ്മര്‍ദവും ഉണ്ടെന്ന് ഷെര്‍ദിന്‍ വ്യക്തമാക്കി. എക്‌റ്റെറിനയെ കണ്ട് കഴിയുമ്പോള്‍ ഹായ് ഞാനാണ് നിങ്ങളെ സ്വന്തമാക്കിയതെന്ന് ആദ്യം പറയുമെന്നും ഷെറദിന്‍ കൂട്ടിച്ചേര്‍ത്തു.

ഏതായാലും ഷെര്‍ദിനൊപ്പം ഒരു മാസം ജീവിക്കാനാണ് എക്‌റ്റെറിനയുടെ തീരുമാനം. താന്‍ വെബ്‌സൈറ്റ് തീരുമാനിച്ചിരിക്കുന്ന ഹോട്ടലില്‍ എത്തും എന്നാല്‍ തീരുമാനം എടുക്കേണ്ടത് ഷെര്‍ദിനാണെന്നും താരം പറഞ്ഞു. അമ്മയുടെയും സഹോദരിയുടെയും സമ്മതത്തോടെ ഷെര്‍ദിന്‍ ഹോട്ടലില്‍ എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പോണ്‍സ്റ്റാര്‍ പറഞ്ഞു.

Top