ലൈംഗീകമായി സി ഐ സന്തോഷ് പീഡിപ്പിച്ചപ്പോള്‍ നിശാന്തിനി ഐപിഎസ് കാവല്‍ നിന്നെന്ന് ബിന്ധ്യാസ് തോമസ്; റുക്‌സാനയെ ഭീഷണിപ്പെടുത്തി സി ഐ കൂടെ താമസിപ്പിക്കുന്നു

കൊച്ചി: ഏറെ വിവാദമായ ബ്ലൂ ബ്ലാക്‌മെയില്‍ കേസ് കുറ്റപത്രം പോലും സമര്‍പ്പിക്കാതെ ആവിയായി പോയെങ്കിലും കേസില്‍ പ്രതികളായ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് ഏല്‍ക്കേണ്ടിവന്നത് ക്രൂരമായ പീഡനങ്ങളെന്ന് വെളിപ്പെടുത്തല്‍. കേസിലെ പ്രതി ബിന്ധ്യാ തോമസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി പോലീസ് കംപ്ലയിന്റ് അതോറിറ്റിയില്‍ എത്തിയതോടെയാണ് ക്രൂര പിഡനങ്ങള്‍ പുറത്തറിഞ്ഞത്. കൊച്ചി പോലീസ് കമ്മീഷണറായ നിശാന്തിനി ഐ പി എസ് ഉള്‍പ്പെടെയുള്ളവരുടെ മൗനാനുവാദത്താലാണ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതെന്ന് ബിന്ധ്യാ തോമസ് പറഞ്ഞു.

പാലാരിവട്ടം സ്റ്റേഷനിലെ മൂന്നാം നിലയില്‍ വനിതാ പോലീസിനെ കാവല്‍ നിര്‍ത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥനായ എന്‍ സി സന്തോഷ് പീഡിപ്പിച്ചതെന്ന് ബിന്ധ്യാതോമസ് പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വനിതാ പോലീസുകാരായ ഷൈനിമോള്‍ റെജിമോള്‍ എന്നിവരെ പുറത്ത് നിര്‍ത്തി മുറിക്കുള്ളില്‍ തന്നെ പൂട്ടിയിട്ടായിരുന്നു സി ഐ സന്തോഷ് കുമാര്‍ പീഡിപ്പിച്ചത്. ഈ സമയം നിശാന്തിനി ഐ പിഎസും സ്റ്റേഷനിലെത്തിയതായി ബിന്ധ്യപറയുന്നു. ഈ അന്വേഷണ ഉദ്യോഗസ്ഥന്‍ ഈ കേസിലെ പ്രതിയായ മറ്റൊരു യുവതിയുമായി ഒരുമിച്ച് താമസിക്കുകയാണെന്നും ബിന്ധ്യാതോമസ് ആരോപിക്കുന്നു. കേസ് കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതിനു ശേഷം റുക്‌സാനയെന്ന പ്രതിയെ ഭീഷണിപ്പെടുത്തി ഈ ഉദ്യോഗസ്ഥന്‍ കൂടെ കൂട്ടുകയായിരുന്നെത്രേ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും നാണകെട്ട സംഭവങ്ങളിലൊന്നായി ഇതു മാറുകയും ചെയ്തു. കേസിലെ പ്രതികളായ സ്ത്രീകളെ അന്വേഷണ ഉദ്യോഗസ്ഥന്‍ കുടെ താമസിപ്പിക്കുക എന്നത്. നേരത്തെയും ഈ ഉദ്യോഗസ്ഥനെതിരെ ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. മലപ്പുറം ജില്ലയിലെ തീരുരില്‍ പോലീസ് ക്വേട്ടേഴ്‌സില്‍ സ്ത്രീകളുമായി എത്തിയതിന് നാട്ടുകാര്‍ ക്വട്ടേഴ്‌സ് വളയുകയായിരുന്നു. ഏതോ കേസില്‍ പിടിയിലായ പ്രതിയെ ഇയാള്‍ രാത്രി കോട്ടേഴ്‌സിലേക്ക് കൊണ്ടുവരികയായിരുന്നെത്ര. വിട്ടു ജോലിയ്ക്ക് നില്‍ക്കുന്ന യുവതിയെ മോഷണ പരാതിയില്‍ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത് ക്രൂരമായി പിഡീപ്പിച്ചതിന് ഈ ഉദ്യോഗസ്ഥനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നുണ്ട്.

Top