ബൊഫോഴ്‌സ് അഴിമതിക്ക് തെളിവുണ്ട്; കമ്മീഷൻ തുക സ്വിസ് ബാങ്കിൽ; വെളിപ്പെടുത്തലുമായി സ്വകാര്യ ഡിറ്റക്റ്റീവ്

വിവാദമായ ബൊഫോഴ്‌സ് തോക്ക് ഇടപാടിൽ പുതിയ വെളിപ്പെടുത്തലുമായി അമേരിക്കയിലെ പ്രമുഖ സ്വകാര്യ ഡിറ്റക്റ്റീവായ മൈക്കിൾ ഹെർഷമാൻ രംഗത്തെത്തി. അന്ന് അന്വേഷണം അട്ടിമറിക്കുന്നതിന് പ്രധാന മന്ത്രിയായിരുന്ന രാജീവ് ഗാന്ധി നേരിട്ട് ഇടപെട്ടിരുന്നുവെന്ന വെളിപ്പെടുത്തലാണ് കേസിൽ പുതിയ വഴിത്തിരിവുണ്ടാക്കിയിരിക്കുന്നത്. അദ്ദേഹം വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ അന്വേഷണം ആവശ്യമാണോയെന്നു പരിശോധിക്കുമെന്നു സി. ബി. ഐ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക ആസ്ഥനമായ സ്വകാര്യ ഡിറ്റക്റ്റീവ് ഏജൻസിയായ ഫെയർഫാക്സിന്റെ പ്രസിഡന്റായ ഹെർഷമാൻ ഈയിടെ ഇന്ത്യയിലെത്തിയിരുന്നു. ഒരു ടെലിവിഷൻ ചാനലുമായി നടത്തിയ അഭിമുഖത്തിൽ, ‘മോണ്ട് ബ്ലാങ്ക്’ എന്ന പേരിൽ ഒരു സ്വിസ് ബാങ്ക് അക്കൗണ്ട് ഉള്ളതായി താൻ കണ്ടെത്തിയ കാര്യം അറിഞ്ഞപ്പോൾ രാജീവ് ഗാന്ധി വല്ലാതെ ക്ഷുഭിതനായെന്ന് അദ്ദേഹം വ്യകത്മാക്കി.

ബൊഫോഴ്‌സ് തോക്ക് ഇടപാടിൽ സമാഹരിച്ച കമ്മീഷൻ തുക അത്രയും സ്വിസ് ബാങ്ക് അക്കൗണ്ടിലാണ് പാർക്ക് ചെയ്തിരിക്കുന്നത്. തങ്ങളുടെ സ്ഥപനം രഹസ്യമായി നടത്തിയ അന്വേഷണ വിവരങ്ങൾ രാജീവ് ഗാന്ധി അറിഞ്ഞപ്പോൾ അദ്ദേഹം അപ്സെറ്റായതായി ഹെർഷമാൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഫെയർഫാക്സിനെ രഹസ്യ അന്വേഷണം ഏല്പിച്ചത് അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന വി. പി. സിങ്ങായിരുന്നു. ഇക്കാര്യത്തിൽ പുതിയ അന്വേഷണം നടത്തിയാൽ സഹകരിക്കാൻ തയാറാണെന്നു അദ്ദേഹം പറഞ്ഞു. 1984 ലാണ് രാജ്യത്തെ പിടിച്ചുലച്ച ബൊഫോഴ്‌സ് തോക്ക് അഴിമതി നടന്നത്. സ്വീഡൻ നിർമിക്കുന്ന ബൊഫോഴ്‌സ് തോക്കുകൾ ഇന്ത്യൻ കരസേനക്ക് വേണ്ടി വാങ്ങിയ കരാറിൽ രാജീവ് ഗാന്ധി കമ്മീഷൻ പറ്റി എന്നതാണ് കേസ്. കമ്മിഷനായി വാങ്ങിയ 64 കോടി രൂപ പല അക്കൗണ്ടുകളിലായി സ്വിസ് ബാങ്കിൽ നിക്ഷേപിച്ചു എന്നതായിരുന്നു ആരോപണം. മോണ്ട് ബ്ലാങ്കിനു പുറമെ ‘ട്യൂലിപ്’ എന്ന പേരിലും അക്കൗണ്ട് ഉള്ളതായി കണ്ടെത്തിയിരുന്നു. ഇറ്റലിയിലുള്ള സോണിയ ഗാന്ധിയുടെ ഉറ്റ ബന്ധുവാണ് ഇതിനു ഇടനില നിർവഹിച്ചത് എന്നായിരുന്നു മറ്റൊരു ആരോപണം. ‘ദി ഹിന്ദു’ ദിനപത്രത്തിന്റെ സ്റ്റോക്ക് ഹോം റിപോർട്ടറായിരുന്ന ചിത്ര സുബ്രമണ്യമാണ്‌ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു കൊണ്ട് വന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ അന്നത്തെ പത്രാധിപർ ജി. കസ്തുരി തയാറാകാതിരുന്നതിനെ തുടർന്ന് എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന എൻ. റാം ഡൽഹിയിൽ പത്രസമ്മേളനം നടത്തിയാണ് വിവരങ്ങൾ പുറത്തു വിട്ടത്. കോടികൾ മുടക്കി അന്വേഷണം നടത്തിയെങ്കിലും കേസിൽ ഒരു തുമ്പും ഉണ്ടാക്കാൻ കഴിഞ്ഞില്ല. പിന്നീട് ജോയിന്റ് പാർലമെന്ററി കമ്മിറ്റീ അന്വേഷിച്ചുവെങ്കിലും രാജീവ് ഗാന്ധിയെ രക്ഷിക്കുന്ന തരത്തിലുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്.

Top