താരറാണിമാരുടെ പ്രതിഫലം ഞെട്ടിക്കുന്നത് !..

മുംബൈ: മലയാള സിനിമയില്‍ യുവ നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു എന്ന വിവാദം കത്തി നിൽക്കുന്നു. അതിനിടെ    ലിംഗ വിവേചനവുമായി ബന്ധപ്പെട്ട സംവാദങ്ങളും    മുറുകുന്നു.  അതേ സമയം ബോളിവുഡില്‍ നടിമാര്‍ കോടികള്‍ കൊണ്ട് അമ്മാനമാടുകയാണ്. ബോളിവുഡ് സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നടിമാരിലേക്ക്….

ദീപിക പദുക്കോണ്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബോളിവുഡിലെ രാജ്ഞി എന്ന വിശേഷണമാണ് ദീപകയ്ക്ക് ഏറ്റവും ചേരുന്നത്. എണ്ണിയാല്‍ ഒടുങ്ങാത്ത ഹിറ്റുകളാണ് ഈ താരറാണി ബോളിവുഡിനു സമ്മാനിച്ചിട്ടുള്ളത്. 10 മുതല്‍ 12 കോടി രൂപ വരെയാണ് ദീപികയുടെ പ്രതിഫലം. ദീപിക നായികയായ ബജിറാവു മസ്താനി, പികു, തമാശ, യേ ജവാനി യേ ദിവാനി എന്നീ സിനിമകള്‍ വന്‍ ഹിറ്റായതോടെയാണ് ദീപികയുടെ പ്രതിഫലം ഉയര്‍ന്നത്.

കങ്കണ റണാവത്ത്

ന്യൂ ജനറേഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് കങ്കണ. തനു വെഡ്സ് മനു , ക്വീന്‍, തനു വെഡ്സ് മനു റിട്ടേണ്‍സ് എന്നിവയാണ് ബോക്സ് ഓഫീസില്‍ വന്‍ ഹിറ്റായ കങ്കണ ചിത്രങ്ങള്‍. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് എറ്റവും പുതിയ കങ്കണ ചിത്രമായ രങ്കൂണില്‍ 11 കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം.

കരീന കപൂര്‍

ബോളിവുഡിന്റെ വെള്ളിത്തിരയില്‍ നിന്ന് നടിമാര്‍ പെട്ടന്ന് മറഞ്ഞു പോകാറുണ്ട്. ഇതിന് ഒരു അപവാദമാണ് കരീനാ കപൂര്‍. കഴിഞ്ഞ ഒരു പതിറ്റാണ്ടായി വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ് ഇവര്‍. കബി ഖുഷി കബി ഖം തുടങ്ങി ഹീറോയിന്‍ വരെയുള്ള യാത്രയില്‍ ലക്ഷകണക്കിനു ആരാധകരെയാണ് ഇവര്‍ സമ്പാദിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ കരീനയ്ക്ക് എട്ട് മുതല്‍ 10 കോടി രൂപ വരെ പ്രതിഫലം നല്‍കാന്‍ നിര്‍മാതാക്കള്‍ ഒരുക്കമാണ്.

പ്രിയങ്ക ചോപ്ര

ഹോളിവുഡിലേക്ക് ചേക്കേറും വരെ ബോളിവുഡിനെ നിയന്ത്രിച്ചിരുന്നത് പ്രിയങ്കയായിരുന്നു. ഫോര്‍ബസ് മാഗസിന്റെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ടെലിവിഷന്‍ അവതാരക എന്ന ഖ്യാതിയും പ്രിയങ്കയ്ക്കാണ്. ബോളിവുഡില്‍ എട്ട് മുതല്‍ ഒന്‍പത് കോടി രൂപ വരെ പ്രതിഫലമാണ് പ്രിയങ്ക വാങ്ങുന്നത്.

വിദ്യ ബാലന്‍

നായികാപ്രാധാന്യമുള്ള റോളുകള്‍ കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്ന നടിയാണ് വിദ്യാ ബാലന്‍. അടുത്ത കാലത്ത് പുറത്തിറങ്ങിയവയില്‍ പരിണീത, ഡേര്‍ട്ടി പിക്ചര്‍, കഹാനി തുടങ്ങിയവ ബോക്സ് ഓഫീസ് ഹിറ്റുകളാണ്. ആറ് മുതല്‍ ഏഴ് കോടി രൂപ വരെയാണ് വിദ്യയുടെ പ്രതിഫലം.

സൗന്ദര്യത്തിലൂടെയും ഗ്ലാമറസ് വേഷങ്ങളിലൂടെയും ശ്രദ്ധയാകര്‍ഷിച്ച നടിയാണ് കത്രീന കൈഫ്. അഭിനയത്തോടുള്ള ആത്മാര്‍ഥതയും കഠിനാധ്വാനത്തിലൂടെയും ഉയരങ്ങള്‍ കീഴടക്കിയ ഇവര്‍ക്ക് ആറ് മുതല്‍ ഏഴ് കോടി രൂപ വരെയാണ് നിര്‍മാതാക്കള്‍ നല്കുന്നത്.

അനുഷ്‌ക

ബോളിവുഡ് സിനിമയില്‍ വളര്‍ന്നു വരുന്ന താരോദയമാണ് അനുഷ്‌ക. ആത്മാര്‍ഥതയും കഠിനാധ്വാനവും കൈമുതലാക്കിയ ഈ നടിക്ക് അഞ്ച് മുതല്‍ ആറ് കോടി രൂപ വരെയാണ് ഇവരുടെ പ്രതിഫലം.

ആലിയ ഭട്ട്

വെള്ളിത്തിരയില്‍ അരങ്ങേറ്റം നടത്തിയതു മുതല്‍ നിരവധി ഹിറ്റുകളാണ് ആലിയ ഭട്ട് സ്വന്തമാക്കിയിരിക്കുന്നത്. ഹൈവേ, ടു സ്റ്റേറ്റ്‌സ്, ഉട്ത്താ പഞ്ചാബ് എന്നിവയാണ് ആലിയ ഭട്ടിന്റെ സൂപ്പര്‍ ഹിറ്റുകള്‍. നാല് മുതല്‍ ആറ് കോടി രൂപ വരെയാണ് ഇവര്‍ പ്രതിഫലം പറ്റുന്നത്.

സൊനാക്ഷി സിന്‍ഹ

നിരവധി സിനിമകളില്‍ മികച്ച അഭിനയം കാഴ്ച വെച്ച നടിയാണ് സൊനാക്ഷി സിന്‍ഹ. കൂടാതെ വലിയ നടന്മാര്‍ക്കൊപ്പം നിരവധി ഹിറ്റുകള്‍ക്കു ഇവര്‍ സാക്ഷിയായിട്ടുണ്ട്. മൂന്ന് മുതല്‍ നാല് കോടി രൂപ വരെയാണ് സൊനാക്ഷിയുടെ പ്രതിഫലം.

ശ്രദ്ധ കപൂര്‍

ബഹുമുഖ പ്രതിഭയെന്ന വിശേഷണമാണ് ബോളിവുഡില്‍ ഈ നടിക്കുള്ളത്. എന്നാല്‍, ഏറ്റവും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള നടിയുമാണ് ശ്രദ്ധ. മൂന്ന് മുതല്‍ അഞ്ച് കോടി രൂപ വരെയാണ് ഈ നടിയുടെ പ്രതിഫലം

Top