ആഘോഷങ്ങള്‍ക്ക് എത്തുന്ന ബോളിവുഡ് താരങ്ങൾ വാങ്ങുന്നത് ഞെട്ടിക്കുന്ന പ്രതിഫലം; കോടികളുടെ കണക്കുകള്‍ പുറത്ത്

ആഘോഷങ്ങള്‍ക്ക് നിറം നല്‍കാന്‍ ബോളിവുഡ് താരങ്ങളെ എത്തിക്കുന്നത് ഒരു ട്രന്റായി മാറിയിരിക്കുകയാണ്. മലയാളത്തിലെ അവാര്‍ഡ് ചടങ്ങുകള്‍ക്ക് പോലും ബോളിവുഡിലെ താരങ്ങളെ ഇറക്കി സദസ്സിനെ കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റാന്‍ ശ്രമിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്ന താരങ്ങളാവട്ടെ ഇതിനായി കൈപ്പറ്റുന്നത് വമ്പന്‍ തുകയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ബോളിവുഡ് ബബിള്‍സാണ് പ്രതിഫല വിവരം പ്രസിദ്ധീകരിച്ചത്. എന്നാല്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതാകട്ടെ പാര്‍ട്ടിയുടെ നിലവാരവും ചടങ്ങിനു വരുന്നവരുടെ നിലവാരവും നോക്കിയിട്ടായിരിക്കുമെന്നും ഇവര്‍ പറയുന്നു.ഇത്തരം ഒരു പരിപാടിയില്‍ പങ്കെടുക്കാനായി ഷാരൂഖ് വാങ്ങുന്ന പ്രതിഫലം മൂന്നു കോടി രൂപയാണ്. ഷാരൂഖ് കഴിഞ്ഞാല്‍ സല്‍മാന്‍ ഖാന്‍ വാങ്ങുന്നത് 2 കോടി രൂപയും. ഇതില്‍ മറ്റെന്തെങ്കിലും പ്രകടനങ്ങള്‍ കൂടി വേണം എങ്കില്‍ പ്രതിഫലം ഉയരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടന്‍ അക്ഷയ് കുമാറിന് ഏത് ആഘോഷത്തില്‍ പങ്കെടുക്കുന്നതിനും പ്രതിഫലം 2 കോടി രൂപയാണ്. ബോളിവുഡ് നടിമാരും ഒട്ടും മോശമല്ല. പ്രിയങ്കയും ദീപികയും വാങ്ങുന്നത് ഒരു കോടി രൂപയാണ്. തുക ഒരു കോടിയാണ് എങ്കിലും പാര്‍ട്ടിയുടെ നിലവാരമാണു ദീപികയ്ക്ക് കൂടുതല്‍ പ്രധാനം.

Top